Activate your premium subscription today
കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു കഷ്ടിച്ച് ഒരു വർഷം മാത്രം ശേഷിക്കെ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ. പി.വി. അൻവർ എംഎൽഎ സ്ഥാനം ഒഴിഞ്ഞിട്ട് ഇന്ന് രണ്ട് മാസമാകും. മണ്ഡലത്തിൽ ഒഴിവ് വന്നാൽ 6 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതായത്
എടക്കര ∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമരയാത്രയിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ പി.വി.അൻവർ പങ്കെടുക്കും. വ്യാഴാഴ്ച യാത്ര ജില്ലയിലെത്തുമ്പോൾ സ്വീകരണച്ചടങ്ങിലാണ് അൻവർ പങ്കെടുക്കുക. നിലമ്പൂർ നിയോജക മണ്ഡലത്തിൽ യാത്രയ്ക്ക് സ്വീകരണം നൽകുന്ന എടക്കരയിലാണ് അൻവർ പങ്കെടുക്കുന്നത്. യാത്രയിലേക്ക് യുഡിഎഫ് നേതൃത്വത്തിന്റെ ക്ഷണം ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇത് മലയോരത്തെ കർഷകർ നേരിടുന്ന പ്രശ്നത്തിനു വേണ്ടിയുള്ള സമരയാത്രയാണ്, അതിന് ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് അൻവർ മറുപടി നൽകി. ഇക്കാര്യത്തിൽ ആരു സമരം നടത്തിയാലും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.വി.അൻവർ നിയമസഭാംഗത്വം രാജിവച്ചതോടെ അദ്ദേഹത്തിന്റെ മണ്ഡലമായിരുന്ന നിലമ്പൂർ കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. ആര്യാടൻ മുഹമ്മദിന്റെ ഈ തട്ടകത്തിൽ അദ്ദേഹത്തിന്റെ മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന ചർച്ചകളും സജീവമായി. ആര്യാടന്റെയും ഷൗക്കത്തിന്റെയും ബദ്ധവൈരിയായ അൻവറിന് ആ പ്രചാരണം ഇഷ്ടപ്പെട്ടില്ലെന്ന് ഷൗക്കത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കി. ആര്യാടൻ ഷൗക്കത്തിനെ കേരളം ആദ്യം അറിയുന്നത് ആര്യാടൻ മുഹമ്മദിന്റെ മകൻ എന്ന നിലയിൽ മാത്രമായിരുന്നില്ല. ശ്രദ്ധേയനായ തിരക്കഥാകൃത്തും നിർമാതാവുമായിട്ടാണ്. സിനിമയിൽനിന്ന് ഇടവേള എടുത്ത് പൂർണമായും രാഷ്ട്രീയത്തിൽ മുഴുകുന്ന ആര്യാടൻ ഷൗക്കത്ത് ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. നിലമ്പൂരിലേക്ക് കേരളം ഉറ്റുനോക്കുമ്പോൾ ഷൗക്കത്തിന് പറയാനുള്ളത് എന്താണ്? മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി അദ്ദേഹം സംസാരിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്ന മുന്നണികളെ അമ്പരപ്പിച്ച് പി.വി. അൻവർ എംഎൽഎ സ്ഥാനം ഒഴിഞ്ഞപ്പോൾ രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകൾ നിലമ്പൂരിലേക്ക്. കുഞ്ഞാലിയുടെയും ആര്യാടന്റെയും രാഷ്ട്രീയ ഭൂമികയായിരുന്നു നിലമ്പൂർ. സംസ്ഥാന ചരിത്രത്തിൽ ആദ്യമായും അവസാനമായും ഒരു എംഎൽഎ വെടിയേറ്റു മരിച്ചതിനു സാക്ഷ്യം വഹിക്കേണ്ടി വന്നത് നിലമ്പൂരാണ്, കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കുഞ്ഞാലിയുടെ കൊലപാതകം.
മലപ്പുറം∙ പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവച്ച ഒഴിവുനികത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചാൽ നിലമ്പൂരിൽ കളമൊരുങ്ങുക മണ്ഡല ചരിത്രത്തിലെ മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പിന്. നിലവിൽ വന്നിട്ട് 60 വർഷം പൂർത്തിയായ നിലമ്പൂർ ഇടതു–വലതു മുന്നണികൾക്കു കയ്പും മധുരവും നൽകിയിട്ടുള്ള മണ്ഡലമാണ്. കെ.കുഞ്ഞാലി, ആര്യാടൻ മുഹമ്മദ്, എം.പി.ഗംഗാധരൻ, ടി.കെ.ഹംസ തുടങ്ങി തലയെടുപ്പുള്ള നേതാക്കളെ നിയമസഭയിലേക്കു തിരഞ്ഞെടുത്തയച്ച ചരിത്രം നിലമ്പൂരിനുണ്ട്. ഒരു സിറ്റിങ് എംഎൽഎ വെടിയേറ്റു മരിച്ച അപൂർവ ചരിത്രവും നിലമ്പൂരിനുണ്ട്. 1969ൽ കെ.കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ്.
പി.വി. അന്‍വറിന്റെ അടുത്ത നീക്കം എന്തായിരിക്കും? രാഷ്ട്രീയം ചർച്ച ചെയ്യാൻ ഇഷ്ടപ്പെടുന്ന മലയാളികൾ ബാർബർ ഷോപ്പിലാണെങ്കിലും ബാർ ഹോട്ടലിലാണെങ്കിലും അടുത്തകാലത്ത് ചർച്ച ചെയ്യുന്നത് ഇങ്ങനെയൊരു ചോദ്യമാണ്. ചർച്ചകളിൽ പല നിർദേശം ഉയരും. പക്ഷേ, പിറ്റേന്ന് അന്‍വർ അടുത്ത കരു നീക്കും. അതുവരെയുള്ള ചർച്ചകളിൽ ആരും കാണാത്തതാകും ആ നീക്കം. ചേരാൻ സാധ്യതയുള്ള ഒരു ഡസൻ പാർട്ടികളുടെ പേരുമായി ബന്ധപ്പെട്ട് കേരളത്തിൽ ചർച്ച നടക്കുമ്പോൾ അൻവർ ഡൽഹിയിൽ തൃണമൂലുമായി ചർച്ച നടത്തുകയായിരുന്നു. തൃണമൂലിൽ ചേർന്നാലുള്ള ഗുണവും ദോഷവും കേരളത്തിലുള്ളവർ ചർച്ച ചെയ്യുമ്പോൾ അതാ വരുന്നു, സമാജ്വാദി പാർട്ടിയുമായി അൻവർ നടത്തിയ ചർച്ചകളുടെ വിവരങ്ങൾ! കേരളത്തിലെ വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് തൃണമൂൽ കോൺഗ്രസിൽ ചേരുന്നതെന്നാണ് കഴിഞ്ഞ ദിവസം അൻവർ വെളിപ്പെടുത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ജനങ്ങളുടെ മനസ്സ് കീഴടക്കിയ നേതാവല്ല. ബംഗാളിൽ രൂക്ഷമായ വന്യജീവി ആക്രമണം ഇല്ലെന്നുതന്നെ പറയാം. പ്രധാനമായും കാട്ടാനയുടെ ആക്രമണത്തിൽ അടുത്തിടെ പല സംഭവങ്ങളിലായി 11 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നു മാത്രം. ശല്യം കൂടിയപ്പോൾ കാട്ടാനകൾക്ക് റേഡിയോ കോളർ ഇടാൻ മമത ബാനര്‍ജി നിർദേശം നൽകി. വന്യജീവി പ്രശ്നത്തേക്കാൾ സിപിഎം വെല്ലുവിളി നേരിടാൻ മമതയുടെ സഹായം തേടിയാണ് അൻവർ പോകുന്നതെന്ന് രാഷ്ട്രീയം പറയുന്നവർ ചിന്തിച്ചാൽ തെറ്റു പറയാൻ പറ്റുമോ.
ബത്തേരി∙ പി.വി.അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പി.വി.അൻവർ തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചപ്പോൾ, നിയമസഭയിൽ മുഖ്യമന്ത്രിയോടാണ് മറുപടി പറഞ്ഞത്. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കാൻ സാധിക്കില്ല. പ്രതിപക്ഷത്തെ ഏതെങ്കിലും ഒരു എംഎൽഎ ഇത്തരത്തിലൊരു ആരോപണവുമായി വന്നാൽ താൻ അത് കീറി കൊട്ടയിൽ എറിഞ്ഞേനെ.
തിരുവനന്തപുരം ∙ പി.വി.അൻവറിന്റെ രാജിയിലൂടെ നിലമ്പൂരിലെ ജനങ്ങൾക്ക് ഏതാണ്ട് ഒന്നര വർഷം നിയമസഭയിൽ പ്രതിനിധി ഇല്ലാതാകുന്ന സാഹചര്യം ഉണ്ടായെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. ജനക്ഷേമ പദ്ധതികൾക്ക് ഉപയോഗിക്കേണ്ട പണം ഉപതിരഞ്ഞെടുപ്പ് പോലെ പാഴ്ച്ചെലവിന് ഉപയോഗിക്കേണ്ടിവരും. ആഭ്യന്തര വകുപ്പിലെ അധോലോക സംഘത്തിനെതിരെയാണ്
മലപ്പുറം∙ നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെ സ്വാഗതം ചെയ്തു മുസ്ലിം ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ മുണ്ടേരി. മാധ്യമങ്ങളിൽ വാർത്തയായതോടെ പോസ്റ്റ് പിൻവലിച്ചു. പി.വി.അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നും നാടിന്റെ നന്മയ്ക്കായി ഒരുമിച്ച് പോരാടാം എന്നും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം ∙ കുണ്ടറയില്‍ പി.സി.വിഷ്ണുനാഥ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. കല്പറ്റയില് ടി.സിദ്ദിഖും നിലമ്പൂരില്‍ വി.വി.പ്രകാശും മത്സരിക്കും. അവശേഷിക്കുന്ന | Kerala Assembly Elections 2021 | Manorama News
Results 1-10 of 55