Activate your premium subscription today
മധുരയിലെ സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നന്നായി പുഞ്ചിരിച്ചത് സീതാറാം യച്ചൂരിയാണ്. ആ മുഖം തമുക്കം മൈതാനത്തെ ചർച്ചാവേദിയുൾപ്പെടെ പലയിടത്തും ചിത്രമായി നിറഞ്ഞുനിന്നിരുന്നു. ചിത്രത്തിലാണെങ്കിലും ആ പുഞ്ചിരി ഇടയ്ക്കെങ്കിലും ചിരിയായി മാറിയെന്നു കരുതാൻ പ്രധാനകാരണം പ്രകാശ് കാരാട്ടാണ്. കാരാട്ടിനുണ്ടായ മാറ്റം ചിത്രത്തെയും ചിരിപ്പിക്കും. കാരാട്ട്, യച്ചൂരി എന്നിങ്ങനെ േപരുകളുള്ള രണ്ടു പക്ഷങ്ങൾ കേന്ദ്ര പാർട്ടിയിലുണ്ടായിരുന്നു. േകരളത്തിലത് പിണറായിപക്ഷം, വിഎസ് പക്ഷം എന്നിങ്ങനെ അറിയപ്പെട്ടു. കോൺഗ്രസ് വിരോധമാണ് കാരാട്ടിനെയും പിണറായി വിജയനെയും ഒന്നാക്കിയത്. കോൺഗ്രസിനോടു സ്നേഹമില്ല; എങ്കിലും, പണ്ടൊരു വിദേശയാത്രയിൽ തന്നെ ഒട്ടകപ്പാലു കുടിപ്പിച്ചതിലുണ്ടായ ചെറിയൊരു നീരസം മാറ്റിനിർത്തിയാൽ യച്ചൂരിയെ വി.എസ്.അച്യുതാനന്ദനു വലിയ ഇഷ്ടമായിരുന്നു. പല കമ്യൂണിസ്റ്റ് കാര്യങ്ങളിലും വിഎസിനെയും ഇ.ബാലാനന്ദനെയുമൊക്കെ കണ്ടുപഠിക്കണമെന്ന് ഹർകിഷൻ സിങ് സുർജിത്തും മറ്റും പണ്ടു നൽകിയ ഉപദേശവും പല കാരണങ്ങളാൽ പിണറായിശൈലിയോടുള്ള വിയോജിപ്പും യച്ചൂരിയിൽ വിഎസ് സ്നേഹം വളരാൻ കാരണമായി. ഡൽഹിയിൽ തനിക്കു യച്ചൂരിയുണ്ടെന്നത് വിഎസിനു വലിയ ധൈര്യമായിരുന്നു. 2015ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ യച്ചൂരി ജനറൽ സെക്രട്ടറിയാവില്ലെന്നു തോന്നിയപ്പോൾ
ബംഗാളിലെ സിപിഎമ്മിനെ നിരീക്ഷിക്കുന്നവരെ കുഴപ്പിച്ച ചോദ്യമിതാണ്: അവിടെനിന്നുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങളിൽ മൂന്നു പേർ എം.എ.ബേബി ജനറൽ സെക്രട്ടറിയാകുന്നതിനെ എതിർത്തെങ്കിലും പുതിയൊരു പേര് നിർദേശിക്കാതിരുന്നത് എന്തുകൊണ്ട്? അഭിപ്രായ ഐക്യമുണ്ടാക്കാൻ പ്രകാശ് കാരാട്ട് കഴിഞ്ഞദിവസം നടത്തിയ നീക്കങ്ങളാണ് ബംഗാളിൽനിന്നുള്ളവരെ എതിർപ്പുകാർ മാത്രമാക്കിയതെന്നൊരു ഉത്തരമുണ്ട്. ബേബി വേണ്ട, അശോക് ധാവ്ളെയുടെ പേരു നിർദേശിക്കാമെന്നു ബംഗാളിലെ മുതിർന്ന നേതാക്കൾ തമ്മിൽ ധാരണയുണ്ടായിരുന്നു. നിലപാടു കാരാട്ടിനെ അറിയിക്കാൻ അവർ ബിമൻ ബോസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീട്
സംഘടനയിലും തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിലും പാർട്ടി നേരിടുന്ന പ്രതിസന്ധികളും അവയ്ക്കുള്ള പരിഹാരക്കുറിപ്പടിയും വീണ്ടും സ്വയം ഓർമിപ്പിച്ചും ശക്തിപ്പെടാൻ ശ്രമിക്കുമെന്നു വീണ്ടും പ്രതിജ്ഞ ചെയ്തുമാണ് സിപിഎമ്മിന്റെ 24–ാം കോൺഗ്രസ് മധുരയിൽ സമാപിച്ചത്. പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി തിരഞ്ഞെടുക്കപ്പെട്ടതിൽ കേരള ഘടകത്തിന് അഭിമാനിക്കാം; ഇ.എം.എസ്.നമ്പൂതിരിപ്പാടിനും പ്രകാശ് കാരാട്ടിനുശേഷം പാർട്ടിയുടെ അമരത്തേക്കു കേരളത്തിൽനിന്നൊരാൾ എത്തുന്നു.
സീതാറാം യച്ചൂരിയുടെ അപ്രതീക്ഷിത മരണവും പ്രകാശ് കാരാട്ടിന്റെ പടിയിറക്കവും മറിക്കടക്കാൻ സിപിഎമ്മിന്റെ ഭാവി നിക്ഷേപമാണ് പൊളിറ്റ് ബ്യുറോയിലേക്കുള്ള വിജു കൃഷ്ണന്റെയും അരുൺ കുമാറിന്റെയും കടന്നുവരവ്. പാർട്ടി താത്വിക മുഖമായി ദേശീയതലത്തിൽ ഉയർത്തിക്കാട്ടുക ഇരുവരെയും ആയിരിക്കും. പ്രായോഗികതയ്ക്കൊപ്പം സൈദ്ധാന്തിക അടിത്തറയാണ് ഇരുവരുടെയും കൈമുതൽ. മാർക്സിസം, ലെനിനിസം അടിസ്ഥാനപ്പെടുത്തിയുള്ള ബഹുജന ഐക്യ മുന്നണി രൂപപ്പെടുത്തുന്നതിനും തൊഴിലാളി-കർഷക- വനിതാ-യുവജന-വിദ്യാർഥി ചേരിയെ കെട്ടിപ്പെടുക്കാനുള്ള സമീപനം സ്വീകരിക്കുന്നതിനും സിപിഎമ്മിനെ പുതിയ കാലത്ത് സൈദ്ധാന്തികമായി നയിക്കുക വിജുവും അരുണും ആയിരിക്കും.
മധുര ∙ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബിയോ അശോക് ധാവ്ളെയോ? കേരളം, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ താൽപര്യമാണു ജയിക്കുന്നതെങ്കിൽ ബേബിക്കാണു സാധ്യത; അല്ലെങ്കിൽ ധാവ്ളെയും.
മധുര∙ പാർട്ടി കോൺഗ്രസ് നാളെ സമാപിക്കാനിരിക്കെ പുതിയ ജനറൽ സെക്രട്ടറി ആരാണെന്നതിൽ ധാരണ ഇനിയും രൂപപ്പെട്ടിട്ടില്ല. ഇന്നു രാത്രിയും നാളെ രാവിലെയും നിർണായക ചർച്ച നടക്കും. നേതൃത്വം ഇപ്പോൾ ഇക്കാര്യത്തിൽ പല തട്ടിലാണ്. കേരളത്തിൽ നിന്നുള്ള പിബി അംഗം എ.എ.ബേബിക്കു മുൻതൂക്കമുണ്ട്. പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് അടക്കമുളള ഒരു വിഭാഗം നേതാക്കൾ ബേബിയെ പിന്തുണച്ചേക്കും. ബേബിക്കാണു മുൻഗണന എന്നു വന്നാൽ മുഖ്യമന്ത്രി പിണറായി വിജയനോ കേരള ഘടകമോ മറിച്ചൊരു നിലപാട് എടുക്കില്ല.
മധുര ∙ ഡൽഹിയൊഴികെ മറ്റിടങ്ങളിലെല്ലാം സിപിഎമ്മിൽ മുസ്ലിം പ്രാതിനിധ്യം വളരെ കുറവെന്ന് പാർട്ടി കോൺഗ്രസ് രേഖ. ഓരോ സംസ്ഥാനത്തെയും മുസ്ലിം ജനസംഖ്യ നോക്കുമ്പോൾ ആ വിഭാഗത്തിൽനിന്നുള്ള പാർട്ടി അംഗങ്ങളുടെ അനുപാതം താഴ്ന്നുനിൽക്കുന്നതു ഗുണകരമല്ലെന്നും ഇതു മറികടക്കാൻ ശ്രമം വേണമെന്നുമാണു പാർട്ടി കോൺഗ്രസ് നിർദേശിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സർക്കാരും യുഎസിനു മുന്നില് നാണംകെട്ട് കീഴടങ്ങിയെന്ന് പോളിറ്റ് ബ്യൂറോ കോഡിനേറ്റര് പ്രകാശ് കാരാട്ട്. യുഎസ് നടപ്പാക്കിയ പകര തീരുവയ്ക്കെതിരേ ഒരു വാക്കുപോലും മോദി സംസാരിച്ചില്ല. യുഎസ് പകര തീരുവ ഏര്പ്പെടുത്തിയ പല രാജ്യങ്ങളിലെയും നേതാക്കന്മാര് പ്രതിഷേധം അറിയിച്ചു.
മധുര ∙ ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുത്തു തോൽപിക്കാൻ മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ വിശാല ഐക്യത്തിനുള്ള ആഹ്വാനവുമായി സിപിഎമ്മിന്റെ 24–ാം പാർട്ടി കോൺഗ്രസ് തുടങ്ങി. തിരുത്തലുകളിലൂടെ സിപിഎമ്മിന്റെ കരുത്തു വീണ്ടെടുക്കാനും സാംസ്കാരിക, സാമൂഹിക രംഗങ്ങളിലുൾപ്പെടെ ആർഎസ്എസിനെ ആശയപരമായി നേരിടാനുമുള്ള വഴികൾ 5 ദിവസത്തെ പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യും.
മധുര ∙ സിപിഎം 24–ാം പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടിയേറി. തമുക്കം മൈതാനത്ത് മുതിർന്ന നേതാവ് ബിമൻ ബോസാണ് പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. ‘നിലവിൽ രാജ്യത്തിന്റെ 40 ശതമാനം സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നത് ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന അതിസമ്പന്ന കോർപ്പറേറ്റുകളുടെ കൈകളിൽ മാത്രമാണ്. രാജ്യത്തെ യുവാക്കളുടെ ഇടയിൽ ഉയർന്നുവരുന്ന വലിയ തോതിലുള്ള തൊഴിലില്ലായ്മ, തൊഴിലാളികളുടെ മേലുള്ള അമിത ചൂഷണം.
Results 1-10 of 62