Activate your premium subscription today
തിരുവനന്തപുരം ∙ തിരുവനന്തപുരം– ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ശുപാർശ ചെയ്തതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ തിരുവനന്തപുരം ഡിവിഷനിലെ എംപിമാരുടെ യോഗത്തിൽ അറിയിച്ചു. നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ നിർമാണത്തിനു നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഹാരിസ് ബീരാനെയും ഹൈബി ഈഡനെയും അറിയിച്ചു. അങ്കമാലി–എരുമേലി ശബരി പാതയ്ക്കു സംസ്ഥാന സർക്കാർ പകുതി തുക പങ്കിടാൻ തയാറാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ തയാറാണെന്ന് ആന്റോ ആന്റണിയെ അറിയിച്ചു. വേളാങ്കണ്ണി ട്രെയിൻ പ്രതിദിനമാക്കണമെന്നും കോവിഡിനു മുൻപുണ്ടായിരുന്ന എല്ലാ സ്റ്റോപ്പുകളും പുനഃസ്ഥാപിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.
ന്യൂഡൽഹി∙ സംസ്ഥാന കോൺഗ്രസിന്റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. കെപിസിസി പ്രസിഡന്റിനെ സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകളാണ് നടക്കുന്നത്. കെ.സുധാകരനെ നിലനിർത്തുമോ പകരം പുതിയ ആളെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് നിയമിക്കുമോയെന്ന ആകാംക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ.
കൊച്ചി ∙ സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ സജീവമായിരിക്കെ, പരിഗണിക്കപ്പെടുന്ന പേരുകൾക്കെതിരെ പോസ്റ്ററുകൾ. ആലുവയിലും പരിസര പ്രദേശങ്ങളിലുമാണ് ഇന്ന് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ.സുധാകരനു പകരം പരിഗണിക്കപ്പെടുന്ന നേതാക്കളായ ആന്റോ ആന്റണി, സണ്ണി ജോസഫ് തുടങ്ങിയവർക്കെതിരെയാണ് പോസ്റ്റർ.
തിരുവനന്തപുരം ∙ പുതിയ കെപിസിസി പ്രസിഡന്റിനെ കോൺഗ്രസ് ദേശീയ നേതൃത്വം നാളെ പ്രഖ്യാപിച്ചേക്കും. ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവരുടെ പേരുകളാണ് അന്തിമഘട്ടത്തിൽ പരിഗണനയിലുള്ളത്. മധ്യപ്രദേശിലടക്കം നടത്തിയ പരീക്ഷണത്തിന്റെ ചുവടുപിടിച്ച് യുവനേതാവ് റോജി എം.ജോണിനെ ദേശീയനേതൃത്വം പരിഗണിച്ചിരുന്നു.
ന്യൂഡൽഹി ∙ സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം ഉടൻ. ഇക്കാര്യത്തിൽ വ്യക്തമായ സന്ദേശം കെപിസിസി അധ്യക്ഷൻ കെ.സുധാകരനു പാർട്ടി ഹൈക്കമാൻഡ് കൈമാറി. റോജി എം.ജോൺ എംഎൽഎയുടെ പേരും ഉയർന്നെങ്കിലും ആന്റോ ആന്റണിയോ സണ്ണി ജോസഫ് എംഎൽഎയോ പ്രസിഡന്റ് ആയേക്കുമെന്നാണ് വിവരം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പുതിയ അധ്യക്ഷനു കീഴിൽ വേണമെന്ന ധാരണയിലാണ് നേതൃത്വത്തിന്റെ നീക്കങ്ങളെന്നും അറിയുന്നു.
അൽഐൻ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ 4 തവണ തന്നെ വിജയിപ്പിച്ചതിൽ വലിയ പങ്കുവഹിച്ചത് പ്രവാസികളാണെന്നു പത്തനംതിട്ട എംപി ആന്റോ ആന്റണി പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രോവിൻസ് സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി ∙ കേരളത്തിൽ ആണവനിലയം സ്ഥാപിക്കാനുള്ള നിർദേശം നിലവിലില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഹൈബി ഈഡൻ, അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവരുടെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ മറുപടി.
ന്യൂഡൽഹി∙ കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റില്ല. ഡൽഹിയിൽ എഐസിസി ആസ്ഥാനത്തു നടന്ന യോഗത്തിൽ നേതൃമാറ്റം ചർച്ചയായില്ല. കൂട്ടായ നേതൃത്വത്തോടെ മുന്നോട്ടുപോകുമെന്ന് യോഗത്തിനു ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ഹൈക്കമാൻഡിന്റെ പൂർണമായ നിരീക്ഷണം കേരളത്തിലുണ്ടാകും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യോഗം അവസാനിച്ചത്.
കോരുത്തോട് ∙ കോസടിയിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പഞ്ചായത്ത് സെക്രട്ടറി ടി.ഡി.രജനിമോൾ , രത്നമ്മ രവീന്ദ്രൻ, പി.ഡി.പ്രകാശ്, സന്ധ്യാ
ലണ്ടൻ ∙എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി വിമാന സർവീസ് റദ്ദാക്കിയ വിഷയം പാർലമെന്റിൽ ഉന്നയിച്ച് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് എംപിമാർ. ആന്റോ ആന്റണിയും ഫ്രാൻസിസ് ജോർജുമാണ് മനോരമ വാർത്ത ശ്രദ്ധയിൽ പെട്ടയുടൻ വിഷയത്തിൽ ഇടപെടുമെന്ന് പ്രഖ്യാപിച്ചത്. ബ്രിട്ടണിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ
Results 1-10 of 95