Activate your premium subscription today
ന്യൂഡൽഹി ∙ കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം നശിപ്പിച്ചതെന്ന് ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ. ‘‘കേരളത്തിൽ ഇപ്പോൾ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനർഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ. ഇത്തരം കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം നശിപ്പിച്ചത്’’ – എന്നായിരുന്നു നിർമലയുടെ പരാമർശം. സിപിഎമ്മിന്റെ മുതിർന്ന അംഗം ബികാസ് രഞ്ജൻ ഭട്ടാചാര്യ മണിപ്പുർ വിഷയത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴാണ് നിർമല കേരളത്തിലെ കമ്യൂണിസത്തിന് എതിരെ സംസാരിച്ചത്.
ന്യൂഡൽഹി∙ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് ലോക്സഭയിൽ ചർച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 2 സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് ഒരേ നമ്പറിലുള്ള വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയ സംഭവം തൃണമൂൽ കോൺഗ്രസ് സഭയിൽ ഉന്നയിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി ഈ ആവശ്യം മുന്നോട്ടുവച്ചത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പു ക്രമക്കേട് സംബന്ധിച്ച് താൻ വാർത്താസമ്മേളനം നടത്തിയിട്ട് ഒരു മാസം കഴിഞ്ഞു.
കൊൽക്കത്ത ∙ ബംഗാളിൽ ഹിന്ദു അഭയാർഥികളെയും ഭാഷാ ന്യൂനപക്ഷങ്ങളെയും വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യാനാണ് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി. തൃണമൂൽ കോൺഗ്രസ് വീടുകൾ കയറി വോട്ടർ പട്ടിക പരിശോധിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ പ്രചാരണങ്ങളുമായി ബിജെപിയും രംഗത്തെത്തി. ആരുടെയെങ്കിലും പേര് നീക്കം ചെയ്തിട്ടുണ്ടെങ്കിൽ തിരഞ്ഞെടുപ്പു കമ്മിഷനെയോ പാർട്ടി നേതാക്കളെയോ ബന്ധപ്പെടാമെന്ന് ബിജെപി പറഞ്ഞു.
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ വിമർശിച്ച കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ സൗഗത റോയ് രംഗത്ത്. രോഹിത് ശർമയെക്കുറിച്ച് ഷമ പറഞ്ഞത് ശരിയായ കാര്യങ്ങളാണെന്ന് സൗഗത റായ് അഭിപ്രായപ്പെട്ടു. രോഹിത് ശർമയുടെ പ്രകടനം മോശമാണെന്നും അദ്ദേഹം ടീമിൽ
കോട്ടയം ∙ കേരള കോൺഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പി.വി.അൻവറിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. സജിയുടെ നീക്കം ബിജെപിക്കും എന്ഡിഎ മുന്നണിക്കും അപ്രതീക്ഷിതമായി. തൃണമൂല് കോണ്ഗ്രസിലൂടെ വീണ്ടും യുഡിഎഫിലേക്കു മടങ്ങിവരാനാണു സജി
മഞ്ചേരി (മലപ്പുറം) ∙ ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്ന പാർട്ടി തൃണമൂൽ കോൺഗ്രസാണെന്നതിനു തിരഞ്ഞെടുപ്പു കണക്കുകൾ സാക്ഷ്യംപറയുമെന്നു രാജ്യസഭയിലെ കക്ഷി നേതാവ് ഡെറക് ഒബ്രയൻ എംപി.കേരളത്തിലെ വന്യജീവി പ്രശ്നം തൃണമൂൽ കോൺഗ്രസ് ഏറ്റെടുത്തെന്നും പാർട്ടി എംപിമാർ പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിക്കുമെന്നും ഡെറക് പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായുള്ള ‘ഭരണഘടനയും സംഘപരിവാറും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് എംഎൽഎമാരായ എൻ.ഷംസുദ്ദീൻ, യു.എ.ലത്തീഫ് എന്നിവരും സെമിനാറിൽ പങ്കെടുത്തു.
കൊൽക്കത്ത ∙ മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി തൃണമൂൽ കോൺഗ്രസ് വിട്ട് 4 വർഷത്തിനുശേഷം കോൺഗ്രസിൽ തിരിച്ചെത്തി. 2021 ജൂലൈയിലാണ് അദ്ദേഹം തൃണമൂലിൽ ചേർന്നത്. മുൻ ലോക്സഭാംഗമായ അഭിജിത് മുഖർജിക്ക് ഇന്നലെ പാർട്ടി ആസ്ഥാനത്തു നടന്ന ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിറിന്റെ സാന്നിധ്യത്തിൽ കോൺഗ്രസ് അംഗത്വം നൽകി.
കൽപറ്റ∙ പനമരം പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചു. ലക്ഷ്മി ആലക്കമറ്റം ആണു പുതിയ പ്രസിഡന്റ്. എൽഡിഎഫ് വിട്ട സ്വതന്ത്ര അംഗമായ ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്.
എടക്കര ∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമരയാത്രയിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ പി.വി.അൻവർ പങ്കെടുക്കും. വ്യാഴാഴ്ച യാത്ര ജില്ലയിലെത്തുമ്പോൾ സ്വീകരണച്ചടങ്ങിലാണ് അൻവർ പങ്കെടുക്കുക. നിലമ്പൂർ നിയോജക മണ്ഡലത്തിൽ യാത്രയ്ക്ക് സ്വീകരണം നൽകുന്ന എടക്കരയിലാണ് അൻവർ പങ്കെടുക്കുന്നത്. യാത്രയിലേക്ക് യുഡിഎഫ് നേതൃത്വത്തിന്റെ ക്ഷണം ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇത് മലയോരത്തെ കർഷകർ നേരിടുന്ന പ്രശ്നത്തിനു വേണ്ടിയുള്ള സമരയാത്രയാണ്, അതിന് ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് അൻവർ മറുപടി നൽകി. ഇക്കാര്യത്തിൽ ആരു സമരം നടത്തിയാലും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം∙ യുഡിഎഫിന്റെ മലയോര പ്രചാരണ യാത്രയിൽ പങ്കെടുക്കാൻ അനുവാദം തേടി പി.വി.അൻവർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കണ്ടു. യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് മാനന്തവാടിയിൽ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. വന്യജീവി ആക്രമണ വിഷയം ചൂണ്ടിക്കാട്ടിയാണു താൻ എംഎൽഎ സ്ഥാനം രാജിവച്ചതെന്നതടക്കമുള്ള കാര്യങ്ങൾ അൻവർ, സതീശനെ ധരിപ്പിച്ചു. അതുകൊണ്ട്, വന്യജീവി ആക്രമണം വിഷയമാക്കി നടത്തുന്ന യാത്രയിൽ ഒപ്പംകൂട്ടണമെന്നതായിരുന്നു ആവശ്യം. യാത്രയിലോ, മുന്നണിയിലോ സഹകരിപ്പിക്കുന്ന കാര്യത്തിൽ യുഡിഎഫിൽ ആലോചിക്കാതെ തനിക്കു മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നു പ്രതിപക്ഷ നേതാവ് അൻവറിനെ അറിയിച്ചു. യുഡിഎഫിൽ ചേരാനായി അൻവർ കോഓർഡിനേറ്ററായ തൃണമൂൽ കോൺഗ്രസ് കേരളഘടകം അപേക്ഷ നൽകിയിരുന്നു.
Results 1-10 of 696