Activate your premium subscription today
ആദ്യം മുടങ്ങിയത് ട്രാൻസ്പോർട്ട് ജീവനക്കാരുടെ ശമ്പളം. കേരളത്തിലേതുപോലെത്തന്നെയാണ് ദൈവത്തിന്റെ നാടായ ഹിമാചല് പ്രദേശിലും സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ പുറത്തെത്തിയത്. ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിലെ 12,000ത്തോളം വരുന്ന ജീവനക്കാർക്കാണ് 2023 മേയ് മാസം ആദ്യമായി ശമ്പളം മുടങ്ങിയത്. തുടർന്ന്, കേരളം അഭിമുഖീകരിച്ച പ്രശ്നങ്ങളെല്ലാം 3000 കിലോമീറ്ററോളം അകലെയുള്ള ഈ കുഞ്ഞു സംസ്ഥാനവും നേരിട്ടു. ഇപ്പോഴിതാ സംസ്ഥാനത്തെ രണ്ടേകാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാർക്കുള്ള മാസശമ്പളവും മുടങ്ങിയിരിക്കുകയാണ്. ഭൂപ്രകൃതിയിലും ജീവിത നിലവാരത്തിലും വരുമാനമാർഗത്തിലും കേരളവുമായി ഒരു സാമ്യവുമില്ലെങ്കിലും നിലവിൽ ഇരുസംസ്ഥാനങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒരുപോലെയാണ്. രണ്ടിടത്തും ഭരിക്കുന്നത് ബിജെപി ഇതര സർക്കാരുകളാണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി ഈ രണ്ടു സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കുന്നതും. ഹിമാചല് പ്രദേശിനുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളവും അതിവേഗം അടുക്കുകയാണ്. നമ്മുടെ സംസ്ഥാനത്തിലും കഴിഞ്ഞ മാർച്ചിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടു. സാങ്കേതിക തകരാറെന്ന ന്യായംകൊണ്ടു പ്രശ്നത്തെ മൂടിവെച്ചെങ്കിലും
ഷിംല∙ ഹിമാചൽ കോൺഗ്രസിൽ തീ അണഞ്ഞിട്ടില്ലെന്ന് സൂചന നൽകി വിക്രമാദിത്യ സിങ്ങ്. ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് തന്റെ ഔദ്യോഗിക പദവികൾ വിശദമാക്കിയ ഭാഗം വിക്രമാദിത്യ നീക്കം ചെയ്തു. പി.ഡബ്ല്യുഡി മന്ത്രി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്നായിരുന്നു ഫെയ്സുബുക്കിൽ തന്നെ കുറിച്ച് വിക്രമാദിത്യ സിങ് നൽകിയിരുന്ന
‘‘മോദി ഒരു വ്യാജഹിന്ദുവാണെന്ന് സ്ഥാപിക്കാൻ കഴിയാത്തിടത്തോളം പ്രതിപക്ഷത്തിന് ഗുജറാത്തിൽ ജയിക്കാനാവില്ല’’ എന്ന് തിരഞ്ഞെടുപ്പിനു മുൻപു നിരീക്ഷിച്ചത് ഗുജറാത്തിലെ ഒരു പ്രമുഖ പത്രപ്രവർത്തകനാണ്. മോദിയെ ആണ് ജനങ്ങൾ അംഗീകരിച്ചതെന്ന് തെളിയിക്കുന്നതായി ഗുജറാത്തിലെ തിരഞ്ഞെടുപ്പുഫലം. ഹിന്ദുത്വ രാഷ്ട്രീയത്തിന് ആശയപരമായും സംഘടനാപരമായും ആഴമേറിയ അടിത്തറയുള്ള ഗുജറാത്തിൽ ചലനം സൃഷ്ടിക്കാൻ ‘മൃദുഹിന്ദുത്വം’ (ആരോപണം) പയറ്റിയിട്ടും ആംആദ്മി പാർട്ടിക്കോ കോൺഗ്രസിനോ സാധിക്കാതെപോയതിന് ഇതും ഒരു കാരണമാണ്. മോദിയുടെ പ്രഭാവത്തിനു മുന്നിൽ മറ്റ് ഹിന്ദുനാമധാരികൾക്ക് പ്രസക്തിയില്ല. കേജ്രിവാളിന്റെ ‘ഹിന്ദു വേഷംകെട്ടി’നേക്കാൾ മോദിയുടെ രാഷ്ട്രീയമാണ് ജനം അംഗീകരിച്ചതെന്നാണ് ഒരു വിലയിരുത്തൽ. വാഗ്ദാനങ്ങളും സൗജന്യങ്ങളും ആണ് ആംആദ്മി പാർട്ടിയെ വേറിട്ടുനിർത്തുന്നതെങ്കിൽ ഗുജറാത്തിൽ ബിജെപിയും വാഗ്ദാനങ്ങൾ നൽകാൻ തയാറായല്ലോ. ഏകദേശം 92% ഹിന്ദു ജനവിഭാഗമുള്ള ഗുജറാത്തിൽ നിന്ന് 97% ഹിന്ദുക്കൾ ഉള്ള ഹിമാചലിലേക്ക് എത്തുമ്പോൾ കഥ മാറി. കോൺഗ്രസ് ഞെട്ടിച്ചു. ഗുജറാത്തിൽ 7 തവണ തുടർച്ചയായി ജയിച്ചുവെന്ന റെക്കോർഡുമായി ഡൽഹിയിലേക്കു നോക്കുമ്പോൾ അവിടെയുള്ളത് മറ്റൊരു റെക്കോർഡാണ്– ബിജെപി 6 തവണ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തുടർച്ചയായി പരാജയപ്പെട്ടു. ഇതിനിടയിലാണ് ഡൽഹി മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ അവർ നേരിട്ട പരാജയം.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കിടയിലും കോൺഗ്രസിന് ആശ്വസിക്കാനുള്ള വകയായിരുന്നു ഹിമാചൽ പ്രദേശിലെ വിജയം. നേരിയ വോട്ട് ശതമാനത്തിനാണെങ്കിലും സംസ്ഥാനം തിരിച്ചു പിടിച്ചതിന്റെ ക്രെഡിറ്റ് സംസ്ഥാനത്തെ വിവിധ നേതാക്കള് അവകാശപ്പെടുകയും അവരൊക്കെ മുഖ്യമന്ത്രി പദം മോഹിക്കുകയും ചെയ്തു. അതിൽ പ്രധാനമായിരുന്നു മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും വലിയ നേതാവുമായിരുന്ന അന്തരിച്ച വീരഭദ്ര സിങ്ങിന്റെ ഭാര്യയും എംപിയുമായ പ്രതിഭാ സിങ്ങിന്റെ അവകാശവാദം. എന്നാൽ സുഖ്വിന്ദർ സിങ് സുഖുവിനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി പദം ഏൽപ്പിച്ചത്. മകന് മികച്ച വകുപ്പോടെ മന്ത്രിസ്ഥാനം, വിശ്വസ്ഥന് ഉപമുഖ്യമന്ത്രി പദം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് പ്രതിഭാ സിങ്ങിനെ അടക്കിയത്.
ന്യൂഡൽഹി∙ ‘സുഖു ഭായ് സിന്ദാബാദ്’ വിളികൾ മുഖരിതമായ ചടങ്ങിൽ ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി സുഖ്വിന്ദർ സിങ് സുഖു (58) സത്യപ്രതിജ്ഞ ചെയ്തു. സുഖുവിനും ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രിക്കും (60) ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റു മന്ത്രിമാരെ പ്രഖ്യാപിച്ചിട്ടില്ല.
ഷിംല∙ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വിന്ദർ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഷിംലയിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലികൊടുത്തു. മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
ന്യൂഡൽഹി ∙ കോൺഗ്രസിന് അധികാരം ലഭിച്ച ഹിമാചൽപ്രദേശിൽ മുഖ്യമന്ത്രിപദത്തിലേക്ക് സുഖ്വിന്ദർ സിങ് സുഖു, പ്രതിഭാ സിങ്, മുകേഷ് അഗ്നിഹോത്രി എന്നിവരാണ് രംഗത്തുണ്ടായിരുന്നത്. ഹൈക്കമാൻഡ് നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഭൂപീന്ദർ സിങ് ഹൂഡ, രാജീവ് ശുക്ല എന്നിവർ ഇന്നലെ
ന്യൂഡൽഹി ∙ ഹിമാചൽ പ്രദേശിൽ 2 ദിവസത്തെ മാരത്തൺ ചർച്ചകൾക്കും സംസ്ഥാന നേതാക്കൾക്കിടയിലെ അധികാര വടംവലിക്കുമൊടുവിൽ സുഖ്വിന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രിയായി കോൺഗ്രസ് തീരുമാനിച്ചു. പിസിസി പ്രസിഡന്റും അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭാ സിങ്
ഷിംല ∙ മുൻ പിസിസി അധ്യക്ഷൻ സുഖ്വിന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയാകും. മുകേഷ് അഗ്നിഹോത്രിയാണ് ഉപമുഖ്യമന്ത്രി. ഞായറാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ നടക്കും. സുഖ്വിന്ദറിന്റെ
ഷിംല∙ ഹിമാചൽ പ്രദേശിലെ പുതിയ മുഖ്യമന്ത്രി ആരാകും എന്നതിൽ നിർണായക തീരുമാനം പ്രിയങ്ക ഗാന്ധിയുടേതെന്നു സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചാരണ ചുമതല പ്രിയങ്കയ്ക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ അവസാന വാക്ക് പ്രിയങ്കയുടേതാണെന്നാണു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ ചേർന്ന
Results 1-10 of 82