Activate your premium subscription today
മുംബൈ∙ ട്രെയിനിൽ തീ പടർന്നതായി ചായ വിൽപനക്കാരൻ വിളിച്ചുപറഞ്ഞതാണ് പുഷ്പക് എക്സ്പ്രസിൽ യാത്ര ചെയ്ത 13 പേരുടെ മരണത്തിന് ഇടയാക്കിയതെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.
മുംബൈ∙ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ നേർക്കുണ്ടായ കത്തിയാക്രമണത്തിൽ സംശയം പ്രകടിപ്പിച്ച് മഹാരാഷ്ട്ര മന്ത്രിയും. ആറ് കുത്തേറ്റ് മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സെയ്ഫ് ഡിസ്ചാർജ് ആയി മടങ്ങിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണു സമൂഹമാധ്യമങ്ങളിൽ പലരും സംശയം ഉന്നയിച്ചത്. സെയ്ഫിന്റെ നട്ടെല്ലിനു വളരെയടുത്തുവരെ കുത്തേറ്റിരുന്നുവെന്നായിരുന്നു വാർത്തകൾ. ഇത്രയും ഗുരുതരമായി പരുക്കേറ്റയാൾ എങ്ങനെ ഇതുപോലെ നടക്കുമെന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്. ഇതേ സംശയമാണ് തുറമുഖ വകുപ്പ് മന്ത്രി നിതേഷ് റാണ ഉന്നയിച്ചിരിക്കുന്നതും. അതേസമയം, സെയ്ഫിനെപ്പോലെ ആരോഗ്യവാനായവർക്ക് വളരെപ്പെട്ടെന്ന് രോഗമുക്തിയുണ്ടാകുമെന്ന വാദവും ഉയരുന്നു.
പ്രസംഗത്തിനിടെയും നിവേദനങ്ങളുമായി ജനങ്ങൾ വളഞ്ഞതോടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് നിയന്ത്രണം നഷ്ടപ്പെട്ടു. സ്വന്തം മണ്ഡലമായ ബാരാമതിയിലെ ചടങ്ങിനിടെയാണ് അജിത് രോഷാകുലനായത്. നിങ്ങൾ വോട്ട് ചെയ്തു എന്നതു ശരിയാണ്. അതിന്റെ േപരിൽ എന്റെ മേലധികാരിയാണെന്നു കരുതരുത്: അദ്ദേഹം ഓർമിപ്പിച്ചു.
മുംബൈ∙ ശരദ് പവാർ ഇൗശ്വരനു തുല്യനാണെന്നു പറഞ്ഞ മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ, ഇരു എൻസിപികളും ഒന്നിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എൻസിപി ലയനത്തിനുവേണ്ടിയാണ് പ്രാർഥിച്ചതെന്ന് പണ്ഡർപുർ ക്ഷേത്രത്തിലെത്തിയ അജിത് പവാറിന്റെ അമ്മ ആശാ പവാർ പറഞ്ഞിരുന്നു. ശരദ് പവാർ കഴിഞ്ഞമാസം 84–ാം പിറന്നാൾ ആഘോഷിച്ചപ്പോൾ അജിത്, ഭാര്യ സുനേത്ര, മകൻ പാർഥ് എന്നിവരും പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, സുനിൽ തത്കരെ എന്നിവരും നേരിൽക്കണ്ട് ആശംസ അറിയിച്ചിരുന്നു. പിന്നാലെയാണ് കൂടുതൽ നേതാക്കൾ ലയന ആഗ്രഹം പ്രകടിപ്പിച്ചത്. 2023ലാണ് 40 എംഎൽഎമാരുമായി അജിത് പവാർ എൻസിപി പിളർത്തി എൻഡിഎ പക്ഷത്തേക്കു മാറിയത്.
മുംബൈ ∙ എൻസിപി നേതാവ് അജിത് പവാറും ഒരു ദിവസം മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ഇന്നലെ നിയമസഭയിൽ പറഞ്ഞു. ‘ഞാനും ഉപമുഖ്യമന്ത്രിമാരും 24 മണിക്കൂർ ഷിഫ്റ്റിലാണ് ജോലി ചെയ്യുന്നത്. അജിത് പവാർ അതിരാവിലെ എഴുന്നേൽക്കുന്ന ആളായതിനാൽ രാവിലെ കൂടുതൽ ജോലി ചെയ്യും. ഉച്ചയ്ക്ക് 12 മുതൽ അർധരാത്രി വരെ ഞാൻ ജോലി ചെയ്യും. രാത്രി മുഴുവൻ ഏക്നാഥ് ഷിൻഡെ ജോലി ചെയ്യും’– ഫഡ്നാവിസ് പറഞ്ഞു. തുടർന്ന് അജിത് പവാറിനെ നോക്കി– ‘നിങ്ങളെ സ്ഥിരം ഉപമുഖ്യമന്ത്രിയെന്നാണു വിളിക്കുന്നത്.
മുംബൈ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ 84–ാം പിറന്നാളിന് ആശംസയുമായി, പാർട്ടി പിളർത്തി എൻഡിഎ പക്ഷത്തേക്കു പോയ സഹോദരപുത്രൻ അജിത് പവാറും. ഡൽഹിയിലെ പവാറിന്റെ വസതിയിൽ രാജ്യസഭാംഗമായ ഭാര്യ സുനേത്ര, മകൻ പാർഥ് പവാർ എന്നിവർക്കൊപ്പമാണ് അജിത് എത്തിയത്. രാഷ്ട്രീയത്തെക്കുറിച്ച് പൊതുവായി സംസാരിച്ചെങ്കിലും എൻസിപി ലയനം ചർച്ച ചെയ്തില്ലെന്നാണു സൂചന. പിറന്നാൾ കേക്ക് മുറിക്കാനും അജിത് കൂടി.
മുംബൈ ∙ മന്ത്രിസഭാ വികസന ചർച്ചകൾക്കായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലെത്തി ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ആഭ്യന്തര വകുപ്പ് വേണമെന്ന ഷിൻഡെയുടെ ആവശ്യം അംഗീകരിക്കാനോ റവന്യു വകുപ്പ് വിട്ടുനൽകാനോ ബിജെപി തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 14ന് അന്തിമ തീരുമാനം ഉണ്ടായേക്കും.
മുംബൈ ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ ആദായനികുതി അപ്ലറ്റ് ട്രൈബ്യൂണൽ ബെനാമി കേസിൽ നിന്ന് ഒഴിവാക്കി. ഇതോടെ, അജിത് പവാറിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ആയിരം കോടിയിലധികം രൂപ മൂല്യമുള്ള സ്വത്തുക്കൾ ആദായനികുതി വകുപ്പ് വിട്ടുനൽകി. ബെനാമി ഇടപാടിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ 2021 ഒക്ടോബറിലാണ് അജിത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയത്. അന്ന് അജിത് പവാർ കോൺഗ്രസിനും ശിവസേനയ്ക്കും ഒപ്പം സഖ്യത്തിലായിരുന്നു.
മുംബൈ∙ മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് 5.30ന് സത്യപ്രതിജ്ഞ നടക്കുമെന്ന് ഫഡ്നാവിസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് മഹായുതി നേതാക്കൾ മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണനെ കണ്ടിരുന്നു. പിന്നാലെയാണു ഫഡ്നാവിസിനെ സർക്കാർ രൂപീകരിക്കാനായി ഗവർണർ ക്ഷണിച്ചത്.
ന്യൂഡല്‍ഹി ∙ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വന്‍ വിജയം നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരണം വൈകുന്ന പശ്ചാത്തലത്തിലാണ് യോഗം. മഹായുതി നേതാക്കളുമായാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി സ്ഥാനത്ത് വീതംവയ്പ് ഉണ്ടാകുമോ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണമോ എന്ന കാര്യത്തിലും തീരുമാനമാവും.
Results 1-10 of 203