Activate your premium subscription today
ന്യൂഡൽഹി∙ പാർലമെന്റ് വളപ്പിലെ സംഘർഷത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു. നിയമോപദേശം ലഭിച്ച ശേഷമാണു നടപടിയെന്നാണു പൊലീസ് വിശദീകരണം. എംപിമാരെ കയ്യേറ്റം ചെയ്തുവെന്നും വനിത എംപിയെ അപമാനിച്ചെന്നുമടക്കം ചൂണ്ടികാട്ടിയാണ് ബിജെപി എംപിമാർ രാഹുലിനെതിരെ പരാതി നൽകിയത്. രാഹുൽ ഗാന്ധി കാരണം രണ്ട് എംപിമാർക്ക് പരുക്കേറ്റെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞിരുന്നു.
ന്യൂഡൽഹി ∙ ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ യാഥാർഥ്യമാക്കാനുള്ള ബില്ലുകൾ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയിൽ (ജെപിസി) ലോക്സഭയിൽനിന്നുള്ള 21 പേരുടെ പട്ടികയിൽ പ്രിയങ്ക ഗാന്ധി, സുപ്രിയ സുളെ, അനുരാഗ് ഠാക്കൂർ, പുരുഷോത്തം രൂപാല തുടങ്ങിയവർ അംഗങ്ങൾ. 31 അംഗ സമിതിയിൽ രാജ്യസഭയിൽനിന്നു 10 പേർ കൂടിയുണ്ടാകും. ഇവരുടെ പട്ടിക പുറത്തുവന്നിട്ടില്ല.
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുവടുപിടിച്ച് പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും രംഗത്ത്. കോൺഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കിക്കൊടുത്തതിനു പിന്നിൽ വിദേശ ശക്തികൾക്ക് പങ്കുണ്ടെന്ന് ഠാക്കൂർ ആരോപിച്ചു. നിങ്ങളുടെ കുട്ടികളുടെ സ്വത്ത് അവരുടെ കൈവശം ഇരിക്കണോ അതോ മുസ്ലിംകളുടെ കൈകളിലേക്കു പോകണോ എന്ന കാര്യം നിങ്ങൾ തന്നെ തീരുമാനിക്കണമെന്നും ഠാക്കൂർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെയാണ്, വിവാദ പരാമർശവുമായി അനുരാഗ് ഠാക്കൂർ രംഗത്തെത്തിയത്.
ന്യൂഡൽഹി ∙ വ്യോമസേന മുൻ മേധാവി എയർ ചീഫ് മാർഷൽ (റിട്ട) ആർ.കെ.എസ്. ഭദൗരിയ ബിജെപിയിൽ ചേർന്നു. യുപി സ്വദേശിയാണ്. 2019 സെപ്റ്റംബർ മുതൽ 2021 സെപ്റ്റംബർ വരെ വ്യോമസേനാ തലവനായിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരുടെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്. മുൻ കരസേനാമേധാവി വി.കെ.സിങ്ങിനുശേഷം ബിജെപിയിലെത്തുന്ന മുൻ സൈനികത്തലവനാണു ഭദൗരിയ. ആന്ധ്രയിലെ തിരുപ്പതിയിൽനിന്നുള്ള വൈഎസ്ആർ കോൺഗ്രസ് നേതാവ് വരപ്രസാദ് റാവുവും ബിജെപിയിൽ ചേർന്നു. മുൻ ഐഎഎസ് ഓഫിസർ ആണ്.
2036 ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിൽ മുംബൈയിൽ നടന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) സെഷനിലാണ്. 2036 ഒളിംപിക്സിനു പുറമേ 2030 യൂത്ത് ഒളിംപിക്സും ഇന്ത്യയിൽ സംഘടിപ്പിക്കാൻ താൽപര്യമുണ്ടെന്നും ഇതിനായി എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷനുമായി ചേർന്ന്, രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ ഫ്യൂച്ചർ ഹോസ്റ്റസ് കമ്മിഷനുമായി സർക്കാർ 2 വട്ടം ഫലപ്രദമായ ചർച്ചകൾ നടത്തിക്കഴിഞ്ഞു.
ന്യൂഡൽഹി ∙ ബഹിരാകാശ മേഖലയിൽ 100% വരെ വിദേശനിക്ഷേപം അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നിലവിൽ സർക്കാർ മുഖേനയാണ് നിക്ഷേപം സ്വീകരിക്കുന്നത്. ഇതിനായി വിദേശനിക്ഷേപ നയത്തിൽ മാറ്റംവരുത്തി. ഉപഗ്രഹരംഗത്ത് 74%, വിക്ഷേപണ മേഖലയിൽ 49%, മറ്റ് അനുബന്ധ മേഖലകളിൽ 100% വരെ എന്നിങ്ങനെ നിക്ഷേപം നേരിട്ടു സ്വീകരിക്കാമെന്നു മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
ന്യൂഡൽഹി∙കർഷകരോട് കേന്ദ്രസർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാകാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. സന്ധി സംഭാഷണത്തിലൂടെ ഖത്തറിൽ നിന്ന് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ മടക്കിക്കൊണ്ടുവന്ന കാര്യം പരാമർശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ നിർദേശം. കർഷകർ പുതിയ ആവശ്യങ്ങൾ
ന്യൂഡൽഹി ∙ ബധിര ഒളിംപിക്സ് ഗുസ്തിയിലെ സ്വർണ മെഡൽ ജേതാവ് വീരേന്ദർ സിങ്ങും പത്മശ്രീ പുരസ്കാരം കേന്ദ്ര സർക്കാരിനു മടക്കിനൽകുമെന്നു പ്രഖ്യാപിച്ചു. ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബിജെപി എംപി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തൻ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നീ താരങ്ങൾക്കു പിന്നാലെ വീരേന്ദറും രംഗത്തെത്തിയത്.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമുള്ള സൗജന്യ റേഷൻ പദ്ധതി 2024 ജനുവരി 1 മുതൽ 5 വർഷത്തേക്കു കൂടി നീട്ടാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതി 5 വർഷത്തേക്കു നീട്ടുമെന്ന് 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി
പനജി ∙ 4 വേദികളിൽ നവസിനിമയുടെ പ്രകാശം പരത്തി 54–ാം ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരിതെളിഞ്ഞു. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ ലോകസിനിമയെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്തു കേന്ദ്ര വാർത്ത വിതരണ മന്ത്രി അനുരാഗ് സിങ് ഠാക്കൂർ മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ചിത്രീകരിക്കുന്ന വിദേശസിനിമകൾക്കുള്ള അനുകൂല്യം, നിർമാണച്ചെലവിന്റെ 40% ആയി ഉയർത്തിയതായി കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ ഈ ആനുകൂല്യം നിർമാണച്ചെലവിന്റെ 30% ആണ്. നിർമാണച്ചെലവിന്റെ പരിധി 30 കോടി രൂപയായും ഉയർത്തി.
Results 1-10 of 79