Activate your premium subscription today
തിരുവനന്തപുരം ∙ ലഹരി ഉപയോഗ വ്യാപനത്തെപ്പറ്റി നിയമസഭയിൽ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ പരസ്പര വിമർശനവുമായി ഭരണപക്ഷ എംഎൽഎമാർ. പി.സി.വിഷ്ണുനാഥ് എംഎല്‍എ അവതരിപ്പിച്ച അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ, ലഹരി വ്യാപനം തടയാനുള്ള ഉത്തരവാദിത്തം സമൂഹത്തിനാണെന്നും കുട്ടികള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ മകന് അങ്ങനെ ചെയ്യില്ലെന്നു രക്ഷിതാക്കള്‍ പറയുന്നതു തെറ്റാണെന്നും മലമ്പുഴയില്‍നിന്നുള്ള ഭരണപക്ഷ എംഎല്‍എ എ.പ്രഭാകരന് പറഞ്ഞു. സിപിഎം എംഎല്‍എ യു.പ്രതിഭയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ വിവാദത്തെ ഓർമിപ്പിക്കുന്നതായിരുന്നു പ്രഭാകരന്റെ പരാമര്‍ശം.
ആലപ്പുഴ∙ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് യു.പ്രതിഭയടക്കം നാല് പുതുമുഖങ്ങൾ. എം.എസ്. അരുൺകുമാർ എംഎൽഎയെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആർ. നാസർ ജില്ലാ സെക്രട്ടറിയായി തുടരും. മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവരാണു ജില്ലാ കമ്മിറ്റിയിലെ
ആലപ്പുഴ ∙ യു.പ്രതിഭ എംഎൽഎയുടെ മകനെതിരെ എക്സൈസ് കേസെടുത്തത് അന്വേഷിച്ച ശേഷമാണെന്നും എക്സൈസിനു തെറ്റുപറ്റിയെന്ന് പാർട്ടിക്ക് അഭിപ്രായമില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ. എക്സൈസിനെതിരെ പ്രതിഭ പറയുന്നത് അവരുടെ അഭിപ്രായമാണ്. എംഎൽഎ മാത്രമല്ല, യു. പ്രതിഭ ഒരു അമ്മയുമാണ്. മകൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അവർ വിശ്വസിക്കുന്നത്. അമ്മ എന്ന നിലയിൽ ഒരു സ്ത്രീയുടെ വികാരമാണ് അവർ പ്രകടിപ്പിച്ചതെന്നും നാസർ പറഞ്ഞു.
കായംകുളം∙ മകന്റെ കയ്യിൽനിന്ന് എക്സൈസുകാർ കഞ്ചാവ് പിടിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് യു.പ്രതിഭ എംഎൽഎ. ഒപ്പമുണ്ടായിരുന്ന ചിലർ തെറ്റു ചെയ്തിട്ടുണ്ടാകാം, മകൻ തെറ്റ് ചെയ്തിട്ടില്ല. പല സ്ഥലങ്ങളിലും കുട്ടികൾ സൗഹൃദത്തിൽ ഏർപ്പെടുന്നതുപോലെയാണ് തന്റെ മകനും കൂട്ടുകാരുമായി ഒത്തു ചേർന്നത്.
കായംകുളം∙ സിപിഎം എംഎൽഎ യു.പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മകൻ കേസിൽപ്പെട്ടാൽ അമ്മയാണോ ഉത്തരവാദിയെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു. സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത്. 24 മണിക്കൂറും മകന് പിന്നാലെ നടക്കാൻ അമ്മയ്ക്കാകുമോയെന്നും ശോഭ ചോദിച്ചു. കായംകുളത്ത് ബിജെപി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം.
യു.പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട സംഘം കഞ്ചാവ് കൈവശം വച്ചതിനു കേസെടുത്തതു വലിയ രാഷ്ട്രീയ വിവാദമാക്കേണ്ട വിഷയമല്ലെന്നു മന്ത്രി സജി ചെറിയാൻ. കഞ്ചാവിന്റെ അളവ് ആദ്യം പറഞ്ഞതിൽനിന്നു പിന്നീട് പലവട്ടം കുറഞ്ഞതായി കാണുന്നു. ഇതു കൂട്ടുകാർ ഒത്തുകൂടുമ്പോഴുണ്ടാകുന്ന കാര്യമായി കണ്ടാൽ മതി. പലരും പലതരം പുകവലിക്കുന്നുണ്ട്.
ആലപ്പുഴ∙ മകനെ കഞ്ചാവ് കേസിൽ പിടികൂടിയ സംഭവത്തിൽ എംഎൽഎ യു.പ്രതിഭയ്ക്ക് പിന്തുണ അറിയിച്ച് അടുത്തിടെ സിപിഎം വിട്ട ബിജെപി നേതാവ് ബിപിൻ സി.ബാബു. പ്രതിഭയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്താണ് ബിപിന്റെ ഫെയ്സ്ബുക് പോസ്റ്റ്. പ്രതിഭയുടെ മണ്ഡലമായ കായംകുളമാണ് ബിപിന്റെയും പ്രവർത്തന മേഖല. സിപിഎമ്മിലെ ഒരു നേതാവും പ്രതിഭയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നില്ല. ഇതിനിടെയാണ് പ്രതിഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിപിൻ എത്തിയതെന്നതു ശ്രദ്ധേയം. അമ്മ എന്ന നിലയിൽ പ്രതിഭയുടെ വികാരത്തെ മാനിക്കണമെന്ന് ബിപിൻ പറഞ്ഞു.
കോട്ടയം∙ മകന് തെറ്റുകാരനല്ലെന്നും തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും യു. പ്രതിഭ എംഎൽഎ. ‘‘മകനെതിരെ കെട്ടിച്ചമച്ച വാർത്തയുടെ അടിസ്ഥാനത്തിൽ സിപിഎമ്മിനെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പാർട്ടിയിൽ മുഴുവൻ ഇത്തരക്കാരാണെന്ന് വരുത്തി തീർക്കുന്ന തരത്തിലാണ് സൈബർ മേഖലയിലെ ആക്ഷേപങ്ങൾ. പാർട്ടിയ്ക്കകത്തു നിന്നും തനിക്കെതിരെ യാതൊരു ഗൂഢാലോചനയും ഇല്ല’’ എന്നും പ്രതിഭ മനോരമ ഓൺലൈനോട് പറഞ്ഞു.
ആലപ്പുഴ∙ കായംകുളം എംഎൽഎ യു.പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയിൽ. കനിവ് (21) ആണ് കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്. 3 ഗ്രാം കഞ്ചാവാണ് പരിശോധനയിൽ കണ്ടെത്തിയത്. കനിവ് ഉൾപ്പെടെ 9 പേരെ അറസ്റ്റു ചെയ്തു. തകഴി പുലിമുഖം ജെട്ടിക്ക് സമീപം ഒരു സംഘം യുവാക്കൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി സന്ദേശം കിട്ടിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന 9 പേരെയും അറസ്റ്റ് ചെയ്തതെന്നു കുട്ടനാട് എക്സൈസ് അറിയിച്ചു.
കോട്ടയം∙ പി.വി.അൻവറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കിയതിനു പിന്നാലെ, അൻവറിന് നൽകിയ പിന്തുണയിൽ മാറ്റമില്ലെന്നും എഡിജിപി എം.ആർ.അജിത്കുമാറിനെ അന്വേഷണ വിധേയമായി മാറ്റണമെന്നും ആവശ്യപ്പെട്ട് സിപിഎം നേതാവും കായംകുളം എംഎൽഎയുമായ യു.പ്രതിഭ. അജിത് കുമാറിനെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ നേരത്തേയും പ്രതിഭ പിന്തുണ നൽകിയിരുന്നു. ഇപ്പോൾ പാർട്ടി അൻവറിനെ തള്ളിയിട്ടും പിന്തുണ മാറ്റേണ്ട ആവശ്യമില്ലെന്ന് ‘മനോരമ ഓൺലൈനിനോട്’ പ്രതിഭ വ്യക്തമാക്കി.
Results 1-10 of 41