Activate your premium subscription today
തിരുവനന്തപുരം ∙ സെക്ഷൻ ഫോറസ്റ്റ് ഓഫിസറുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നവരെ മജിസ്ട്രേട്ടിന്റെ ഉത്തരവില്ലാതെയോ വാറന്റ് ഇല്ലാതെയോ അറസ്റ്റ് ചെയ്യാനോ തടങ്കലിൽ വയ്ക്കാനോ അധികാരം നൽകുന്ന വനം നിയമഭേദഗതിയിലെ 63–ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് പൂർണമായി പിൻവലിക്കുന്നത് വനം വകുപ്പിന്റെ ആലോചനയിൽ.
തിരുവനന്തപുരം ∙ മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് എൻസിപി പിന്നോട്ട്. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വീണ്ടും എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയോട് വ്യക്തമാക്കിയതോടെയാണ് എൻസിപി വഴങ്ങിയത്. ഇനി അവകാശവാദം ഉന്നയിക്കില്ലെന്ന് പി.സി ചാക്കോ ഭാരവാഹിയോഗത്തെ അറിയിച്ചു.
നരേന്ദ്ര മോദിയുടെ വിദേശയാത്രചിലവുകൾ, മെഡിക്കൽ വിദ്യാർഥിനിയുടെ മരണം, പ്രസിഡന്റാകാൻ ബിജെപി നേതാക്കൾ, അഞ്ചൽ കൊലക്കേസിലെ കൂടുതൽ വിവരങ്ങൾ, ഹെലികോപ്റ്റർ തകർന്ന സംഭവം തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. കോസ്റ്റ് ഗാര്ഡിന്റെ ധ്രുവ് ഹെലികോപ്റ്റർ ഗുജറാത്തിലെ പോര്ബന്തര് വിമാനത്താവളത്തില് തകര്ന്നുവീണു. അപകടത്തിൽ മൂന്നു പേർ മരിച്ചു. ഇതിൽ 2 പേർ പൈലറ്റുമാരാണ്. പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റർ തകര്ന്നത്. അഡ്വാന്സ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎല്എച്ച്) ധ്രുവ് ആണ് അപകടത്തില്പ്പെട്ടത്.
തിരുവനന്തപുരം∙ കേരള വനം നിയമ ഭേദഗതി ബില് സംബന്ധിച്ച് പൊതുജനങ്ങള്, സന്നദ്ധ സംഘടനകള്, നിയമജ്ഞര് തുടങ്ങിയവര്ക്ക് അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും സര്ക്കാരിനെ അറിയിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടിയതായി വനം മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു. 2024 ഡിസംബര് 31 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി. ബില്ലിന്റെ മലയാളം പകര്പ്പ് നിയമസഭയുടെ വെബ് സൈറ്റില് ലഭ്യമാകാന് താമസിച്ചതിനാലാണു കാലാവധി ദീര്ഘിപ്പിക്കുന്നത്.
കൊച്ചി∙ ചൈനീസ് വയർലെസ് സെറ്റിൽ വനംവകുപ്പിന്റെ ഔദ്യോഗിക റേഡിയോ ഫ്രീക്വൻസി പ്രോഗ്രാം ചെയ്ത് ഉപയോഗിച്ച ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർക്കു സ്ഥലംമാറ്റം. ചാലക്കുടി വനം ഡിവിഷനിലെ ചായ്പൻകുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കെ.അനിൽകുമാറിനെയാണു സ്ഥലംമാറ്റിയത്. മനോരമ വാർത്തയിലൂടെ സംഭവം ശ്രദ്ധയിൽപെട്ട മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്യോഗസ്ഥനെ അടിയന്തരമായി സ്ഥലംമാറ്റാനും തുടർ ശിക്ഷാനടപടികൾ സ്വീകരിക്കാനും നിർദേശം നൽകുകയായിരുന്നു.
ശബരിമല∙ ളാഹ അട്ടിവളവിൽ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് അപകടം ഉണ്ടായപ്പോൾ രക്ഷകനായി മന്ത്രി എ.കെ.ശശീന്ദ്രൻ. മകരവിളക്ക് തീർഥാടന ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. അപകടത്തിനു തൊട്ടുപിന്നാലെയാണ് മന്ത്രിയും എൻസിപി (എസ്)പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് ഉണ്ണിരാജും എത്തിയത്. പരുക്കു
തിരുവനന്തപുരം ∙ വനം നിയമഭേദഗതി നിയമസഭാ സബ്ജക്ട് കമ്മിറ്റി മുൻപാകെയെത്തുമ്പോൾ വിവാദ വ്യവസ്ഥകളിൽ വനംവകുപ്പ് മാറ്റംവരുത്തും. സബ്ജക്ട് കമ്മിറ്റി ചെയർമാൻ കൂടിയായ വനംമന്ത്രിക്കു ബില്ലിൽ മാറ്റം നിർദേശിക്കാം.
കോഴിക്കോട് ∙ എംടി എന്ന രണ്ടക്ഷരം ഭാഷയുടെയും ഭാഷാസ്നേഹത്തിന്റെയും എഴുത്തിന്റെയും ആഴമുള്ള മൗനത്തിന്റെയും തിളങ്ങുന്ന പര്യായമായി മലയാളി ഉള്ളിടത്തോളം നമ്മൾക്കിടയിലുണ്ടാകുമെന്ന് പൗരാവലി സംഘടിപ്പിച്ച അനുശോചന യോഗം അനുസ്മരിച്ചു. വള്ളുവനാടൻ ഭാഷയെ അതിന്റെ തനിമയോടെ എംടി പുനഃസൃഷ്ടിച്ചു. അന്യം നിന്നു പോവുന്ന ഒരു ജീവിത സംസ്കാരത്തെ അഭിമാനത്തോടെ അവതരിപ്പിച്ചു. എഴുത്തുകാരൻ തലയുയർത്തിപ്പിടിച്ച് നിൽക്കണമെന്ന് പഠിപ്പിച്ചത് എംടിയാണ്. ഒറ്റപ്പെട്ടവരുടേയും ഏകാകികളുടേയും എഴുത്തുകാരനായിരുന്നു എംടിയെന്നും യോഗത്തിൽ പ്രസംഗിച്ചവർ അനുസ്മരിച്ചു.
തിരുവനന്തപുരം ∙ വനനിയമ ഭേദഗതിയെച്ചൊല്ലി മന്ത്രി എ.കെ. ശശീന്ദ്രനും കേരള കോൺഗ്രസുമായുള്ള പോരു രൂക്ഷമായി. ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസിന്റെ (എം) നേതൃത്വത്തിൽ മുഖ്യമന്ത്രിക്കു നിവേദനം നൽകി. 430 പഞ്ചായത്തുകളിലെ 1.30 ലക്ഷം ജനങ്ങളെ ബാധിക്കുന്നതാണു കരടു വിജ്ഞാപനമെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി
തിരുവനന്തപുരം∙ എൻസിപിയിലെ മന്ത്രിസ്ഥാന തർക്കം പാർട്ടിക്ക് കീറാമുട്ടിയായി. മന്ത്രിസ്ഥാനം കിട്ടിയേ തീരൂവെന്ന് തോമസ് കെ.തോമസ് എംഎൽഎ ഇന്നലെയും ആവർത്തിച്ചു. എന്നാൽ തോമസിനു വേണ്ടിയുള്ള
Results 1-10 of 433