Activate your premium subscription today
പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായതിനു കാരണം സിപിഎമ്മിന്റെ സംഘടനാവീഴ്ചയും ദൗർബല്യവുമെന്നു തുറന്നടിച്ച് കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. പാലക്കാട് നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന സിപിഎം പാലക്കാട് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രചാരണത്തിന്റെ മുഖ്യചുമതല കൂടിയുണ്ടായിരുന്ന ബാലന്റെ വിമർശനം.
തിരുവനന്തപുരം∙ മുസ്ലിം വർഗീയചേരിയുടെ പിന്തുണ നേടിയാണു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽനിന്നു പാർലമെന്റിലെത്തിയതെന്നു പറഞ്ഞ പിബി അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. വിജയരാഘവൻ പാർട്ടി നയമാണ് പറഞ്ഞതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്രീമതി പറഞ്ഞു. വർഗീയവാദികളും തീവ്രവാദികളും കേരളത്തിലും തലപൊക്കാൻ നോക്കുകയാണ്. അത്തരം പ്രവർത്തനം കേരളത്തിൽ നടത്താൻ അനുവദിക്കില്ല. അത് ഹിന്ദു വർഗീയവാദികളായാലും മുസ്ലിം വർഗീയവാദികളായാലും സിപിഎം ശക്തമായ നടപടിയെടുക്കുമെന്നും ശ്രീമതി പറഞ്ഞു.
പാലക്കാട് ∙ പാലക്കാട് ഉപതിരഞ്ഞെടുപ്പു സമയത്തെ നീല ട്രോളി ബാഗ് വിവാദത്തിൽ നേതൃത്വനിലപാടിൽ നിന്നു ഭിന്നമായി പരസ്യപ്രസ്താവന നടത്തിയതിനുൾപ്പെടെ എൻ.എൻ.കൃഷ്ണദാസിനെ തിരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഎം നേതൃത്വം രൂക്ഷമായി വിമർശിച്ചപ്പോൾ, വിവാദത്തിൽ അദ്ദേഹത്തെ തുണയ്ക്കുന്ന സിപിഐ റിപ്പോർട്ട് എൽഡിഎഫിൽ ചർച്ചയാകുന്നു. തിരഞ്ഞെടുപ്പിൽ മുന്നണിയെ, പ്രത്യേകിച്ച് പാർട്ടിയെ കുരുക്കിലാക്കിയ ട്രോളി ബാഗ് വിവാദത്തിൽ പ്രധാന ഘടകകക്ഷിയുടെ സമീപനം സിപിഎമ്മിൽ അമർഷം ഉയർത്തിയിട്ടുണ്ട്.
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം എൻ.എൻ. കൃഷ്ണദാസ് മാധ്യമങ്ങൾക്കെതിരായി നടത്തിയ പരാമർശത്തിൽ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം. ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്ന പട്ടികളെന്ന പരാമർശം മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.
മുക്കം∙ കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാർഡിലെ ഉപതിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിൽ യുഡിഎഫ് ആഹ്ലാദത്തിമിർപ്പിൽ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിനു പ്രവർത്തകരെ പങ്കെടുപ്പിച്ച് നടത്തിയ ആഹ്ലാദ പ്രകടനം ആവേശക്കാഴ്ചയായി. ഉപതിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെയാണ്
കായംകുളം∙ പത്തിയൂർ പഞ്ചായത്ത് 12 ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ദീപക് എരുവയുടെ വിജയം സിപിഎമ്മിന്റെയും ബിജെപിയുടെയും ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നും കായംകുളം എംഎൽഎയും സിപിഎം ജില്ലാ നേതാക്കളും ക്യാംപ് ചെയ്തു നേതൃത്വം നൽകിയ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു കനത്ത പരാജയമാണ് ഉണ്ടായതെന്നും
Results 1-6 of 480