Activate your premium subscription today
ന്യൂഡൽഹി ∙ പട്ടികജാതി സംവരണ സീറ്റായ ദേവികുളത്തു മത്സരിക്കാൻ രാജയ്ക്കു യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടിയാണു 2023 മാർച്ചിൽ രാജയുടെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയത്. അതേസമയം, രാജയുടെ ജാതി സർട്ടിഫിക്കറ്റ് സാധുവാണോ അല്ലയോ എന്നതിൽ തീർപ്പു പറയുന്നില്ലെന്നും കോടതി വിശദീകരിച്ചു. ഇക്കാര്യത്തിൽ വ്യക്തത ആവശ്യമെങ്കിൽ ഉചിതമായ നിയമപരിഹാരം തേടാമെന്നും വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിഗണിക്കണമെന്നും ബെഞ്ച് പറഞ്ഞു. രാജയുടെ ജാതി സർട്ടിഫിക്കറ്റ് ഹൈക്കോടതിയിൽ എന്തുകൊണ്ടു ചോദ്യം ചെയ്യപ്പെട്ടില്ലെന്നു വാദത്തിനിടെ, ബെഞ്ച് ചോദിച്ചിരുന്നു. ജാതി സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കാതെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ജഡ്ജിമാരായ അഭയ് എസ്. ഓക്, എ. അമാനുല്ല, എ.ജി. മസി എന്നിവരുടെ ബെഞ്ച് വിമർശിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ രാജ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ന്യൂഡൽഹി ∙ ദേവികുളം ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എ. രാജ സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതോടെ രാജയ്ക്ക് ദേവികുളം എംഎൽഎയായി തുടരാം.
തിരുവനന്തപുരം ∙ നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം ഉൾപ്പെടെ 2 കേസുകളിലെ നിർണായക വിധിദിനം ഇന്ന്. രണ്ടും പരിഗണിക്കുന്നത് ഒരേ ജഡ്ജി. നന്തൻകോടുള്ള വീട്ടിൽ മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ കൊലപ്പെടുത്തിയ കേഡൽ ജീൻസൺ രാജ, കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ ആദിശേഖറിനെ കാറിടിപ്പിച്ചു കൊന്ന പ്രിയരഞ്ജൻ എന്നിവർക്ക് എതിരെയുള്ള കേസുകളിലാണ് ആറാം അഡിഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണു വിധി പറയുക. പ്രതികൾ കുറ്റക്കാരാണോയെന്ന കാര്യത്തിലാണ് കോടതി ഇന്ന് തീരുമാനമെടുക്കുക. ശിക്ഷ മറ്റന്നാൾ വിധിക്കാനാണു സാധ്യത.
ന്യൂഡൽഹി ∙ 1950 നു മുൻപേ തിരുവിതാംകൂറിൽ പിതാവിന്റെ മാതാപിതാക്കൾ താമസം തുടങ്ങിയെന്ന ദേവികുളം എംഎൽഎ എ.രാജയുടെ വാദത്തോടു സുപ്രീം കോടതി യോജിച്ചു. 1951നു ശേഷമാണ് അവർ വന്നതെന്നതിനു തെളിവില്ലെന്നു പറഞ്ഞ കോടതി, അവർ തമിഴ്നാട്ടുകാരാണെന്ന വാദം 74 വർഷത്തിനു ശേഷം അംഗീകരിക്കാൻ കഴിയില്ലെന്നും വാക്കാൽ നിരീക്ഷിച്ചു. പട്ടികജാതി സംവരണത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് രാജ ഉയർത്തുന്ന വാദങ്ങളോടു യോജിക്കുന്നതാണ് ഇന്നലെ കോടതിയിൽ നിന്നുണ്ടായ പ്രതികരണം. എതിർ സ്ഥാനാർഥിയും കേസിലെ എതിർകക്ഷിയുമായ യുഡിഎഫിലെ ഡി.കുമാറിനു വേണ്ടിയുള്ള വാദം തുടരുന്നതിനിടെയാണ് കോടതിയിൽ നിന്നുള്ള പരാമർശം. ഹർജിയിൽ ഇന്നും വാദം തുടരും.
മൂന്നാർ ∙ എ.രാജ എംഎൽഎക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ വീണ്ടും രംഗത്ത്. തോട്ടം തൊഴിലാളികളും പിന്നാക്ക വിഭാഗക്കാരും വസിക്കുന്ന മൂന്നാർ, ദേവികുളം പഞ്ചായത്തുകളിൽ സർക്കാരിന്റെ ലൈഫ് ഭവനപദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സിപിഎം എംഎൽഎ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ളവർക്കു കത്തുനൽകിയെന്നാണു സിപിഐയുടെ ആരോപണം.
ന്യൂഡൽഹി ∙ ക്രിസ്ത്യൻ ദമ്പതികൾക്കു ജനിച്ചതുകൊണ്ട് മകൻ ക്രിസ്ത്യാനിയാകുമോയെന്ന് സുപ്രീം കോടതി ചോദിച്ചു. ദേവികുളം സംവരണ സീറ്റിലെ തിരഞ്ഞെടുപ്പു ജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ.രാജ എംഎൽഎ നൽകിയ ഹർജിയിലെ വാദത്തിനിടെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. സംവരണ സീറ്റിൽ മത്സരിക്കാൻ തനിക്ക് അർഹതയുണ്ടെന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടില്ലെന്നുമാണ് രാജയുടെ വാദം. എന്നാൽ, ക്രൈസ്തവരായ ആന്റണിയുടെയും എസ്തറിന്റെയും മകനായി ജനിച്ച് ജ്ഞാനസ്നാനം കൈക്കൊണ്ട് ക്രിസ്ത്യാനിയായി ജീവിക്കുന്ന ആളാണ് രാജയെന്നും സംവരണസീറ്റിൽ മത്സരിക്കാൻ കഴിയില്ലെന്നുമാണ് എതിർസ്ഥാനാർഥി യുഡിഎഫിലെ ഡി. കുമാറിനു വേണ്ടി അൽജോ കെ. ജോസഫ് വാദിച്ചത്.
ന്യൂഡൽഹി ∙ ദേവികുളം എംഎൽഎ എ.രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കുള്ള സ്റ്റേ കാലാവധി കഴിഞ്ഞ് 6 മാസത്തിലേറെയായിട്ടും കേസിൽ തീർപ്പില്ല. അന്തിമവാദത്തിനായി കേസ് മാറ്റിയിരുന്നെങ്കിലും നീണ്ടുപോകുന്നതും സ്റ്റേ നീട്ടിക്കൊടുക്കാത്തതുമാണ് വിഷയം. കഴിഞ്ഞ 2 ദിവസങ്ങളിലും രാജയുടെ ഹർജി സുപ്രീം കോടതി ജഡ്ജിമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പരിഗണനയ്ക്കെത്തിയില്ല.
ന്യൂഡൽഹി∙ ഇന്ത്യ മുന്നണി എല്ലാ മതങ്ങളെയും ജാതികളെയും ബഹുമാനിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര. ഡിഎംകെ എംപി എ.രാജ സനാതന ധർമത്തെ എച്ച്ഐവിയോടും കുഷ്ഠരോഗത്തോടും ഉപമിച്ചത് വിവാദമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ചെന്നൈ ∙ തമിഴ് നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിനു പിന്നാലെ, സനാതന ധർമം എച്ച്ഐവിക്കും കുഷ്ഠത്തിനും സമാനമാണന്ന പ്രസ്താവനയുമായി ഡിഎംകെ എംപി എ. രാജ. കേന്ദ്രത്തിന്റെ വിശ്വകർമ പദ്ധതിക്കെതിരെ ഡിഎംകെ ചെന്നൈയില് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു രാജയുടെ പ്രതികരണം. കോൺഗ്രസ്,
ന്യൂഡൽഹി ∙ ദേവികുളം എംഎൽഎ എ. രാജയുടെ തിരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട പല രേഖകളും ലഭ്യമാക്കാത്തതിൽ അന്വേഷണം വേണമെന്നു ആവശ്യം സുപ്രീം കോടതി പിന്നീടു പരിശോധിക്കും. വിഷയം ഇന്നലെ പരാമർശിച്ചപ്പോൾ രേഖകൾ സുപ്രീം കോടതിയിൽ എത്തിയതായാണ് ഓഫിസ് റിപ്പോർട്ട് കാണിക്കുന്നതെന്ന് എ.രാജയ്ക്കു വേണ്ടി ഹാജരായ ജി.പ്രകാശ് പറഞ്ഞു.
Results 1-10 of 52