Activate your premium subscription today
കോട്ടയം∙ ‘‘2026ൽ നിയമസഭ പിടിക്കാൻ പരമ്പരാഗത പ്രചാരണ തന്ത്രങ്ങളെ മാത്രം ആശ്രയിച്ചാൽ പോരാ. ആധുനിക സാങ്കേതികവിദ്യയും പരീക്ഷിക്കണം. പുത്തൻകാലത്തെ സാങ്കേതിക വിദ്യ എഐയാണ്. എഐ (നിർമിത ബുദ്ധി) സംബന്ധിച്ച വ്യക്തമായ പരിശീലനം നമ്മുടെ നേതാക്കൾക്കു ലഭിക്കണം. മുതിർന്ന നേതാക്കളെപ്പോലും ഒഴിവാക്കരുത്. കെപിസിസി മുൻകയ്യെടുക്കണം’’ – എഐയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവനകൾ വാർത്തയായ നാളുകളിൽ ഒരു ദിവസം കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ. ആന്റണി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജുവിനോടും ശാസ്ത്രവേദി ചെയർമാൻ പ്രഫ. അച്യുത് ശങ്കറിനോടും പറഞ്ഞ വാക്കുകളാണിത്.
തിരുവനന്തപുരം∙ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി മുതിർന്ന നേതാവ് എ.കെ.ആന്റണി. കേരളം ഭരണമാറ്റത്തിന് പാകമായെന്നും അതിനു മുൻപുള്ള സെമിഫൈനലാണ് തദ്ദേശ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. വഴക്കുണ്ടാക്കി നല്ല അന്തരീക്ഷം കളയരുതെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന കോൺഗ്രസ് കുടുംബസംഗമത്തിലായിരുന്നു ആന്റണിയുടെ പ്രതികരണം.
തിരുവനന്തപുരം ∙ അടുത്ത തവണ അധികാരത്തിലെത്തിയാല്‍ ആരാകണം മുഖ്യമന്ത്രി എന്ന കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ് മാത്രമാകണമെന്നു കെപിസിസി സെമിനാറില്‍ ആന്റണി പറഞ്ഞു.
കേന്ദ്രമന്ത്രിസഭയെടുത്ത ഒരു തീരുമാനം, സംസ്ഥാന മന്ത്രിസഭാ യോഗത്തിനു ശേഷം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ആ അവസരം നൽകിയത് 2004 ൽ പ്രധാനമന്ത്രിയായ ഡോ.മൻമോഹൻ സിങ്ങായിരുന്നു. കൊച്ചി വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെ പ്രതിരോധ അനുമതിക്കു വേണ്ടി പ്രധാനമന്ത്രി വാജ്പേയിയെയും അക്കാലത്തെ ഒരുപാടു പ്രതിരോധ, ഷിപ്പിങ് മന്ത്രിമാരെയും ഞാൻ കണ്ടിരുന്നു. ഫലമുണ്ടായില്ല.
∙‘ജാനുവമ്മ പറഞ്ഞ കഥ’യിൽ മാധവിക്കുട്ടി താൻ ബിജെപിയിൽ ചേർന്നുവെന്ന വാർത്ത ഭംഗ്യന്തരേണ നിഷേധിക്കുന്നുണ്ട്. കൂടെ ജാനുവമ്മയുടെ ഭാഷയിൽ എ.കെ.ആന്റണിയെക്കുറിച്ചു പറയുന്നു: ‘ഇയ്ക്ക് അദ്യത്തെ നല്ലോണം അറിയാം. അദ്യം ഒരു പാവാ. നൊണ പറേല്യ. അത്രയ്ക്ക് ശ്ശണ്ട്. ഞായെത്ര തവണ അദ്യത്തിനു ചോറ് വിളമ്പിക്കൊട്ത്തടക്കുണു!
കോട്ടയം ∙ സ്വന്തം ജന്മദിനം ആഘോഷിക്കുന്ന പതിവ് എ.കെ. ആന്റണിയുടെ നയത്തിനു ചേരുന്നതല്ല. അതേ സമയം കോൺഗ്രസിന്റെ ജന്മദിന ആഘോഷം ഒഴിവാക്കാൻ ആന്റണിക്കു സാധിക്കുകയുമില്ല. പ്രശ്നം അതല്ല. ആന്റണിക്കും കോൺഗ്രസിനും പിറന്നാൾ ഒരു ദിവസം, ഡിസംബർ 28. ഇത്തവണ രണ്ടു ജന്മദിനവും വിപുലമായി ആഘോഷിക്കാനാണ് കോൺഗ്രസിന്റെ ആഗ്രഹം.
എ.കെ.ആന്റണിയുടെ മകൻ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനും ബിജെപിയ്ക്ക് അനുകൂലമായി സംസാരിക്കുന്നുവെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് .
തിരുവനന്തപുരം∙ കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ.ആന്റണി. രാഷ്ട്രീയം മറന്ന് ദുരന്തത്തിൽ അകപ്പെട്ടു പോയ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം.
ഡൽഹിയിലെ തെരുവിൽ നിന്ന് ജീവിതത്തിലൊരിക്കൽ മാത്രമേ ഉമ്മൻ ചാണ്ടി ഉറക്കെ മുദ്രാവാക്യം വിളിച്ചിട്ടുള്ളൂ. 2022 ജൂണിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്ന സമയം. രാഹുലിന് ഐക്യദാർഢ്യവുമായി രാജ്യത്തുടനീളം നിന്നുള്ള കോൺഗ്രസ് നേതാക്കൾ എഐസിസി ആസ്ഥാനത്ത് ഒത്തുകൂടി. പുറത്തേക്കു പ്രകടനമായി ഇറങ്ങിയ നേതാക്കൾക്കിടയിൽ നിന്ന് അന്ന് ഉമ്മൻ ചാണ്ടി ഉറക്കെ വിളിച്ചു; ‘രാഹുൽ ഗാന്ധി സിന്ദാബാദ്’! മറ്റുള്ളവർ അതേറ്റു വിളിച്ചതോടെ ആവേശമിരട്ടിച്ചു.
കോട്ടയം∙ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎമ്മിനും ഇടതുമുന്നണിക്കും ഉണ്ടായ ദയനീയ പരാജയത്തിന്റെയും വോട്ടുചോർച്ചയുടെയും പേരിൽ രാജിവയ്ക്കാനുള്ള ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്. എന്നാൽ അദ്ദേഹം രാജി വയ്ക്കാതിരിക്കാൻ എ.കെ. ആന്റണിയെ പഴിചാരുന്നത് അപഹാസ്യമാണ്.
Results 1-10 of 189