Activate your premium subscription today
ബിസിനസും രാഷ്ട്രീയവും അവയുടെ നിഗൂഢബന്ധങ്ങളുമെല്ലാം ഇഴപിരിഞ്ഞു കിടക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ കഥ പോലെയായിരുന്നു ശതകോടീശ്വരൻ ഇലോൺ മസ്കിന്റെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും സൗഹൃദം. കുറച്ചു വർഷങ്ങൾക്കു മുൻപ്, സിലിക്കൻവാലിയിലെ ശതകോടീശ്വരൻമാരിൽ ഒരാൾ മാത്രമായിരുന്നു, ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും എക്സ് അടക്കമുള്ള കമ്പനികളുടെ തലവനുമായ മസ്ക്. ‘ഹാഫ് റിപ്പബ്ലിക്കൻ, ഹാഫ് ഡെമോക്രാറ്റ്’ എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന, മനുഷ്യരാശിയുടെ തലവരതന്നെ മാറ്റുന്ന അസാധാരണ സ്വപ്നങ്ങളുള്ള ഒരു വമ്പൻ കച്ചവടക്കാരൻ. റിപ്പബ്ലിക്കൻമാർക്കും ഡെമോക്രാറ്റുകൾക്കും അദ്ദേഹം വൻ തുകകൾ സംഭാവന നൽകി. എന്നാൽ കോവിഡ്
വാഷിങ്ടൻ∙ 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടിങ് സംബന്ധിച്ച് വിശദമായ വിശകലന റിപ്പോർട്ടുകളുമായി വിവിധ സ്ഥാപനങ്ങൾ. കാറ്റലിസ്റ്റ് എന്ന സ്ഥാപനത്തിന്റേതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 2016 മുതൽ ശേഖരിച്ച വിവരങ്ങളും അവയുടെ വിശകലനവും ഉൾപ്പെട്ടതാണ് റിപ്പോർട്ട്.
2028-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് "പരിഗണിക്കുമെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ. ഈ ആഴ്ച ലൂയിസ്വില്ലെ ടെലിവിഷൻ സ്റ്റേഷനിലാണ് അദ്ദേഹം തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്.
ഹൂസ്റ്റൺ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിൽ ലോകം ഭീതിയിലാണ്. യുഎസിലും ഇന്ത്യയിലുമടക്കം ഓഹരി വിപണികൾ തകർന്നടിയുകയാണ്. യുഎസിലെ വ്യവസായികളും ആശങ്കയിലാണ്. ഇതിനിടെ ട്രംപിന്റെ ഒരു ശതകോടീശ്വരൻ പിന്തുണക്കാരൻ തന്നെ, പ്രസിഡന്റിനോട് അടുത്തിടെ പ്രഖ്യാപിച്ച വ്യാപാര താരിഫുകൾ താൽക്കാലികമായി
ലൊസാഞ്ചലസ് ∙ പൊതു ജീവിതത്തിൽ നിന്ന് പിൻമാറുന്നില്ലെന്ന സൂചനയുമായി യുഎസ് മുൻവൈസ് പ്രസിഡന്റ് കമല ഹാരിസ്. ഏപ്രിൽ 4 ന് കലിഫോർണിയയിൽ നടന്ന ലീഡിങ് വിമൻ ഡിഫൈൻഡ് ഉച്ചകോടിയിലാണ് കമലാ ഹാരിസ് ഇക്കാര്യം സൂചിപ്പിച്ചത്.
ഹൂസ്റ്റണ് ∙ യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് മൂന്നാം വട്ടവും പ്രസിഡന്റാകുമോ? രണ്ടു ടേം എന്ന നിയമം ട്രംപിന് തടസ്സമാകില്ലേ? ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്ക്കാകട്ടെ ട്രംപ് എങ്ങും തൊടാത്ത മറുപടിയുമാണ് നല്കുന്നത്. രണ്ടു ടേം എന്നു നിഷ്കര്ഷിക്കുന്ന 22-ാം ഭേദഗതി തന്നെ മാറ്റും എന്ന സൂചനയാണ് ട്രംപ് നല്കുന്നത്.
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെതിരെ മുൻ പ്രസിഡന്റ് ബറാക് ഒബാമ പ്രവർത്തിച്ചെന്നു വെളിപ്പെടുത്തൽ. യുഎസ് പ്രസിഡന്റാകാൻ കമലാ ഹാരിസിനു സാധിക്കില്ലെന്ന ഒബാമയുടെ തോന്നലാണ് ഇതിനു കാരണമായതെന്നാണ് ആരോപണം. എഴുത്തുകാരായ ജോനാഥൻ അലൻ, ആമി പാർണസ് എന്നിവരുടെ പുതിയ പുസ്തകത്തിലാണ് പരാമർശം.
വെസ്റ്റ് പാം ബീച്ച് (യുഎസ്) ∙ മൂന്നാമതൊരു തവണ കൂടി പ്രസിഡന്റ് പദവിയിലെത്തുന്നതു പരിഗണനയിലുണ്ടെന്നും അതിനുള്ള ഭരണഘടനാപരമായ തടസ്സം മറികടക്കാൻ വഴികൾ തേടുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, അതിന് ഇനിയും കാലമേറെയുള്ളതിനാൽ തിടുക്കമില്ലെന്നും മറലാഗോയിലെ സ്വകാര്യ ക്ലബിൽ അവധി ആഘോഷിക്കുന്ന ട്രംപ് പറഞ്ഞു. 2016 ൽ ആദ്യവട്ടം പ്രസിഡന്റായ ട്രംപ് കഴിഞ്ഞ ജനുവരിയിൽ വീണ്ടും അധികാരമേറ്റിരുന്നു. 2029 ൽ ആണ് അടുത്ത തിരഞ്ഞെടുപ്പ്.
അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഞെട്ടിക്കുന്നവർ, അധികാര പദവികളിൽ എത്തിയപ്പോൾ ഉറ്റ സുഹൃത്തുക്കളായവർ. ഈ രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചയെ രണ്ടു രാജ്യങ്ങളിലെ കോടാനുകോടി മനുഷ്യർ മാത്രമല്ല, ലോകമാകെ ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫെബ്രുവരി 13–14 തീയതികളിൽ വാഷിങ്ടനിലാണു കൂടിക്കാഴ്ച നടത്തുക. 12ന് വൈകിട്ടോടെ ഫ്രാൻസിൽനിന്നു യുഎസിൽ എത്തുന്ന മോദി 14 വരെ അവിടെയുണ്ടാകും. ട്രംപുമായി മാത്രമല്ല, ഇന്ത്യൻ സമൂഹവുമായും അമേരിക്കയിലെ കോർപറേറ്റ് മേധാവികളുമായും മോദി സംസാരിക്കും. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം യുഎസ് സന്ദർശിക്കുന്ന ഏഷ്യയിലെ ആദ്യ രാഷ്ട്ര നേതാക്കളിലൊരാളാണ് മോദി. സർക്കാർ രൂപീകരിച്ച ശേഷം ട്രംപ് കാണുന്ന ആദ്യ ലോക നേതാക്കളുടെ കൂട്ടത്തിലാണു മോദിയുടെ സ്ഥാനം. ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യവും മോദിയുമായുള്ള വ്യക്തിപരമായ അടുപ്പവുമാണു കൂടിക്കാഴ്ച ഇത്രവേഗം സാധ്യമാക്കിയത്. ഭരണത്തിലേറിയ ആദ്യ ദിവസം മുതൽ കുടിയേറ്റവിരുദ്ധ നീക്കങ്ങളാലും തീരുവ കൂട്ടൽ ഉൾപ്പെടെയുള്ള തീരുമാനങ്ങളാലും ലോകത്തെ മുൾമുനയിലാക്കുന്ന ട്രംപ് എന്ന ‘പ്രിയ സുഹൃത്തിനോട്’ മോദി എന്തായിരിക്കും സംസാരിക്കുക? ഈ കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ നേട്ടമെന്താകും?
Results 1-10 of 868