Activate your premium subscription today
കോൺഗ്രസില്‍ പുതിയ ടീം വന്നതിന്റെ ചൂടാറും മുൻപേ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പു ചൂടും നിറഞ്ഞിരിക്കുന്നു. പതിവുപോലെ സ്ഥാനാർഥി പ്രഖ്യാപനം അതിവേഗമാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷിച്ചത്. പക്ഷേ പുതിയ ടീമിനു മുന്നിൽ പി.വി. അൻവറിന്റെ രൂപത്തിൽ പുതിയൊരു പ്രതിസന്ധി ഉയർന്നു. സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതോടെ ആ പ്രതിസന്ധി ഉച്ചസ്ഥായിയിലുമായി. അതിൽ പി.വി. അൻവർ മാത്രമല്ല വി.എസ്. ജോയിയും വി.ഡി. സതീശനും കെ.സി. വേണുഗോപാലും ആര്യാടൻ ഷൗക്കത്തുമെല്ലാമുണ്ടായിരുന്നു. സതീശനെതിരെ അതിശക്തമായ ആരോപണങ്ങളുമായി അൻവർ രംഗത്തെത്തിയതോടെ യുഡിഎഫ്– അൻവർ ചർച്ചയും വഴിമുട്ടിയ അവസ്ഥയായിരിക്കുന്നു. അന്‍വർ തുടരെത്തുടരെ പല പ്രഖ്യാപനങ്ങളും നീക്കങ്ങളും നടത്തുന്നതിനു പിന്നിലെ കാരണത്തെക്കുറിച്ച് ഉൾപ്പെടെ സംസാരിക്കുകയാണ് ഈ അഭിമുഖത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അൻവറിന്റെ തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ ഘടകകക്ഷിയാക്കുമോ, നിലമ്പൂരിൽ എങ്ങനെയാണ് കോൺഗ്രസ് പ്രവര്‍ത്തനങ്ങൾ, ബിജെപി മത്സരിക്കില്ലെന്നു പറയുന്നത് എന്തുകൊണ്ടാണ്, ബിജെപി നീക്കത്തിൽ എൽഡിഎഫിന് എന്താണു പങ്ക്? ഇതിനെല്ലാം ഉത്തരം നൽകുകയാണ് അടൂർ പ്രകാശ്.
കോഴിക്കോട്∙ ശശി തരൂർ എംപിയായത് കോൺഗ്രസിന്റെയും കോൺഗ്രസിനെ സ്നേഹിക്കുന്നവരുടെയും വോട്ടിന്റെ അടിസ്ഥാനത്തിലാണെന്നും അതുകൊണ്ട് അവരോട് തരൂരിനു ബാധ്യതയുണ്ടെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഒരു വളയത്തിനുള്ളിൽ നിൽക്കുമ്പോൾ അതിനുള്ളിൽ ഒതുങ്ങുന്നതാണു നല്ലത്. തരൂർ വളയത്തിനു പുറത്തേക്കു പോകരുത് എന്നാണ് എല്ലാവരുടെയും ആഗ്രഹം. ആരെങ്കിലും അദ്ദേഹത്തെ കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ടെങ്കിൽ അതിന്റെ കുറ്റക്കാർ തങ്ങൾ ആരുമല്ലെന്നും അടൂർപ്രകാശ് വ്യക്തമാക്കി.
കല്പറ്റ/ കണ്ണൂർ/ തിരുവനന്തപുരം∙ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസം അടിയന്തരമായി നടപ്പിലാക്കണമെന്നും ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത ഭൂമിയില്‍ ജോലി ചെയ്ത് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ നടപടി വേണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
പുതിയ കെപിസിസി ഭാരവാഹികളുടെ പട്ടിക എഐസിസി നേതൃത്വം പ്രഖ്യാപിച്ചപ്പോൾ ഒരു അലോസരം പോലും കോൺഗ്രസിലുണ്ടായില്ല. പ്രസിഡന്റിനെ മാത്രം നിർദേശിക്കാതെ എല്ലാവർക്കും യോജിക്കാൻ കഴിയുന്ന ഒരു പാക്കേജ് പ്രഖ്യാപിച്ചതാണ് ഇതിനു കാരണം. പ്രകോപനമുണ്ടാക്കുമെന്നു ഭയന്നിരുന്നെങ്കിലും കെ.സുധാകരനും തീരുമാനത്തോടു പൊരുത്തപ്പെട്ടു. തികച്ചും അപ്രതീക്ഷിതമായി യുഡിഎഫ് കൺവീനർ സ്ഥാനം നഷ്ടമായ മുതിർന്ന നേതാവ് എം.എം.ഹസൻ പോലും എതിർ സ്വരമൊന്നുമില്ലാതെ പാർട്ടി തീരുമാനത്തിനു വഴങ്ങി. സമ്പൂർണ വെടിനിർത്തലാണ് ഇപ്പോൾ പാർട്ടിയിൽ. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രമേ ബാക്കിയുള്ളൂ. ഇപ്പോഴത്തെ നിശബ്ദത നഷ്ടപ്പെടാനും ധാരണ ലംഘിക്കപ്പെടാനുമുള്ള സാഹചര്യങ്ങൾ ഉരുത്തിരിയുക ഈ ഘട്ടത്തിലാണ്. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും അടക്കമുള്ള വെല്ലുവിളിയെയും തരണം ചെയ്യാനായാൽ 10 വർഷത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസിനു ഭരണത്തിലെത്താനുള്ള സാധ്യത തെളിയും. എന്താണ് ഇനി കോൺഗ്രസിനു മുൻപിലുള്ള കടമ്പകൾ? ഇതിൽ സണ്ണി ജോസഫ് എന്ന പുതിയ പ്രസിഡന്റിനും അദ്ദേഹത്തിന്റെ ടീമിനും എത്ര കണ്ടു വിജയിക്കാനാകും?
തിരുവനന്തപുരം∙ കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എയും, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി.വിഷ്ണുനാഥ് എംഎല്‍എ, എ.പി.അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എംപിയും ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്തെ ചടങ്ങ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പുതുപ്പള്ളി ∙ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രണാമം അർപ്പിച്ചു. പരസ്പരവിശ്വാസം ഉറപ്പാക്കി, മുന്നണിയെ മുന്നോട്ടുകൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. 2014ലെ തിരഞ്ഞെടുപ്പിൽ തനിക്കു മത്സരിക്കാൻ അവസരം ലഭിച്ചതിനു
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിലെത്തി നിൽക്കെയാണ് യുഡിഎഫ് കൺവീനറായി അടൂർ പ്രകാശിന്റെ നിയോഗം. തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ എന്ന നിലയിൽ അടൂർ പ്രകാശിന്റെ മികവ് മുന്നണിക്ക് ഉപയോഗപ്രദമാക്കുക എന്നതിനൊപ്പം, മുതിർന്ന നേതാവ് എന്ന നിലയിലുള്ള അംഗീകാരം കൂടിയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ലക്ഷ്യമിട്ടിട്ടുണ്ടാകുക. കെ.സുധാകരന്റെ പിൻഗാമിയായി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന പേരുകളിൽ അടൂർ പ്രകാശും ഉണ്ടായിരുന്നു. അടൂർ പ്രകാശ് മനോരമ ഓൺലൈനുമായി സംസാരിക്കുന്നു:
പത്തനംതിട്ട ∙ അടൂരുകാരനായ പ്രകാശിനെ ‘അടൂർ പ്രകാശ്’ ആക്കിയത് കാസർകോട്ടെ എംപിയായ രാജ്മോഹൻ ഉണ്ണിത്താനാണ്. കൊല്ലം എസ്എൻ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രകാശ് ജയിച്ചതിന്റെ വാർത്ത പത്രങ്ങളിൽ കൊടുത്ത ഉണ്ണിത്താൻ ‘ഭാവിയിൽ ഇത് ഉപകരിക്കും’ എന്നു പറഞ്ഞ് പേര് പരിഷ്ക്കരിക്കുകയായിരുന്നു. കെഎസ്യു സംസ്ഥാന വൈസ്
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പുകൾ ജയിക്കുന്നതിൽ അടൂർ പ്രകാശിനുള്ള വൈദഗ്ധ്യം മുന്നണിക്കാകെ ആവശ്യമാണെന്നു വിലയിരുത്തിയാണ് യുഡിഎഫ് കൺവീനർ പദവിയിലേക്ക് അദ്ദേഹത്തെ നിയോഗിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന അദ്ദേഹത്തിന്റെ മേൽവിലാസമാണു തീരുമാനത്തിൽ നിർണായകമായത്.
ദോഹ ∙ ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിലെത്തിയ ഇന്ത്യൻ പാർലമെന്റ് അംഗം അടൂർ പ്രകാശിന് ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിനിധികൾ പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകി. എംബസി നേതൃത്വം നൽകുന്ന സ്കൂളുകളുടെ അഭാവം, അവധിക്കാലത്തെ ഉയർന്ന വിമാനയാത്രാ നിരക്ക് എന്നിവ ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയത്.
Results 1-10 of 52