Activate your premium subscription today
കൊച്ചി∙ കൊലയാളി പാർട്ടിയാരാണെന്ന് ജനങ്ങൾക്കു വ്യക്തമായി അറിയാമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. പെരിയ കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. കൊലപാതകം നടന്നതു സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. ശക്തമായ നിലപാടാണു പൊലീസ് തുടക്കം മുതൽ സ്വീകരിച്ചത്. കേരള പൊലീസിന്റെ അന്വേഷണത്തിന്റെ തുടർച്ചയാണു സിബിഐ നടത്തിയത്. നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ആണല്ലോ എല്ലാം. നിയമപരമായി കാര്യങ്ങൾ നടക്കും. ഇതിന്റെ ഭാഗമാണു കോടതി വിധിയെന്നും ബാലൻ പറഞ്ഞു.
പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായതിനു കാരണം സിപിഎമ്മിന്റെ സംഘടനാവീഴ്ചയും ദൗർബല്യവുമെന്നു തുറന്നടിച്ച് കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. പാലക്കാട് നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന സിപിഎം പാലക്കാട് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രചാരണത്തിന്റെ മുഖ്യചുമതല കൂടിയുണ്ടായിരുന്ന ബാലന്റെ വിമർശനം.
പാലക്കാട്∙ അട്ടപ്പാടി ഏരിയ സമ്മേളനം നടക്കാനിരിക്കെ സിപിഎം നേതൃത്വത്തിനെതിരെ സേവ് സിപിഎം നോട്ടിസ്. സിപിഎം തകരുന്നുവെന്ന് ആരോപിച്ചാണ് നോട്ടിസ്. 10,11 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എ.കെ.ബാലനാണ് നിർവഹിക്കുന്നത്.
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ പി.സരിനെ ഏതെങ്കിലും തരത്തിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്. സരിൻ തിളങ്ങുന്ന നക്ഷത്രമാകാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സരിൻ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്റെ കഴിവ് നന്നായി അറിയാവുന്നവരാണ്. സരിനെ സിപിഎം
തൃശൂർ∙ നല്ല വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നല്ല വിമർശനത്തിന് നല്ല പദം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് കിട്ടുന്ന പദപ്രയോഗമാണിതെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സിപിഎമ്മിന്റെ കുറച്ചു വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടെന്നു സമ്മതിച്ച് കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ. അതു കോൺഗ്രസിനാണോ ബിജെപിക്കാണോ പോയതെന്നു അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സഖാവ് കുഞ്ഞാലിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ആര്യാടൻ
തിരുവനന്തപുരം∙ പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എ.കെ.ബാലന്. പാര്‍ട്ടി സമ്മേളനങ്ങളിലെ ചര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന് എതിരെയാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. വിഷപ്പാമ്പ് പോലും പാലു കൊടുത്ത കൈയ്ക്ക് കടിക്കില്ല. അതിനേക്കാള്‍ അപ്പുറമുള്ള കാര്യമാണ് അന്‍വര്‍ ചെയ്തിരിക്കുന്നത്. പി.ശശിയെ സംബന്ധിച്ച് ഒരു പരാതി പോലും മുഖ്യമന്ത്രിക്കോ ഡിജിപിക്കോ കൊടുത്തിട്ടില്ല. പിന്നീടാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കു പരാതി നല്‍കുന്നത്.
ആലപ്പുഴ∙ കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടിവ് കമ്മിറ്റിയിൽനിന്നു നാടകകൃത്ത് ഫ്രാൻസിസ് ടി.മാവേലിക്കര രാജിവച്ചു. ഭരണസമിതിയെ നോക്കുകുത്തിയാക്കി അക്കാദമി സെക്രട്ടറി കലാകാരൻമാരെ ദ്രോഹിക്കുമ്പോൾ സമിതിയിൽ തുടരുന്നത് ആത്മഹത്യാപരമാണെന്നു മനസ്സിലാക്കിയാണു രാജിയെന്നു മന്ത്രി സജി ചെറിയാന് അയച്ച
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ പൊലീസ് അന്വേഷണം നടന്നാലേ എഫ്ഐആർ ഇടാൻ പറ്റൂവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ ഇത്തിൾക്കണ്ണികളെയും പുഴുക്കുത്തുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ശക്തമായ നിലപാടാകും സർക്കാർ സ്വീകരിക്കുകയെന്നും ബാലൻ പറഞ്ഞു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായും സാങ്കേതികമായും പ്രശ്നമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Results 1-10 of 159