Activate your premium subscription today
കൽപറ്റ∙ അഭ്യൂഹങ്ങൾ മലയിറങ്ങി, വയനാട്ടിൽ തുടക്കം മുതൽ പ്രിയങ്ക ഗാന്ധിയുടെ കുതിപ്പ്. വോട്ടെണ്ണൽ ട്രെൻഡിൽ പ്രിയങ്ക ഭൂരിപക്ഷം ഘട്ടം ഘട്ടമായി ഉയർത്തി. 10.39ന് പ്രിയങ്ക ഗാന്ധി 2,02,117 വോട്ടുകളാണു നേടിയത്. 1,32,366 വോട്ടിന്റെ ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി 69,751 വോട്ടും നവ്യ ഹരിദാസ് 38,316 വോട്ടുമാണ് നേടിയത്. വൻതുടക്കം മുതൽ തിരിച്ചടിയാണ് എൽഡിഎഫും എൻഡിഎയും നേരിടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ വേളയിൽ ഇതേ സമയത്ത് ഇരട്ടി വോട്ടുകൾ എൽഡിഎഫും എൻഡിഎയും നേടിയിരുന്നു. അതോടെ പോളിങ് കുറഞ്ഞത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് പ്രചാരണവും പാളി.
കാസർകോട് ∙ വോട്ടിൽ പിന്നിലായെങ്കിലും ചെലവഴിച്ച ‘നോട്ടിൽ’ മുന്നിലെത്തി കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി. 70 ലക്ഷത്തിലേറെ രൂപയാണ് മഹിളാമോർച്ച ദേശീയ നേതാവ് കൂടിയായ എം.എൽ.അശ്വിനി തിരഞ്ഞെടുപ്പിനായി ചെലവഴിച്ചത്. മണ്ഡലത്തിൽ നിന്നു ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും
മലപ്പുറം∙ സംസ്ഥാന സര്ക്കാര് വിതരണം ചെയ്തു വന്നിരുന്ന ക്ഷേമ പെന്ഷന് മുടങ്ങിയത് ലോക്സഭാ തിരഞ്ഞെടുപ്പില് വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പെരിന്തൽമണ്ണ ഷിഫ കൺവൻഷൻ
കൽപറ്റ ∙ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ ശക്തമായ പിന്തുണയുമായി ഒപ്പം നിന്ന വയനാടിനു ഹൃദയഭാഷയിൽ നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. വൻഭൂരിപക്ഷത്തിൽ ലോക്സഭയിലേക്കു തിരഞ്ഞെടുത്തയച്ച പ്രിയനേതാവിനെ കാണാനും അഭിനന്ദനങ്ങളറിയിക്കാനും ഇന്നലെ കൽപറ്റയിൽ തടിച്ചുകൂടിയത് ആയിരങ്ങൾ. വൈകിട്ട് മൂന്നോടെയാണ് രാഹുൽ
കോഴിക്കോട് ∙ വോട്ടെണ്ണലിനുശേഷം ചൊവ്വാഴ്ച രാത്രി പത്തോടെ ബിലാത്തിക്കുളത്തെ ‘ജ്യോതിസ്’ വീട്ടിലെത്തിയ കെ.മുരളീധരൻ പിന്നീടു കെപിസിസി പ്രസിഡന്റ് കെ.സുധാകരനെയല്ലാതെ മറ്റാരെയും കാണാനോ പ്രതികരിക്കാനോ തയാറായിട്ടില്ല. വ്യാഴാഴ്ച വൈകിട്ട് കെ.സുധാകരൻ കണ്ടുപോയശേഷം മുരളി പരസ്യമായി പ്രതികരണം നടത്തിയിട്ടില്ല. പലരും
∙ ഇടുക്കി എംപിയായിരുന്ന കാലത്തെ അനുഭവം ഫ്രാൻസിസ് ജോർജ് ഓർമിച്ചു. ഇ.കെ. നായനാർ മന്ത്രിസഭയിൽ പി.ജെ.ജോസഫ് അംഗമായിരുന്ന കാലമാണ്. വിദേശ യാത്രയ്ക്കു പോകുന്ന നായനാരെയും ജോസഫിനെയും യാത്രയാക്കാൻ ഫ്രാൻസിസ് ജോർജ് ഡൽഹി വിമാനത്താവളത്തിൽ എത്തി. മണ്ഡലം മുഴുവൻ ഓടിനടക്കുന്ന സ്വഭാവക്കാരനാണ് ഫ്രാൻസിസ് ജോർജ്.
കോട്ടയം ∙ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കുമായി കേരള കോൺഗ്രസിന്റെ (എം) വോട്ടുകൾ ഗണ്യമായി വിഭജിച്ചു പോയതാണു ഇടതുസ്ഥാനാർഥി തോമസ് ചാഴികാടന്റെ പരാജയത്തിന് ആഴം കൂട്ടിയതെന്നു സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തൽ. തുഷാർ വെള്ളാപ്പള്ളിക്കു സിപിഎം വോട്ടുകൾ ലഭിച്ചെന്ന
മലപ്പുറം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്വല വിജയത്തിൽ തിളങ്ങുന്നതു മുസ്ലിം ലീഗിന്റെ പ്രകടനം. സിറ്റിങ് സീറ്റുകളായ പൊന്നാനിയിലും മലപ്പുറത്തും ഭൂരിപക്ഷം വർധിപ്പിച്ച ലീഗ് മലബാറിലെ മറ്റു മണ്ഡലങ്ങളിൽ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിലും നിർണായക പങ്കുവഹിച്ചു. തമിഴ്നാട്ടിലെ സിറ്റിങ് സീറ്റായ
രാജപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ എൽഡിഎഫ് പരാജയത്തിൽ നേതാക്കൾക്കെതിരെ അണികളുടെ അതൃപ്തി വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങൾ പ്രചരിക്കുന്നു.കോടോം ബേളൂർ പഞ്ചായത്തിലെ സിപിഎം ചുള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ അയറോട്ടെ പാർട്ടി അംഗം അയച്ച ശബ്ദ സന്ദേശം മറ്റു
മലപ്പുറം ∙ മുസ്ലിം ലീഗിന്റെ തിരഞ്ഞെടുപ്പു ചിഹ്നം കോണിയാണെങ്കിലും മലപ്പുറത്തും പൊന്നാനിയിലും പാർട്ടി സ്ഥാനാർഥികളുടെ ഭൂരിപക്ഷം ഇത്തവണ കുതിച്ചതു ലിഫ്റ്റിലേറിയാണ്. എതിരാളികളെ മാത്രമല്ല, ലീഗ് നേതാക്കളെയും പ്രവർത്തകരെയും പോലും അമ്പരപ്പിച്ച ഭൂരിപക്ഷമാണ് ഇ.ടി.മുഹമ്മദ് ബഷീറിനും എം.പി.അബ്ദുസ്സമദ്
Results 1-10 of 135