Activate your premium subscription today
പ്രവാസി ഇന്ത്യക്കാർക്കു വിദേശത്തിരുന്നു വോട്ട് ചെയ്യാനുള്ള അവകാശം നൽകാൻ സമയമായെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു.
തിരുവനന്തപുരം ∙ ജർമൻ പാർലമെന്റായ ബുണ്ടസ്റ്റാഗിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ തലസ്ഥാനത്തുനിന്ന് 4 വോട്ട്. കേരളത്തിൽ സന്ദർശനത്തിന് എത്തിയ 4 ജർമൻ പൗരന്മാർ തിരുവനന്തപുരത്തെ ജർമൻ കോൺസുലേറ്റിൽ ഇന്നലെ തപാൽ വോട്ട് രേഖപ്പെടുത്തി. റയ്നർ ഹെൽബിങ്, യൂട്ട ഹെൽബിങ്, എവ്ലിൻ കിർൺ, വെറോണിക്ക ഷുറാവ്ലേവ എന്നിവരാണ്
കൊച്ചി ∙സാധുവായിട്ടുള്ള വോട്ടുകൾ ഏറ്റവും കൂടുതൽ ലഭിച്ചയാളെയാണു തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിക്കേണ്ടതെന്ന് ഹൈക്കോടതി. തിരഞ്ഞെടുക്കപ്പെടുക എന്നത് നിയമപരമായ അവകാശം മാത്രമാണെന്നും അത് മൗലികമായ അവകാശമല്ലെന്നും ഹൈക്കോടതി പറഞ്ഞു. അതിനാൽ തന്നെ ഇക്കാര്യത്തിലുണ്ടാകുന്ന തർക്കത്തിലും നിയമപരമായ തീരുമാനത്തിലെ എത്താനാകൂയെന്നും ജസ്റ്റിസ് സി.എസ്.സുധ വ്യക്തമാക്കി.
ലണ്ടൻ ∙ 16 വയസ് പൂർത്തിയായോ? ഇനിയും വോട്ടർപട്ടികയിൽ പേര് ചേർത്തില്ലേ? എങ്കിൽ ഒട്ടും വൈകണ്ട, ബ്രിട്ടനിൽ ജൂലൈ 4 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ വോട്ടറാകാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് കൂടി വോട്ടർപട്ടികയിൽ പേര് ചേർക്കാം. ഇന്ന് (18/6/2024) യുകെ സമയം രാത്രി 11.59 വരെ https://www.gov.uk/register-to-vote
തിരുവനന്തപുരം ∙ വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം കംപ്യൂട്ടർ നെറ്റ്വർക്കിൽ രേഖപ്പെടുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപയോഗിക്കുന്ന കേന്ദ്രീകൃത സോഫ്റ്റ്വെയറിന്റെ പരീക്ഷണ പ്രവർത്തനം സെർവർ തകരാറിനെത്തുടർന്നു രണ്ടുതവണ പരാജയപ്പെട്ടു. ഒരാഴ്ച മുൻപായിരുന്നു ആദ്യ പരീക്ഷണം. ഞായറാഴ്ച രാജ്യമാകെ ‘ഡ്രസ് റിഹേഴ്സൽ’ എന്ന വിശേഷണത്തോടെ നടന്ന രണ്ടാം പരീക്ഷണവും വിജയിച്ചില്ല.
കണ്ണൂർ∙ ലോക്സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ(ഇവിഎം) വോട്ടുകൾ എണ്ണുന്നതിന് ഓരോ നിയമസഭാ മണ്ഡലത്തിനും 14 ടേബിളുകൾ വീതം ആകെ 98 ടേബിളുകളാണു ക്രമീകരിക്കുന്നത്.ബന്ധപ്പെട്ട അസി.റിട്ടേണിങ് ഓഫിസർമാരുടെ നേതൃത്വത്തിലാണ് ഇവിഎം വോട്ടുകൾ എണ്ണുക.
കോട്ടയം ∙ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥരിൽ ഭൂരിഭാഗത്തിനും തപാൽവോട്ട് ചെയ്യാൻ കഴിയാതിരുന്ന സാഹചര്യങ്ങളെക്കുറിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധന നടത്തും. തപാൽവോട്ടിലെ ഗണ്യമായ കുറവു സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെയും അറിയിച്ചിട്ടുണ്ട്. തപാൽവോട്ടിന്റെ കൃത്യമായ കണക്കെടുപ്പു നടക്കുകയാണ്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വീട്ടിലിരുന്നും വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലുമായി തപാൽ വോട്ടു ചെയ്ത 1.80 ലക്ഷം പേർ കൂടി കണക്കിലെത്തിയതോടെ ആകെ വോട്ട് ചെയ്തവരുടെ എണ്ണം 2 കോടി കടന്നു. ആബ്സന്റീ വോട്ടർമാർ എന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വിശേഷിപ്പിക്കുന്ന 1,80,865 പേരാണ് തപാൽ വോട്ട് ചെയ്തത്. 85 വയസ്സിന് മുകളിൽ പ്രായമായവർ, ഭിന്നശേഷിക്കാർ, കോവിഡ് ബാധിതർ, വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ എത്തി വോട്ടു ചെയ്ത അവശ്യസേവന വിഭാഗങ്ങളിലെ ജോലിക്കാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തിൽ 41,904 പേർ തപാൽ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.
കള്ളവോട്ടിലൂടെയും അനധികൃത ഇടപെടലുകളിലൂടെയും തപാൽവോട്ടിലെ ക്രമക്കേടുകളിലൂടെയുമൊക്കെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരായ ജാഗ്രതയിലാണ് ജനാധിപത്യത്തിന്റെ നിലനിൽപുതന്നെ. നിർണായകമായ ഈ പൊതുതിരഞ്ഞെടുപ്പു വേളയിൽ ജനാധിപത്യസംവിധാനത്തിന് ഒരുതരത്തിലും ഭംഗം വന്നുകൂടെന്ന് ഉറപ്പാക്കേണ്ടതു തിരഞ്ഞെടുപ്പു സംവിധാനങ്ങളുടെ മാത്രമല്ല, ഓരോ വോട്ടറുടെയുംകൂടി ആവശ്യമാകുന്നു.
കോട്ടയം / തിരുവനന്തപുരം ∙ ബാലറ്റ് വീടുകളിലേക്ക് തപാൽ വഴി അയയ്ക്കില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം മൂലം, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്ക് വോട്ടിനുള്ള അവസരം നഷ്ടമാകുമെന്ന് ആശങ്ക. ഉദ്യോഗസ്ഥരുടെ വോട്ട് അപേക്ഷകൾ അവരുടെ മാതൃജില്ലകളിൽ എത്തിച്ച് പോസ്റ്റൽ ബാലറ്റ് തയാറാക്കി,
Results 1-10 of 53