Activate your premium subscription today
ന്യൂഡൽഹി ∙ മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഓഫിസിൽനിന്ന് ബി.ആർ.അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും ഫോട്ടോകൾ നീക്കിയതായി ആരോപണം. പ്രതിപക്ഷ നേതാവ് അതിഷിയാണ് ആരോപണവുമായി രംഗത്തുവന്നത്. ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവമാണ് ഇത് കാണിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. തിങ്കളാഴ്ച അതിഷി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഫോട്ടോ നീക്കിയതായുള്ള ആരോപണം ഉന്നയിക്കുന്നത്. അരവിന്ദ് കേജ്രിവാൾ മുഖ്യമന്ത്രിയായിരിക്കുമ്പാഴാണ് ചിത്രങ്ങൾ സ്ഥാപിച്ചത്.
കാട്ടാന ആക്രമണത്തിൽ രണ്ട് ദമ്പതികൾ ദാരുണമായി കൊല്ലപ്പെട്ടതായിരുന്നു ഇന്നത്തെ പ്രധാനവാർത്ത. ഡൽഹിയുടെ ചരിത്രത്തിൽ മുഖ്യമന്ത്രിസ്ഥാനത്തും പ്രതിപക്ഷ നേതൃ സ്ഥാനത്തും വനിതകൾ എന്ന ചരിത്രത്തിനും ഇന്ന് തുടക്കമായി. വായിക്കാം പ്രധാനവാർത്തകൾ. ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം
ന്യൂഡൽഹി ∙ ബിജെപി അധികാരത്തിലേറിയ ഡൽഹിയിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി പ്രതിപക്ഷ നേതാവാകും. ഈ സ്ഥാനത്തേക്കു വനിതയെ തിരഞ്ഞെടുക്കുന്നത് ആദ്യമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതയാകുന്നതും ഡൽഹിയുടെ ചരിത്രത്തിലാദ്യം. ഇന്നു ചേർന്ന എഎപി നിയമസഭാകക്ഷി യോഗത്തിൽ സഞ്ജീവ്
ന്യൂഡൽഹി∙ ഡൽഹിയിൽ 27 വർഷം നീണ്ട രാഷ്ട്രീയ വനവാസത്തിനു ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ബിജെപി സുഷമയ്ക്കു ശേഷം മറ്റൊരു വനിതാ മുഖ്യമന്ത്രിയെ രംഗത്തിറക്കിയിരിക്കുകയാണ്. കൈവിട്ടുപോയ അധികാരം നിലനിർത്താൻ രേഖ ഗുപ്തയെന്ന മഹിളാ മോർച്ചയുടെ ദേശീയ ഉപാധ്യക്ഷയെ തന്നയാണ് മുഖ്യമന്ത്രിയായി നിയോഗിച്ചിരിക്കുന്നത്. സുഷമയ്ക്കും ഷീല ദീക്ഷിതിനും അതിഷിയ്ക്കും പിന്നാലെ ഡൽഹിയെ നയിക്കാൻ വീണ്ടും വനിതാ മുഖ്യമന്ത്രി എത്തുന്നതോടെ കൂടുതൽ വനിതാ മുഖ്യമന്ത്രിമാർ അധികാരത്തിൽ എത്തിയ ഇടമായി ഡൽഹി മാറിയിരിക്കുകയാണ്.
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടത് യമുനയുടെ ശാപം മൂലമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേന. രാജി സമർപ്പിക്കാൻ രാജ്ഭവനിലെത്തിയ ഡൽഹി മുഖ്യമന്ത്രി അതിഷിയോട് ‘‘യമുനയുടെ ശാപമാണ്’’ എഎപിയുടെ പരാജയകാരണമെന്ന് സക്സേന പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു
കോൺഗ്രസിന്റെ കരുത്തയായ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ന്യൂഡൽഹി മണ്ഡലത്തിൽ 25,864 വോട്ടുകൾക്ക് തറപറ്റിച്ചാണ് 2013ൽ അരവിന്ദ് കേജ്രിവാൾ തന്റെ രാഷ്ട്രീയ അരങ്ങേറ്റം ഗംഭീരമാക്കിയത്. എഎപി എന്ന ഡൽഹിയിലെ ‘സ്റ്റാർട്ടപ്’ രാഷ്ട്രീയ പാർട്ടിയുടെ മുന്നേറ്റങ്ങളുടെ തുടക്കവും അവിടെ നിന്നാണ്. പാവപ്പെട്ടവരുടെ പാർട്ടിയായി വളർന്ന എഎപിക്ക് തുടർച്ചയായി രണ്ടുതവണയാണ് ഡൽഹിയിലെ ജനങ്ങൾ ഭരണം സമ്മാനിച്ചത്. അഴിമതിക്കെതിരായ കർശന നിലപാടുകളും വിശ്വാസ്യതയും കൈമുതലാക്കി കുതിച്ച പാർട്ടിക്ക് ഒടുവിൽ വിനയായത് അഴിമതിയും ധൂർത്തും. പ്രതീക്ഷ നൽകിയ പ്രസ്ഥാനവും നേതാക്കളും അഴിമതിയിലും ധൂർത്തിലും മുങ്ങിക്കുളിച്ചതോടെ ഉയർന്ന ജനരോഷമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിക്കു തിരിച്ചടിയായത്. ∙ തുടക്കം 28ൽ, പിന്നെ കുതിച്ചു 2012ൽ അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്ന് രൂപീകരിച്ച എഎപി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 2013ലാണ്. അന്ന് 28 സീറ്റുകളാണ് എഎപി നേടിയത്. കോൺഗ്രസ് പിന്തുണ നൽകിയതോടെ എഎപിയുടെ ആദ്യ മുഖ്യമന്ത്രിയായി കേജ്രിവാൾ സ്ഥാനമേറ്റു. എന്നാൽ ലോക്പാൽ ബിൽ പാസാക്കാൻ കോൺഗ്രസ് പിന്തുണ നൽകാത്തതിനാൽ 49 ദിവസങ്ങൾക്കു ശേഷം കേജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തുടർന്ന്് രാഷ്ട്രപതി ഭരണത്തിലായ ഡൽഹിയിൽ 2015ലാണ് വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റിൽ 67 എണ്ണം നേടി എഎപി രാജ്യത്തെ ഞെട്ടിച്ചു. ഇതോടെ അരവിന്ദ് കേജ്രിവാൾ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നിരയിലേക്ക് ഉയർന്നു. തുടർന്ന് 2020ൽ നടന്ന തിരഞ്ഞെടുപ്പിലും 62 സീറ്റു നേടി എഎപി ഡൽഹിയുടെ ഭരണം പിടിച്ചു.
ന്യൂഡല്ഹി ∙ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ മുൻനിര നേതാക്കൾ ഉൾപ്പെടെ തോറ്റ് ഭരണം നഷ്ടപ്പെട്ടിട്ടും നൃത്തം ചെയ്ത് മുഖ്യമന്ത്രി അതിഷി. കൽക്കാജി മണ്ഡലത്തിലെ തന്റെ വിജയത്തിനു പിന്നാലെ നൃത്തം ചെയ്ത ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഭരണം പോയിട്ടും കേജ്രിവാളടക്കം പ്രമുഖ നേതാക്കളെല്ലാം തോറ്റിട്ടും എങ്ങനെയാണ് അതിഷിക്ക് നൃത്തം ചെയ്യാനാകുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം.
ഡൽഹിയിലെ 699 സ്ഥാനാർഥികളിൽ 96 വനിതകൾ ഉണ്ടായിരുന്നെങ്കിലും 5 പേർ മാത്രമാണു ജയിച്ചത്; ബിജെപിയുടെ 4 പേരും എഎപിയിൽനിന്നു മുഖ്യമന്ത്രി അതിഷിയും. കോൺഗ്രസ് സ്ഥാനാർഥികളെല്ലാം പരാജയപ്പെട്ടു. നിയമസഭയിലെ വനിതാ പ്രാതിനിധ്യം 7% മാത്രം.
യമുനയിൽ ഹരിയാന ‘വിഷം’ കലക്കുന്നുവെന്ന കേജ്രിവാളിന്റെ പ്രസ്താവനയ്ക്കു പിന്നാലെ അതൊന്നുകൂടി ഊട്ടിയുറപ്പിക്കാൻ മുഖ്യമന്ത്രി അതിഷി ഡൽഹി എഎപി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച ദിവസം. എല്ലാം കഴിഞ്ഞ് അതിഷി അതിവേഗം ഓഫിസിനു പുറത്തിറങ്ങി, സുരക്ഷാ വാഹനത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രിയും സംഘവും പാഞ്ഞും പോയി. ആ വാഹനത്തിനു പിന്നാലെ ഉയർന്ന പൊടി അടങ്ങിയപ്പോഴാണ് വഴിയോരത്ത് ഒരാളെ കണ്ടത്. മുൻ ആരോഗ്യ മന്ത്രിയും എഎപി വക്താവുമായ സൗരഭ് ഭരദ്വാജ്. ഒരാളുടെ ചുമലിൽ കയ്യിട്ട് എന്തോ സംസാരിക്കുകയാണ്. കേരളത്തിലാണെങ്കിൽ ഇത്തരമൊരു കാഴ്ച അപൂർവമാണെന്നു പറയേണ്ടി വരും. ആ ധൈര്യത്തിലാണ് മാധ്യമ പ്രവര്ത്തകരിൽ ഒരാൾ സൗരഭിനെ സമീപിച്ചത്. ഒരു ചെറിയ അഭിമുഖമായിരുന്നു ലക്ഷ്യം. സൗരഭ് പതിയെ ആ മാധ്യമപ്രവർത്തകന്റെ ചുമലിൽ കയ്യിട്ടു. എന്നിട്ടു പറഞ്ഞു: ‘ഇന്റർവ്യൂ തരാൻ നിവൃത്തിയില്ല, പാർട്ടിയുടെ അനുമതിയില്ലാതെ ഒന്നും പറയരുതെന്ന് നിർദേശമുണ്ട്’. ‘രണ്ടോ മൂന്നോ ചോദ്യങ്ങളേ ഉണ്ടാവുകയുള്ളൂ’ എന്ന വാക്കുകളും സൗരഭിന്റെ മനസ്സു മാറ്റിയില്ല. പാർട്ടി പറയാതെ ഒരു പ്രതികരണത്തിനുമില്ല എന്ന മറുപടിയിൽ ഉറച്ചുതന്നെ നിന്നു അദ്ദേഹം. ആരാണ് ആ ‘പാർട്ടി’? അത് കേജ്രിവാളായിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് തന്റെ അനുവാദമില്ലാതെ യാതൊന്നും, പ്രത്യേകിച്ച് മാധ്യമ പ്രവർത്തകരോട്, പറയരുതെന്ന കേജ്രിവാളിന്റെ അദൃശ്യ നിർദേശം എഎപി നേതാക്കളുടെ മേലുണ്ടായിരുന്നുവെന്നത് ഡൽഹിയിലെ പരസ്യമായ രഹസ്യമായിരുന്നു. സാധാരണക്കാരുടെ പാർട്ടിയെന്നു പേരുകേട്ട, മാധ്യമപ്രവർത്തകർക്ക് എന്തും എപ്പോഴും ചോദിക്കാൻ അനുവാദമുണ്ടായിരുന്ന ഒരു പാർട്ടിക്ക് ഒരു ദശാബ്ദക്കാലത്തിനിടെ ഉണ്ടായ മാറ്റം സൗരഭിന്റെ വാക്കുകളിൽനിന്നുതന്നെ വ്യക്തം. സാധാരണക്കാരനിൽനിന്ന് അകന്നതാണോ എഎപിക്ക് ഏറ്റവും വലിയ തിരിച്ചടിയായത്? ഭരണഘടനാ ശിൽപിയായ അംബേദ്കറിന്റെ പേരിൽ വോട്ടു തേടിയിട്ടും ദലിത് വോട്ടുകള് കേജ്രിവാളിനെ തുണച്ചില്ലേ? എന്തെല്ലാമാണ്
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും കേസെടുത്ത് ഡൽഹി പൊലീസ്. ചൊവ്വാഴ്ച പുലർച്ച 12.30 ഓടെ അതിഷിയും എഴുപതോളം ആം ആദ്മി പാർട്ടി (എഎപി) പ്രവർത്തകരും പത്ത് വാഹനങ്ങളും ചേർന്ന് ഫത്തേ സിങ് മാർഗിനു സമീപം തടസമുണ്ടാക്കിയെന്നാണ് കേസ്.
Results 1-10 of 33