Activate your premium subscription today
ജിദ്ദ∙ വർഗീയതയും അഴിമതിയും ലഹരി വ്യാപനവും കൊണ്ട് നാട് തകർച്ചയിലേക്ക് പോകുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തികഞ്ഞ നിസ്സംഗത പാലിക്കുകയും ഇത്തരം അധമ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് കുറ്റപ്പെടുത്തി. ജിദ്ദയിൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി
കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു കഷ്ടിച്ച് ഒരു വർഷം മാത്രം ശേഷിക്കെ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ. പി.വി. അൻവർ എംഎൽഎ സ്ഥാനം ഒഴിഞ്ഞിട്ട് ഇന്ന് രണ്ട് മാസമാകും. മണ്ഡലത്തിൽ ഒഴിവ് വന്നാൽ 6 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതായത്
പി.വി.അൻവർ നിയമസഭാംഗത്വം രാജിവച്ചതോടെ അദ്ദേഹത്തിന്റെ മണ്ഡലമായിരുന്ന നിലമ്പൂർ കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. ആര്യാടൻ മുഹമ്മദിന്റെ ഈ തട്ടകത്തിൽ അദ്ദേഹത്തിന്റെ മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന ചർച്ചകളും സജീവമായി. ആര്യാടന്റെയും ഷൗക്കത്തിന്റെയും ബദ്ധവൈരിയായ അൻവറിന് ആ പ്രചാരണം ഇഷ്ടപ്പെട്ടില്ലെന്ന് ഷൗക്കത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കി. ആര്യാടൻ ഷൗക്കത്തിനെ കേരളം ആദ്യം അറിയുന്നത് ആര്യാടൻ മുഹമ്മദിന്റെ മകൻ എന്ന നിലയിൽ മാത്രമായിരുന്നില്ല. ശ്രദ്ധേയനായ തിരക്കഥാകൃത്തും നിർമാതാവുമായിട്ടാണ്. സിനിമയിൽനിന്ന് ഇടവേള എടുത്ത് പൂർണമായും രാഷ്ട്രീയത്തിൽ മുഴുകുന്ന ആര്യാടൻ ഷൗക്കത്ത് ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. നിലമ്പൂരിലേക്ക് കേരളം ഉറ്റുനോക്കുമ്പോൾ ഷൗക്കത്തിന് പറയാനുള്ളത് എന്താണ്? മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി അദ്ദേഹം സംസാരിക്കുന്നു.
എടക്കര (മലപ്പുറം) ∙ വിവാഹ വാർഷികത്തിനു നിർധന കുടുംബങ്ങൾക്കു വീടു നിർമിക്കാൻ ഭൂമി ദാനം ചെയ്ത് ദമ്പതികൾ. എടക്കര പാർലി ശ്രീനിലയത്തിൽ വിജയ്കുമാർ ദാസും ഭാര്യ നിഷയുമാണ് 25–ാം വിവാഹ വാർഷികത്തിൽ 7 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ 5 സെന്റ് വീതം ദാനം ചെയ്തത്. പഞ്ചായത്തിലെ ജനപ്രതിനിധികളെ അറിയിച്ചാണ് അർഹരായ കുടുംബങ്ങളെ കണ്ടെത്തിയത്.
തിരുവനന്തപുരം∙ പാർട്ടി വിലക്ക് ലംഘിച്ച് ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ കെപിസിസി താക്കീത് ചെയ്തു. അച്ചടക്കസമിതിയുടെ ശുപാർശ അംഗീകരിച്ചാണു തീരുമാനം. ഫൗണ്ടേഷന്റെ കീഴ്ഘടകങ്ങൾ രൂപീകരിച്ച് പാർട്ടിക്കു സമാന്തരമായി പ്രവർത്തിക്കരുത്. ഫൗണ്ടേഷന്റെ കലാ, സാംസ്കാരിക, ജീവകാരുണ്യ പരിപാടികൾ ഡിസിസിയെ മുൻകൂട്ടി അറിയിക്കണമെന്നും നിർദേശിച്ചു. പാർട്ടിക്കു നൽകിയ വിശദീകരണത്തിനൊപ്പം ആര്യാടൻ ഷൗക്കത്ത് നടത്തിയ നിരുപാധിക ഖേദപ്രകടനം മുഖവിലയ്ക്ക് എടുക്കുന്നതായും തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കെപിസിസി നേതൃത്വം അറിയിച്ചു.
തിരുവനന്തപുരം∙ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ റാലിയിൽ പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് കെപിസിസിയുടെ താക്കീത്. പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒക്ടോബർ 30ന് റാലി നടത്തിയിരുന്നു. ആ റാലിയിൽ പങ്കെടുത്തശേഷം വിഭാഗീയത
തിരുവനന്തപുരം ∙ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പാർട്ടി നടപടി ഇന്നു തീരുമാനിക്കും. ഇന്നു കെപിസിസി ആസ്ഥാനത്തു മടങ്ങിയെത്തുന്ന പ്രസിഡന്റ് കെ.സുധാകരനാണ് അച്ചടക്ക സമിതിയുടെ റിപ്പോർട്ടിൽ തീരുമാനമെടുക്കുക. പാർട്ടിയുടെ വിലക്കു മറികടന്നു മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണ്ടെന്നാണ് അച്ചടക്ക സമിതിയുടെ ശുപാർശ.
മലപ്പുറം∙ കോഴിക്കോട് ഇന്ന് കെപിസിസി സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിന് ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് വിലക്ക്. റാലിയിൽ പങ്കെടുക്കേണ്ടെന്ന് കെപിസിസി നേതൃത്വം അദ്ദേഹത്തെ അറിയിച്ചു. കെപിസിസി വിലക്ക് ലംഘിച്ച് ഈ മാസം 4ന് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചിരുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായി രൂപീകരിച്ച കോൺഗ്രസ് അച്ചടക്കസമിതി വിഷമം പിടിച്ചൊരു തെളിവെടുപ്പു പ്രക്രിയയിലാണ്. സമിതിക്കു മുൻപാകെയെത്തുന്നത് മലപ്പുറം ജില്ലയിലെ പ്രധാന നേതാക്കൾ. രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മൂന്നു നിയമസഭാ മണ്ഡലങ്ങൾ മലപ്പുറം ജില്ലയിലാണ്. ആര്യാടൻ ഷൗക്കത്ത് ഒരുവശത്തും ഡിസിസി മറുവശത്തുമായാണ് ഏറ്റുമുട്ടൽ.
തിരുവനന്തപുരം ∙ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പാർട്ടി വിലക്കു ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച വിഷയത്തിൽ ഷൗക്കത്തിനെ അനുകൂലിക്കുന്നവർ കെപിസിസി അച്ചടക്ക സമിതിക്കു മുൻപിൽ ഹാജരായി. റാലിയുടെ സംഘാടക സമിതി ചെയർമാനും മുൻ എംപിയുമായ സി.ഹരിദാസ്, കൺവീനറും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ വി.എ.കരിം എന്നിവരുൾപ്പെടെ 17 നേതാക്കളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായ സമിതിക്കു മൊഴി നൽകിയത്.
Results 1-10 of 32