Activate your premium subscription today
കീവ് ∙ യുക്രെയ്നിലെ തീരനഗരമായ ഒഡേസയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കനത്ത നാശം. 4 പേർക്കു പരുക്കേറ്റു. ഒട്ടേറെ സ്ഥലത്തു തീപിടിത്തമുണ്ടായി. 3 ജില്ലകളിൽ വൈദ്യുതിബന്ധം നിലച്ചു. ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ് പീറ്റർ പാവെൽ ഒഡേസ സന്ദർശിച്ചു മടങ്ങിയതിനു പിന്നാലെയായിരുന്നു ആക്രമണം. ഊർജോൽപാദനകേന്ദ്രങ്ങൾ ആക്രമിക്കുന്നത് 30 ദിവസത്തേക്കു നിർത്തിവയ്ക്കുമെന്ന റഷ്യയുടെ ഉറപ്പു ലംഘിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു.
ഒസ്ലോ ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നോർവീജിയൻ തലസ്ഥാനമായ ഒസ്ലോയിലെത്തി. നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി സെലെൻസ്കി ചർച്ച നടത്തും. യുക്രെയ്നിന് ഹ്രസ്വകാലത്തും ദീർഘകാലാടിസ്ഥാനത്തിലും ആവശ്യമായ പിന്തുണ ലഭ്യമാകുന്നതിന് നോർവേയുടെ സഹായം തേടിയാണ് ചർച്ചകൾ നടക്കുന്നത്.
കീവ് ∙ യുക്രെയ്നിന്റെ ഊർജനിലയങ്ങൾ ആക്രമിക്കുന്നതു തൽക്കാലത്തേക്കു നിർത്താമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഫോൺ ചർച്ചയിൽ റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ സമ്മതിച്ചതിനുപിന്നാലെ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും ട്രംപ് ഫോണിൽ സംസാരിച്ചു. പുട്ടിൻ വാഗ്ദാനം ചെയ്ത നടപടികളാണു ചർച്ച ചെയ്തത്. സംഭാഷണം ഒരു മണിക്കൂറോളം നീണ്ടു.
വാഷിങ്ടൻ ∙ യുക്രെയ്നിൽ വെടിനിർത്തുന്നതു സംബന്ധിച്ച് റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ഇന്നു ഫോണിൽ സംസാരിക്കാൻ ഉദ്ദേശിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.വെടിനിർത്തലിനുള്ള എല്ലാ സാധ്യതയും മുന്നിലുണ്ടെന്നു ട്രംപ് സൂചിപ്പിച്ചു. കഴിഞ്ഞയാഴ്ച മോസ്കോയിൽ യുഎസ്–റഷ്യ ഉദ്യോഗസ്ഥതല ചർച്ച നടന്നതിനുപിന്നാലെ ഉപാധികളുടെ അടിസ്ഥാനത്തിൽ വെടിനിർത്തലാകാമെന്നു പുട്ടിൻ വ്യക്തമാക്കിയിരുന്നു.
മോസ്കോ ∙ യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽ പദ്ധതി സംബന്ധിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ സന്ദേശം അയച്ചു. മോസ്കോ സന്ദർശിച്ച ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനാണു സന്ദേശം കൈമാറിയത്. വെടിനിർത്തൽ പദ്ധതിയോടു യോജിക്കുമ്പോഴും ചില പ്രശ്നങ്ങൾ പരിഹരിക്കാതെ കരാറിലെത്താൻ തിടുക്കപ്പെടേണ്ടതില്ലെന്ന നിലപാടിലാണു പുട്ടിൻ. പുട്ടിന്റെ പ്രസ്താവന പ്രതീക്ഷാജനകമാണെന്നു പ്രതികരിച്ച ട്രംപ്, മോസ്കോയിലെ ചർച്ച ഫലപ്രദമായെന്നും പറഞ്ഞു.
വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിന്തുണച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വാക്കുകൾ ‘പ്രത്യാശ’ നൽകുന്നതാണെന്നും എന്നാൽ പൂർണമല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘വളരെ പ്രത്യാശയേകുന്ന പ്രസ്താവനയാണു പുട്ടിന്റേത്.
മോസ്കോ ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ നടത്തിയ ചർച്ചയിൽ യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽ പദ്ധതി തത്വത്തിൽ അംഗീകരിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. യുഎസ് ശുപാർശകൾ അംഗീകരിക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ യുക്രെയ്ൻ സമാധാനത്തിനു സാധ്യത തെളിഞ്ഞു.
വാഷിങ്ടൻ / കീവ് / മോസ്കോ ∙ മൂന്നു വർഷം പിന്നിട്ട യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് മധ്യസ്ഥശ്രമത്തിൽ നിർണായക മുന്നേറ്റം. സൗദിയിലെ ജിദ്ദയിൽ യുഎസ്, യുക്രെയ്ൻ ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് 30 ദിവസത്തെ വെടിനിർത്തൽ നിർദേശം യുക്രെയ്ൻ അംഗീകരിച്ചത്. തൊട്ടുപിന്നാലെ യുക്രെയ്നിന് ആയുധങ്ങൾ നൽകുന്നതിനുള്ള വിലക്ക് യുഎസ് നീക്കി. ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കുന്നതും തുടരും.
കീവ് ∙ വെടിനിർത്തൽ അംഗീകരിക്കാൻ യുഎസ് റഷ്യയെ പ്രേരിപ്പിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. സൗദി അറേബ്യയിൽ യുഎസ്– യുക്രെയ്ൻ നയതന്ത്ര പ്രതിനിധികൾ തമ്മിലുള്ള ചർച്ച അവസാനിച്ചതിനു പിന്നാലെയാണ് സെലൻസ്കിയുടെ പ്രതികരണം.
റിയാദ് ∙ റഷ്യ - യുക്രെയ്ൻ യുദ്ധത്തിൽ ഒരു മാസത്തെ വെടിനിർത്തലിന് സന്നദ്ധമെന്ന് യുക്രെയ്ൻ. യുഎസ് അവതരിപ്പിച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രെയ്ൻ അംഗീകരിക്കുകയായിരുന്നു. സൗദിയിൽ യുഎസ് നയതന്ത്ര പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് യുക്രെയ്ൻ വെടിനിർത്തലിന് സന്നദ്ധത അറിയിച്ചത്.
Results 1-10 of 269