Activate your premium subscription today
ന്യൂഡൽഹി ∙ സംഘടനാ തിരഞ്ഞെടുപ്പു പുരോഗമിക്കെ, കേരളത്തിലുൾപ്പെടെ പുതിയ സംസ്ഥാന പ്രസിഡന്റുമാരിൽ 3 മുതൽ 5 വരെ വനിതകളെ ഉൾപ്പെടുത്താൻ ബിജെപി ദേശീയ നേതൃത്വത്തിൽ ആലോചന. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്കു 33% സംവരണം നടപ്പാകും മുൻപ് 5 സംസ്ഥാനങ്ങളിൽ വനിതാ പ്രസിഡന്റുമാരെ നിയോഗിക്കുന്നതു വലിയ നേട്ടമാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു.
ന്യൂഡൽഹി∙ 2024ലെ പൊതു തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാർക്ക് സക്കർബർഗിന്റെ പരാമർശത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഇന്ത്യയോട് മാപ്പ് ചോദിച്ച് മെറ്റ. മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി വിഭാഗം വൈസ് പ്രസിഡന്റ് ശിവനാഥ് തുക്രൽ ആണ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. വിഷയത്തിൽ മെറ്റയ്ക്ക് സമൻസ് അയയ്ക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി സമിതി തീരുമാനിച്ചിരുന്നു.
സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിച്ച കേരള കോൺഗ്രസ് ചിഹ്നമായി ഓട്ടോറിക്ഷ ആവശ്യപ്പെടും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ഫ്രാൻസിസ് ജോർജ് മത്സരിച്ച് വിജയിച്ചത് ഓട്ടോറിക്ഷ ചിഹ്നത്തിലാണ്. ഭാഗ്യ ചിഹ്നം കൈവിടേണ്ടെന്നാണ് പാർട്ടി തീരുമാനം. ചരൽക്കുന്നിൽ ദ്വിദിന പാർട്ടി ക്യാംപ് നടക്കുന്നതിനിടെയാണ് സംസ്ഥാന പാർട്ടിയായി അംഗീകരിച്ച അറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നും ലഭിക്കുന്നത്. ഇതിനുപിന്നാലെ നേതാക്കൾ തമ്മിൽ ആശയവിനിമയം നടത്തി.
മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീണ്ടും ‘വോട്ട് ജിഹാദ്’ പരാമർശവുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. ബംഗ്ലദേശിൽനിന്ന് നുഴഞ്ഞുകയറി നിയമവിരുദ്ധമായി ജനന സർട്ടിഫിക്കറ്റും രേഖകളും സംഘടിപ്പിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള ബംഗ്ലദേശി പൗരന്മാരുടെ ശ്രമം ‘വോട്ട് ജിഹാദ് പാർട്ട് 2’ ആണെന്നാണ് ആരോപണം. ഷിർഡിയിൽ ബിജെപി സംസ്ഥാന കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ നീലപ്പെട്ടി ഉൾപ്പെടെയുള്ള വിവാദങ്ങളും അവ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന പ്രതീതിയും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിച്ചതായി സിപിഎം. ഈ രാഷ്ട്രീയ– സംഘടനാ പ്രശ്നങ്ങൾ ബാധിച്ചിരുന്നില്ലെങ്കിൽ മുന്നേറാൻ കഴിയുമായിരുന്നു. പാർട്ടി ലക്ഷ്യമിട്ട രണ്ടാം സ്ഥാനം നഷ്ടപ്പെട്ടതു കൂടി കണക്കിലെടുത്താണ് സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസിനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തത്.
സംസ്ഥാന, ദേശീയ ശ്രദ്ധയാകർഷിച്ച വെർജീനിയയുടെ നിയമസഭാ സ്പെഷൽ തിരഞ്ഞെടുപ്പുകളിൽ കണ്ണൻ ശ്രീനിവാസനും ജെജെ സിങ്ങും വിജയിച്ചു. ഓപ്പൺ സെനറ്റ് ഡിസ്ട്രിക്റ്റ് 32 സീറ്റ് ശ്രീനിവാസൻ സ്വന്തമാക്കിയപ്പോൾ, സിങ് ഹൗസ് ഡിസ്ട്രിക്റ്റ് 26 റേസ് നേടി.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക വിഡിയോ ദൃശ്യങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതു തടയുന്ന ചട്ട ഭേദഗതിയെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ ന്യായീകരിച്ചു. വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കാനും ദൃശ്യങ്ങളുടെ ദുരുപയോഗം തടയാനുമായിരുന്നു നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓട്ടവ ∙ സ്വന്തം പാർട്ടി എംപിമാരുടെ സമ്മർദം ശക്തമായതോടെ, രാജിവയ്ക്കാൻ തയാറാണെന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (53) പ്രഖ്യാപിച്ചു. ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയുമെന്നു വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച ട്രൂഡോ, പുതിയ നേതാവിനെ തിരഞ്ഞെടുക്കും വരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരുമെന്നും വ്യക്തമാക്കി.
ന്യൂഡൽഹി∙ ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്. ഒറ്റഘട്ടമായാണു വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണു വോട്ടെണ്ണൽ. നാമനിർദേശപത്രിക നൽകാനുള്ള അവസാന തീയതി ജനുവരി 17. സൂക്ഷ്മപരിശോധന 18നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 20നുമാണ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണു തീയതികൾ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ∙ അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അണിയറ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ടീം കേരളത്തിലെത്തി. 2026ലെ കേരളം, അസം തിരഞ്ഞെടുപ്പുകളുടെ തന്ത്രങ്ങളുടെ ചുമതലയാണു കനുഗോലുവിനെ പാർട്ടി ഹൈക്കമാൻഡ് ഏൽപിച്ചിരിക്കുന്നത്.
Results 1-10 of 355