Activate your premium subscription today
ഗുലാം നബി ആസാദിന്റെയും അസദുദ്ദീൻ ഉവൈസിയുടെയും വോട്ട് ഫിഷ് നിർവാണയ്ക്ക്. കഴിച്ചു കഴിഞ്ഞപ്പോൾ കേരളത്തിൽ എത്തിയതു പോലെ ഒരു തോന്നലും! പണ്ട് കൊച്ചിയിലെത്തിയപ്പോൾ ഷെഫ് പിള്ളയുടെ പിള്ളയുടെ നിർവാണ കഴിച്ചത് ആസാദ് ഓർത്തെടുത്തു. ഷെഫിന് ഹൈദരാബാദിലേക്കു ഉവൈസിയുടെ ക്ഷണവും. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ നിലപാട് ലോക രാജ്യങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തെയാണ് കേരള സ്പെഷൽ വിഭവങ്ങൾ തന്ത്രപരമായി കുടുക്കിയത്.
ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി സിന്ധു നദീജല കരാർ മരവിപ്പിച്ച കേന്ദ്ര സർക്കാർ നീക്കത്തെ അഭിനന്ദിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. അതേസമയം വെള്ളം എവിടെ സംഭരിക്കുമെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സർക്കാർ എടുക്കുന്ന ഏതു തീരുമാനത്തെയും പിന്തുണയ്ക്കുമെന്നും ഇതൊരു രാഷ്ട്രീയ പ്രശ്നമല്ലെന്നും സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം ഉവൈസി പറഞ്ഞു.
വഖഫ് ബിൽ പാസായതിന് ശേഷം ബിജെപി എംപിമാർക്കൊപ്പം ചേർന്ന് ആഹ്ളാദിക്കുന്ന ഉവൈസി എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വൈറൽ വിഡിയോയുടെ വാസ്തവം പരിശോധിക്കാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പരിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ ലോക്സഭയിൽ വഖഫ് ബില്ല്
ന്യൂഡൽഹി∙ വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് എംപി മുഹമ്മദ് ജാവേദും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും സുപ്രീം കോടതിയിൽ. വഖഫ് സ്വത്തുക്കൾക്കും അവയുടെ നിയന്ത്രണത്തിനും മേൽ ഏകപക്ഷീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നും ഇത് മുസ്ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് നേതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മറ്റ് മതസ്ഥാപനങ്ങളുടെ സ്വത്തുക്കളിൽ ഏർപ്പെടുത്താത്ത നിയന്ത്രണങ്ങൾ മുസ്ലിങ്ങളുടെ സ്വത്തക്കൾക്കളിൽ മാത്രം ഏർപ്പെടുത്തുന്നത് വിവേചനപരമാണെന്നും ഹർജിയിൽ പറയുന്നു.
ന്യൂഡൽഹി∙ തർക്കങ്ങൾക്ക് ആക്കം കൂട്ടാൻ മതചരിത്രത്തെ ദുരുപയോഗം ചെയ്യുന്നതായി പാർലമെന്റിൽ എഐഎംഐഎം നേതാവ് അസദുദ്ദീന് ഉവൈസി. മുസ്ലിങ്ങൾ അടക്കം സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഒവൈസി പ്രസംഗത്തിൽ പരാമർശിച്ചു. ഭരണഘടനാ അവകാശങ്ങൾ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ ഉവൈസി വിമർശിക്കുകയും ചെയ്തു.
മുംബൈ∙ സ്വതന്ത്രരും ചെറുപാർട്ടികളും പ്രാദേശിക പാർട്ടികളും ആധിപത്യം പുലർത്തിയ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സ്ഥാനാർഥികൾ 28 സീറ്റിൽ മൂന്നാമതും ഒരു സീറ്റിൽ നാലാമതുമായി ഒതുങ്ങി. ബിജെപിയുടെ ബി ടീമെന്ന് കോൺഗ്രസ് ആരോപിക്കുന്ന ഉവൈസിയുടെ എഐഎംഐഎം 5 മണ്ഡലങ്ങളിൽ രണ്ടാമതെത്തി.
മുംബൈ ∙ പാർലമെന്റിൽ അവതരിപ്പിച്ച ഭേദഗതി ബിൽ വഖഫ് ബോർഡിനെ തകർക്കാനുള്ള എൻഡിഎ സർക്കാരിന്റെ ഗൂഢലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. വഖഫ് ബോർഡ് സംരക്ഷിക്കാനോ വികസിപ്പിക്കാനോ കാര്യക്ഷമത ഉറപ്പിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂഡൽഹി ∙ സത്യപ്രതിജ്ഞാച്ചടങ്ങിൽ സത്യവാചകത്തിനൊപ്പം എംപിമാർ ഉപയോഗിച്ച വിവാദ മുദ്രാവാക്യങ്ങളും പരാമർശങ്ങളും ലോക്സഭാ രേഖകളിൽനിന്ന് പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താബ് നീക്കം ചെയ്തു.യുപി ബറേലിയിലെ ബിജെപി എംപി ഛത്രപാൽ സിങ് ഗാംഗ്വർ, ഹൈദരാബാദിലെ എഐഎംഐഎം എംപി അസദുദ്ദീൻ ഉവൈസി അടക്കമുള്ളവരുടെ വിവാദ
പട്ന∙ ബിഹാറിലെ 15 ലോക്സഭാ സീറ്റുകളിൽ മത്സരിക്കാനുള്ള തീരുമാനത്തിൽനിന്ന് അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം പിന്മാറിയത് ഇന്ത്യാ സഖ്യത്തിന് ആശ്വാസമായി. ബിഹാറിൽ കിഷൻഗഞ്ച് മണ്ഡലത്തിൽ മാത്രം മത്സരിച്ചാൽ മതിയെന്ന് എഐഎംഐഎം തീരുമാനിച്ചു. മതേതര വോട്ടുകൾ ഭിന്നിക്കുന്നത് ബിജെപിക്ക് അനുകൂലമാകുമെന്നതിനാലാണ് പിന്മാറ്റമെന്ന് എഐഎംഐഎം സംസ്ഥാന അധ്യക്ഷൻ അക്തറുൽ ഇമാം അറിയിച്ചു. കിഷൻഗഞ്ചിൽ അക്തറുൽ ഇമാമാണ് പാർട്ടി സ്ഥാനാർഥി.
ഹൈദരാബാദ്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്. ഹൈദരാബാദ് മണ്ഡലത്തിൽ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ ടെന്നിസ് താരം സാനിയ മിർസയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഗോവ, തെലങ്കാന, യുപി, ജാർഖണ്ഡ്, ദാമൻ ദിയു എന്നിവടങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ചു ചർച്ച ചെയ്യാൻ ബുധനാഴ്ച ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സാനിയ മിർസയുടെ പേര് ചർച്ചയായത്.
Results 1-10 of 92