Activate your premium subscription today
തിരുവനന്തപുരം∙ ഗവർണർ രാജേന്ദ്ര അർലേക്കർ സർവകലാശാലാ വൈസ് ചാൻസലർമാരുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ചുമതലയേറ്റതിന്റെ പശ്ചാത്തലത്തിൽ വിസിമാരെ കാണാനാണു യോഗം വിളിച്ചതെങ്കിലും ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യും.
പിണറായി സർക്കാരിനെ പ്രതിപക്ഷത്തെ പോലെ കടന്നാക്രമിച്ചിരുന്ന കേരള മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ, എൻഡിഎ സർക്കാരിന്റെ നെടുന്തൂണായ നിതീഷ് കുമാറിന്റെ ബിഹാറിലേക്ക് മാറ്റിയത് എന്തിനാവും? ‘2025’ എന്നതാണ് ഇതിനുള്ള ഒറ്റവാക്കിലെ ഉത്തരം. ഈ വർഷം രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ ഒരെണ്ണം ബിഹാറാണ്. മറ്റൊന്ന് രാജ്യ തലസ്ഥാനവും. ഈ രണ്ട് തിരഞ്ഞെടുപ്പും ബിജെപിയെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്. ഡൽഹിയിൽ തുടർഭരണം ലഭിച്ചാൽ, നിലവിൽ മുഖ്യമന്ത്രിപദം ഒഴിഞ്ഞിരിക്കുന്ന അരവിന്ദ് കേജ്രിവാളിന്റെ തിരിച്ചുവരവിനുള്ള വൻ അവസരമായിരിക്കും. എന്തു വിലകൊടുത്തും അതിനെ പ്രതിരോധിക്കുകയെന്നതാണ് ബിജെപി ലക്ഷ്യം. ബിഹാറിലാകട്ടെ എപ്പോൾ വേണമെങ്കിലും മറുകണ്ടം ചാടാവുന്ന നിതീഷിന് മേൽ ബിജെപിക്ക് ഒരു കണ്ണുവേണ്ടത് അത്യാവശ്യവും. തലസ്ഥാനം പിടിക്കാൻ പുറപ്പെടുമ്പോൾ സ്വന്തം തലയിലും മാറ്റം വരികയാണെന്ന സത്യവും ബിജെപിക്കു മുന്നിലുണ്ട്. ജനുവരിയില്‍ ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷൻ വരും എന്നതാണ് അതിൽ പ്രധാനം. ആരാവും ജെ.പി.നഡ്ഡയ്ക്കു പകരം ബിജെപിയെ നയിക്കുക? ആരായാലും, ശതാബ്ദി ആഘോഷത്തിലേക്കു കടക്കുന്ന ആർഎസ്എസിനെ മനസ്സിൽ കണ്ടുമാത്രമേ ഈ തീരുമാനമെടുക്കാൻ ബിജെപിക്ക് സാധിക്കുകയുള്ളൂ. ബിജെപിക്ക് മാത്രമല്ല മറ്റു പാർട്ടികൾക്കും 2025 നിർണായകമാണ്. സീതാറാം യച്ചൂരിയുടെ നിര്യാണം ഒഴിച്ചിട്ട സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുടെ പദവിയിലെത്തുന്നത് ആരാവും എന്നോർത്ത് കേരളവും ആകാംക്ഷയിലാണ്. പക്ഷേ ഇതറിയാൻ ഏപ്രിൽ വരെ കാക്കണം. തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ നേരിടാൻ ഇന്ത്യാ സഖ്യം ഉയർത്തെഴുന്നേൽക്കുമോ എന്നതാണ് പ്രതിപക്ഷ ക്യാംപിൽനിന്ന് അറിയേണ്ട മറ്റൊരു കാര്യം. 2024 ഇന്ത്യയെ ഉഴുതുമറിച്ച പൊതുതിരഞ്ഞെടുപ്പിന്റെ വർഷമായിരുന്നെങ്കിൽ 2025 തലമുറമാറ്റത്തിന്റെ വർഷമാണ്. പുതിയ തലവന്മാർ പാർട്ടി ഭരിക്കാൻ എത്തുന്ന വർഷം. രാഷ്ട്രീയത്തിലും നിയമനിർമാണത്തിലും മതപരമായ വിഷയങ്ങളിലും സമരങ്ങളിലും വരെ തർക്കങ്ങള്‍ തുടരുമ്പോൾ അതിനൊരു തീർപ്പുകൽപിക്കാൻ 2025നു സാധിക്കുമോ?
തിരുവനന്തപുരം∙ നിയുക്ത കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രിമാര്‍ എംപിമാർ തുടങ്ങിയവര്‍ ചേര്‍ന്നു വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. നാളെയാണ് സത്യപ്രതിജ്ഞ. രാവിലെ 10.30നു രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ ഗവര്‍ണര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുക്കും.
തിരുവനന്തപുരം ∙ നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ഇന്നു വൈകിട്ട് തിരുവനന്തപുരത്തെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാർ തുടങ്ങിയവർ ചേർന്നു സ്വീകരിക്കും. നാളെ രാവിലെ 10.30നു രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ഗവർണർക്കു സത്യവാചകം ചൊല്ലിക്കൊടുക്കും. നിയുക്ത ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി. ബിഹാറിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ടാകും ഗവർണറുടെ ചുമതല നിർവഹിക്കുകയെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
തിരുവനന്തപുരം ∙ സർക്കാരുമായി തുടർച്ചയായി കലഹം കൂടിയ 5 സംഘർഷ വർഷങ്ങൾക്കൊടുവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നു മടങ്ങി. എന്നും തുടർന്നിരുന്ന അകൽച്ച അതേപടി നിലനിർത്തി മുഖ്യമന്ത്രിയോ മന്ത്രിമാരോ രാജ്ഭവനിലോ വിമാനത്താവളത്തിലോ അദ്ദേഹത്തെ യാത്രയാക്കാൻ എത്തിയില്ല.രാജ്ഭവനിലെ ഗാർഡ് ഓഫ് ഓണറിനു ശേഷം
തിരുവനന്തപുരം ∙ സർക്കാരുമായി തുടർച്ചയായി കലഹം കൂടിയ 5 സംഘർഷ വർഷങ്ങൾക്കൊടുവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നു മടങ്ങി. എന്നും തുടർന്നിരുന്ന അകൽച്ച അതേപടി നിലനിർത്തി മുഖ്യമന്ത്രിയോ മന്ത്രിമാരോ രാജ്ഭവനിലോ വിമാനത്താവളത്തിലോ അദ്ദേഹത്തെ യാത്രയാക്കാൻ എത്തിയില്ല.
തിരുവനന്തപുരം ∙ കാലാവധി കഴിഞ്ഞെങ്കിലും സംസ്ഥാനവുമായി ബന്ധം തുടരുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും. കേരളത്തിലെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഓർമകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെയെല്ലാം എന്നും ഓർക്കും. കേരളത്തിലെ എല്ലാവർക്കും നല്ലതുവരട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി.വാസുദേവൻ നായരെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും നഷ്ടമായതിന്റെ ദുഃഖത്തിലാണ് രാജ്യം. എം.ടിയെക്കുറിച്ചും മൻമോഹൻ സിങ്ങിനെയും കുറിച്ചുള്ള ഓർമകൾ നിലയ്ക്കുന്നില്ല. അതിനൊപ്പം സംഭവബഹുലമായ നിരവധി വാർത്തകൾ ഉണ്ടായിരുന്ന ഒരുദിവസമാണു കടന്നുപോകുന്നത്.
തിരുവനന്തപുരം∙ ബിഹാർ ഗവർണറായി സ്ഥലം മാറി പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ശനിയാഴ്ച രാജ്ഭവനിൽ യാത്രയയപ്പ് നൽകും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.30നാണ് ചടങ്ങ്. രാജ്ഭവൻ ജീവനക്കാരാണ് യാത്രയയപ്പ് നടത്തുന്നത്.
തിരുവനന്തപുരം∙ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ഗവര്‍ണര്‍ ചെയ്തുകൊണ്ടിരുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ ആണെന്ന് എം.വി. ഗോവിന്ദന് കുറ്റപ്പെടുത്തി. പുതിയ ഗവര്‍ണര്‍ ഭരണഘടനയ്ക്കു വിധേയനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Results 1-10 of 1892