Activate your premium subscription today
മുംബൈ ∙ എൻസിപി നേതാവും പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ പ്രധാനിയുമായ ശരദ് പവാറിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1978ല്‍ മഹാരാഷ്ട്രയിൽ ശരദ് പവാര്‍ ആരംഭിച്ച വഞ്ചനാ രാഷ്ട്രീയത്തിന് അവസാനം കുറിച്ചതു ബിജെപിയുടെ വിജയമാണെന്ന് അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍വിജയത്തിനുശേഷം ഒരു മാസം കഴിഞ്ഞാണു പ്രസ്താവന.
ന്യൂഡല്‍ഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ബിജെപിക്കു മുന്നിൽ ‘ഓഫറുമായി’ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഡൽഹിയിലെ ചേരി പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിച്ചാൽ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നാണു കേജ്രിവാളിന്റെ വാഗ്ദാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേസുകൾ പിന്‍വലിക്കണമെന്നും പുറത്താക്കപ്പെട്ടവര്‍ക്കെല്ലാം പുനരധിവാസം നല്‍കണമെന്നും കേജ്രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡൽഹി ∙ പുതിയ 3 ക്രിമിനൽ നിയമങ്ങളും സിബിഐയുടെ ‘ഭാരത്പോൾ’ എന്ന പുതിയ സംവിധാനവും വിദേശത്തേക്കു കടന്ന കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ സഹായിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യാന്തര ഏജൻസിയായ ഇന്റർപോളുമായും വിദേശങ്ങളിലെ കുറ്റാന്വേഷണ ഏജൻസികളുമായും ഏകോപനം എളുപ്പമാക്കുന്നതിനു സിബിഐക്കു കീഴിൽ തുടങ്ങിയ ‘ഭാരത്പോൾ’ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇംഗ്ലിഷ് പാട്ടുകൾ കേൾക്കുകയോ പാടുകയോ ചെയ്യുന്ന ബിജെപി വിരുദ്ധർ അത്ര പഴയതല്ലാത്തൊരു പാട്ടിലെ ഒരു വരി മൂളിയേക്കാം: “...Everything wrong gonna be alright, come September”, സെപ്റ്റംബർ വരട്ടെ, എല്ലാം ശരിയാകും! ചരിത്രപരമായും അല്ലാതെയും ബിജെപിക്കു പ്രധാനമാണ് സെപ്റ്റംബർ മാസം. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനം കൂടി പരിഗണിച്ച് എൽ.കെ.അഡ്വാനി 1990ൽ രഥയാത്ര തുടങ്ങാൻ തിരഞ്ഞെടുത്തത് സെപ്റ്റംബർ 25 ആണ്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ ജന്മദിനം സെപ്റ്റംബർ 11ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് സെപ്റ്റംബർ 17ന്. വരുന്ന സെപ്റ്റംബറിൽ ഭാഗവതിനും മോദിക്കും 75 വയസ്സു തികയും. പൊതുജീവിതത്തിൽനിന്ന് ഒരു പ്രായത്തിൽ വിരമിക്കേണ്ടതുണ്ടെന്നു ചില ഉദാഹരണങ്ങൾ സഹിതം ആഭ്യന്തരമന്ത്രി അമിത് ഷായെപ്പോലുള്ളവർ പറഞ്ഞിട്ടുണ്ട്. മോദിക്കു വിരമിക്കൽ പ്രായം ബാധകമാണോയെന്നും 75ൽ വിരമിക്കില്ലേയെന്നും അരവിന്ദ് കേജ്രിവാളിനെപ്പോലെ ചില ബാഹ്യശക്തികൾ, പരപ്രേരണയാലോ അല്ലാതെയോ ആവാം, കഴിഞ്ഞവർഷം ചോദിച്ചിരുന്നു. ഈ വർഷം സെപ്റ്റംബർ അടുക്കുമ്പോൾ കേജ്രിവാൾ ചോദ്യം ആവർത്തിച്ചേക്കാം, അതിനു മുൻപു ഡൽഹിയിൽ വീണ്ടും മുഖ്യമന്ത്രിയായാൽ വിശേഷിച്ചും. ആർഎസ്എസിനു മേധാവിയെ
ന്യൂഡല്‍ഹി ∙ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കായി അരവിന്ദ് കേജ്രിവാൾ കോടികള്‍ പൊടിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘‘കുറച്ചു കുട്ടികള്‍ വീട്ടില്‍ എന്നെ കാണാന്‍ വന്നു. ഡല്‍ഹിക്ക് വേണ്ടി അരവിന്ദ് കേജ്രിവാൾ എന്താണ് ചെയ്തത് എന്ന് ഞാന്‍ അവരോട് ചോദിച്ചു. തനിക്കായി ഒരു വലിയ ചില്ലുകൊട്ടാരം പണിതുവെന്ന് അതിലൊരാള്‍ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ സര്‍ക്കാര്‍ വാഹനമോ, ബംഗ്ലാവോ എടുക്കില്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഇന്ന് ഡല്‍ഹിക്കാരുടെ പണം ഉപയോഗിച്ച് അദ്ദേഹം ഒരു ചില്ലുകൊട്ടാരം നിര്‍മിച്ചു. കേജ്രിവാൾ ജീ നിങ്ങള്‍ ഡല്‍ഹിയിലെ ജനങ്ങളോട് കണക്കു പറയേണ്ടി വരും’’ – അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ കൊല്ലാൻ യേശുക്രിസ്തുവിനോട് അപേക്ഷിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു പൊതു പരിപാടിയിൽ ഒരു പാസ്റ്റർ തമിഴിൽ പ്രാർത്ഥിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ
ന്യൂഡൽഹി ∙ ഇന്ത്യൻ ഭരണഘടനയുടെ വാർഷികം രണ്ടാഴ്ച നീളുന്ന പരിപാടികളോടെ ബിജെപി ആഘോഷിക്കും. ഭരണഘടനാ ശിൽപി ഡോ.ബി.ആർ.അംബേദ്കറുടെ സംഭാവനകളെ ഉയർത്തിക്കാട്ടിയുള്ള ‘സംവിധാൻ ഗൗരവ് അഭിയാൻ’ 11ന് തുടങ്ങി, റിപ്പബ്ലിക് ദിനത്തിൽ സമാപിക്കും. ജനറൽ സെക്രട്ടറിമാരായ വിനോദ് ടാവ്ഡെ, തരുൺ ചഗ്, ദുഷ്യന്ത് കുമാർ ഗൗതം എന്നിവർക്കാണു പ്രചാരണ പരിപാടിയുടെ ചുമതല. ഓരോ സംസ്ഥാനത്തും ചുരുങ്ങിയത് 50 പരിപാടികളാണു ലക്ഷ്യമിടുന്നത്.
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഫലശൂന്യമായപ്പോൾ നമ്മുടെ ജനാധിപത്യം ഒരിക്കൽക്കൂടി തോൽക്കുന്നു; നിഷേധിക്കപ്പെടുന്നത് ജനങ്ങളുടെ അവകാശവും. വ്യവസായി ഗൗതം അദാനിക്കെതിരെയുള്ള അഴിമതിയാരോപണം, മണിപ്പുർ കലാപം, അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസ് – കോൺഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള ആരോപണം തുടങ്ങിയ വിഷയങ്ങളുടെ പേരിലാണ് ആദ്യദിനങ്ങളിൽ സഭ സ്തംഭിച്ചതെങ്കിൽ പിന്നീടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡോ. ബി.ആർ.അംബേദ്കറെ അപമാനിച്ചെന്ന ആരോപണത്തോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തുറന്ന പോരു തന്നെയായി. വ്യാഴാഴ്ച പാർലമെന്റ് കവാടത്തിൽ എംപിമാർ തമ്മിൽ കയ്യാങ്കളിവരെയുണ്ടായി.
ന്യൂഡൽഹി ∙ പാർലമെന്റ് സമ്മേളനം അവസാനിച്ചെങ്കിലും ബി.ആർ.അംബേദ്കറിന് എതിരായ അമിത് ഷായുടെ വിവാദ പരാമർശം ആളിക്കത്തിക്കാനും ഇന്ത്യാസഖ്യം പാർട്ടികളെ തമ്മിൽ ചേർത്തുനിർത്തുന്ന മുഖ്യവിഷയമാക്കാനും കോൺഗ്രസ് തന്ത്രമൊരുക്കുന്നു.
തലശേരി∙ ഭരണഘടനാ ശില്പി ഡോ.ബി.ആര്.അംബേദ്കറുടെ സംഭാവനകളെ തമസ്കരിച്ചു ചരിത്രം വളച്ചൊടിക്കാന്‍ അമിത് ഷായും ബിജെപിയും ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. അംബേദ്കറോടുള്ള ആദരസൂചകമായി റിപ്പബ്ലിക് ദിനത്തിൽ കേരളത്തിലാകമാനം ബി.ആര്.അംബേദ്കര്‍ ദിനമായി ആചരിക്കുമെന്നും ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപിടിച്ച് ‘ജയ് ഭീം അംബേദ്കര്‍ സമ്മേളനങ്ങള്‍’ മണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു
Results 1-10 of 843