Activate your premium subscription today
ചങ്ങനാശേരി ∙ കോളജ് അഡ്മിഷൻ കാലത്തെ കഥ ഓർത്തെടുത്തു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. ചെന്നിത്തലയ്ക്കുണ്ടായ അതേ അനുഭവം തനിക്കും ഉണ്ടായെന്നു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്.പ്രീഡിഗ്രിക്ക് എൻഎസ്എസ് കോളജിൽ അഡ്മിഷൻ ലഭിച്ച സംഭവം മന്നം ജയന്തി സമ്മേളനത്തിലെ പ്രസംഗത്തിലാണു ചെന്നിത്തല പറഞ്ഞത്. വീടിനടുത്തുള്ള കോളജിൽ പ്രീഡിഗ്രിക്ക് അഡ്മിഷന് അപേക്ഷിച്ചു. റാങ്ക് ലിസ്റ്റിൽ 5–ാം സ്ഥാനത്തായിരുന്നെങ്കിലും കെഎസ്യു ജില്ലാ ട്രഷററായതിനാൽ അഡ്മിഷൻ ലഭിച്ചില്ല. തന്നെ പ്രവേശിപ്പിച്ചാൽ കോളജ് അന്തരീക്ഷം തകരുമെന്ന് ആരോ ഊമക്കത്ത് അയച്ചതായും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം∙ ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ മകൻ ചാണ്ടി ഉമ്മനെ അവഗണിക്കരുതെന്ന് ചെറിയാൻ ഫിലിപ്. ഉമ്മൻ ചാണ്ടിയെ ആദരിക്കുന്ന ലക്ഷക്കണക്കിന് കേരളീയരുടെ സ്നേഹ പ്രതീകമാണ് ചാണ്ടി ഉമ്മൻ. കോൺഗ്രസ് നേതൃത്വം ഈ യുവ നേതാവിനെ പ്രയോജനപ്പെടുത്തുന്നതിലൂടെ ഉമ്മൻ ചാണ്ടിയോടുള്ള ജനകീയ വൈകാരിത പാർട്ടിയ്ക്ക് അനുകൂലമാക്കി മാറ്റണമെന്നും ചെറിയാൻ ഫിലിപ് ഫെയ്സ്ബുക്കിൽ കുറിച്ചു.
സിപിഎമ്മിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊളിറ്റ് ബ്യുറോ അംഗം എം.എ.ബേബിയുടെ നേതൃത്വത്തിൽ തിരുത്തൽ വാദികളുടെ പുതിയ ഗ്രൂപ്പ് ഉടലെടുത്തിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. ഫെയ്സ്ബുക്കിലാണ് ചെറിയാൻ ഫിലിപ്പിന്റെ ആരോപണം.
തിരുവനന്തപുരം∙ പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണ് എല്ലാ പോരാളി ഷാജിമാരുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. 2015 മേയ് 15ന് നിലവിൽ വന്ന ആദ്യത്തെ പോരാളി ഷാജി ഫെയ്സ്ബുക്ക് പേജിന്റെ മുഖവാക്യം പിണറായി വിജയൻ എന്റെ ഹീറോ എന്നതാണ്. എട്ടേകാൽ ലക്ഷത്തിലധികം ഫോളേവേഴ്സ് ഉള്ള ഈ
തിരുവനന്തപുരം ∙ സോളർ സമരം തീർക്കാൻ ആരു മുൻകൈ എടുത്തുവെന്നത് പ്രസക്തമല്ലെന്നും അത് രണ്ടു മുന്നണികളുടെയും ആവശ്യമായിരുന്നെന്നും ചെറിയാൻ ഫിലിപ്. വി.എസ്.അച്യുതാനന്ദന്റെ പിടിവാശിക്കു വഴങ്ങിയാണ് എൽഡിഎഫ് സോളർ സമരം പ്രഖ്യാപിച്ചതെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു. ‘‘സമരത്തിന്റെ കാര്യത്തിൽ രണ്ടു മുന്നണികളും
കോണ്‍ഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ചെറിയാന് ഫിലിപ്പ് അധ്യക്ഷനായി മാധ്യമസമിതി രൂപീകരിച്ചതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന് അറിയിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് കണ്‍വീനറാണ്. ഡോ എം.ആര്. തമ്പാന്, പി.ടി. ചാക്കോ, ബി.വി. പവനന്, സിജി കടയ്ക്കല്‍, പിരപ്പന്‍കോട് സുഭാഷ്, ബിഎസ് ഷിജു, നിസാര്‍ മുഹമ്മദ്, എന്നിവരാണ് സമിതി അംഗങ്ങള്‍
തിരുവനന്തപുരം∙ കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ച് ഹൈക്കമാൻഡ്. 23 അംഗ സമിതി 36 ആക്കി വിപുലീകരിച്ചുകൊണ്ടാണ് പുനഃസംഘടന. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ ഉൾപ്പെടെയുള്ളവർ സമിതിയിൽ ഇടംപിടിച്ചു. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വി.എം.സുധീരൻ സമിതിയിൽ തിരിച്ചെത്തി. മുതിർന്ന നേതാവ് എ.കെ.ആന്റണി സമിതിയിലില്ല.
കോഴിക്കോട്∙ എം.ടി.വാസുദേവൻ നായരുടെ പ്രസംഗത്തിൽ ഉദ്ദേശിച്ചത് ആരെയാണെന്നതിൽ ഒരു സംശയവുമില്ലെന്നു ശശി തരൂർ എംപി. ഒരാൾ തിരുവനന്തപുരത്തും ഒരാൾ ഡൽഹിയിലുമുണ്ടെന്നും തരൂർ പറഞ്ഞു. രാഷ്ട്രീയത്തിൽ ഭക്തി അപകടമാണെന്ന് അംബേദ്കർ പറഞ്ഞിട്ടുള്ളതാണ്. എംടി പറയുന്നത് അംബേദ്കറിന്റെ അതേ ചിന്തകളാണ്.
കോട്ടയം∙ നവകേരള യാത്രയിലായതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയേറ്റിൽ ഇല്ലെങ്കിലും, എല്ലാം നിയന്ത്രിക്കുന്നത് ‘സൂപ്പർ സിഎം’ ആയി ചമയുന്ന മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. മുഖ്യമന്ത്രിയോടൊപ്പം ഊരുചുറ്റുന്ന
തിരുവനന്തപുരം∙ അമൂല്യമായ തോറിയം സമ്പത്ത് ചില സ്വകാര്യ കമ്പനികളും വ്യക്തികളും സർക്കാർ സംവിധാനത്തിന്റെ സഹായത്തോടെ വർഷങ്ങളായി കൊള്ളയടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇതു തടയാൻ ഹൈക്കോടതി ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തോറിയം സമ്പത്ത് കൊള്ളയടിക്കുന്നു എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ചെറിയാൻ ഫിലിപ്പ് ഇക്കാര്യങ്ങൾ ഉന്നയിച്ചത്.
Results 1-10 of 55