Activate your premium subscription today
കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി യുഡിഎഫ് ഘടകകക്ഷികൾ. ആവശ്യങ്ങൾ കേട്ട് കോൺഗ്രസ് നേതൃത്വം. കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗവും സിഎംപിയും കൂടുതൽ സീറ്റുകൾ ചോദിച്ചപ്പോൾ മുസ്ലിം ലീഗും കേരള കോൺഗ്രസും തിരഞ്ഞെടുപ്പ് ഒരുക്കം സംബന്ധിച്ച നിർദേശങ്ങളിൽ ചർച്ചയൊതുക്കി.
കൊല്ലം ∙ തിരഞ്ഞെടുപ്പുകൾക്കു തയാറെന്ന ആത്മവിശ്വാസം അണികളിലേക്കു പകർന്നാണു സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു പ്രവർത്തകരെ ഒറ്റയടിക്കു സജ്ജരാക്കാനുള്ള അവസരമാണ് സംസ്ഥാന സമ്മേളനത്തിലൂടെ പാർട്ടിക്കു ലഭിച്ചത്.
കൊല്ലം ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തില്ലെങ്കിൽ പകരം ആര് എന്നതിനെച്ചൊല്ലി പാർട്ടിയിൽ പുതിയ ബലാബലം. സംസ്ഥാന സമ്മേളന ചർച്ചകളുമായി ബന്ധപ്പെട്ട് അലയൊലികൾ ഉയർന്നു തുടങ്ങി. പുതിയ നേതൃത്വം ഇവിടെ തിരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും സമ്മേളന ചർച്ചകൾ ഭാവി തീരുമാനങ്ങളെ സ്വാധീനിക്കും.‘ക്യാപ്റ്റൻ വിവാദം’ ഉടനെങ്ങും കെട്ടടങ്ങില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.
മലപ്പുറം ∙ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും മികച്ച പരിഗണന നൽകാൻ മുസ്ലിം ലീഗ് നേതൃത്വത്തിൽ ധാരണ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നടപ്പാക്കി ഫലപ്രദമെന്നു തെളിഞ്ഞ 3 ടേം നിബന്ധന നിയമസഭയിലേക്കും വ്യാപിപ്പിക്കുകയെന്ന നിർദേശം പാർട്ടി സജീവമായി പരിഗണിക്കുന്നു. നിബന്ധന നടപ്പാക്കണോ, നടപ്പാക്കിയാൽ ആർക്കെല്ലാം ഇളവു നൽകണം എന്നിവയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച റമസാനു മുൻപു നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. അതേസമയം, അനിവാര്യരെന്നു പാർട്ടി ഘടകം കണ്ടെത്തുന്നവർക്കു തദ്ദേശ തിരഞ്ഞെടുപ്പിലും ടേം നിബന്ധനയിൽ ഇളവു നൽകണമെന്ന ആവശ്യം താഴെത്തട്ടിൽ നിന്നുയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതു സംസ്ഥാന നേതൃത്വമാണ്.
മലപ്പുറം ∙ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പി.വി.അൻവർ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിൽ മാപ്പപേക്ഷ എഴുതി തയാറായി നിൽക്കുകയാണ് അൻവർ. ഇടതുമുന്നണി നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് തയാറാണ്. മണ്ഡലത്തിൽ സ്വതന്ത്രൻ വരുമോയെന്നൊക്കെ അപ്പോൾ നോക്കാമെന്നും ഗോവിന്ദൻ പറഞ്ഞു.
ന്യൂഡൽഹി ∙ മണ്ഡലമാറ്റമെന്ന അഭ്യൂഹങ്ങൾക്കു വിരാമമിട്ട് അരവിന്ദ് കേജ്രിവാൾ ന്യൂഡൽഹിയിൽ തന്നെ മത്സരിക്കുമെന്നുറപ്പായതോടെ കളമൊരുങ്ങുന്നത് മുൻ മുഖ്യമന്ത്രിയും 2 മുൻ മുഖ്യമന്ത്രിമാരുടെ മക്കളും തമ്മിലുള്ള ത്രികോണ പോരാട്ടത്തിന്. ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയുടെ അവസാന ഘട്ട സ്ഥാനാർഥിപ്പട്ടികയിലാണു സിറ്റിങ് സീറ്റായ ന്യൂഡൽഹിയിൽ കേജ്രിവാൾ മത്സരിക്കുമെന്ന് അറിയിച്ചത്. മണ്ഡലത്തിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികളായി 2 മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ എത്തുമെന്നാണ് സൂചന.
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 20 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി. മനീഷ് സിസോദിയ അടക്കമുള്ളവരുടെ പേരാണ് രണ്ടാമത്തെ പട്ടികയിലുള്ളത്. നേരത്തെ 11 പേരുടെ പട്ടിക എഎപി പുറത്തുവിട്ടിരുന്നു. ജൻപുരയിൽ നിന്നാണ് സിസോദിയ മത്സരിക്കുന്നത്.
മുസാഫർപുർ∙ ബിഹാറിലെ തിര്ഹുട്ട് നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഔറായി പോളിങ് ബൂത്തിലെ 724 വോട്ടർമാരിൽ 138 പേർക്കും ഒരേ അച്ഛൻ ! പട്ടിക തയാറാക്കുമ്പോഴുണ്ടായ സാങ്കേതികത്തകരാറു കാരണം എല്ലാ അഞ്ചാമത്തെ വോട്ടർക്കും ഒരേ അച്ഛനായിപ്പോയതാണെന്നാണ് ഔദ്യോഗിക വിശദീകരണം. മുന്ന കുമാർ എന്ന പേരാണ് അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ആവർത്തിച്ചു വന്നത്. 18 സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലത്തിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ പേരിലെ പിഴവുമൂലം ആർക്കും വോട്ട് നഷ്ടമായില്ല. മണ്ഡലത്തിൽ 1.5 ലക്ഷം വോട്ടർമാരുണ്ട്. തിരഞ്ഞെടുപ്പിനുശേഷം പ്രശ്നം പരിഹരിക്കുമെന്നു ഡപ്യുട്ടി കലക്ടർ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും (പാലക്കാട്) യു.ആര്.പ്രദീപും (ചേലക്കര) നിയമസഭാ സാമാജികരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആര്.ശങ്കരനാരായണന് തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മന്ത്രിമാരും സന്നിഹിതരായിരുന്നു. ദൈവനാമത്തിലാണ് രാഹുല്‍ സത്യപ്രതിജ്ഞ ചെയ്തത്.
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുൻപുതന്നെ ആംആദ്മി പാർട്ടി ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും പാർട്ടിയിലേക്കു ചേക്കേറിയവർ ഉൾപ്പെടെ 11 പേരുടെ പട്ടികയാണു പാർട്ടി ഇന്നലെ പുറത്തുവിട്ടത്. ഫെബ്രുവരിയിലാണു തിരഞ്ഞെടുപ്പ്.
Results 1-10 of 177