Activate your premium subscription today
മുംബൈ ∙ മുൻമന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മകനും മുൻ എംഎൽഎയുമായ ഷീസാൻ സിദ്ദിഖി രാഷ്ട്രീയ നേതാക്കൾക്കും കെട്ടിട നിർമാതാക്കൾക്കും എതിരെ പൊലീസിന് മൊഴി നൽകിയിരുന്നതായി റിപ്പോർട്ട്. ‘ബാന്ദ്ര ഈസ്റ്റിലും വെസ്റ്റിലുമുള്ള ചേരി പുനർനിർമാണ പദ്ധതികളുമായി ബന്ധപ്പെട്ട് പല തർക്കങ്ങളുമുണ്ടായിരുന്നു.
മുംബൈ∙ ഭീതി പടർത്തി പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു മുൻ മന്ത്രി ബാബാ സിദ്ദിഖിയെ ലോറൻസ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള അധോലോക ഗുണ്ടാ സംഘം കൊലപ്പെടുത്തിയതെന്നു പൊലീസ്. ബിഷ്ണോയ് സംഘം എതിർക്കുന്ന ബോളിവുഡ് നടൻ സൽമാൻ ഖാനുമായി ബാബാ സിദ്ദിഖിക്ക് ഉണ്ടായിരുന്ന അടുപ്പം, സൽമാന്റെ വീട് ആക്രമിച്ച
മുംബൈ ∙ മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരൻ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയ്യുടെ സഹോദരൻ അൻമോൽ ബിഷ്ണോയ്യാണെന്നു മുംബൈ പൊലീസ് പ്രത്യേക കോടതിയെ അറിയിച്ചു. പിടിയിലായ മറ്റു പ്രതികൾക്ക് അൻമോൽ സാമ്പത്തികസഹായം നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
മുംബൈ∙ ബാബ സിദ്ദിഖി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ ആളെ മഹാരാഷ്ട്ര പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. നാഗ്പൂരിൽ നിന്നാണ് സുമിത് ദിനകർ വാഗ് (26) എന്നയാളെ അറസ്റ്റ് ചെയ്തത്. കേസിലെ 26-ാമത്തെ അറസ്റ്റാണിത്. അന്വേഷണവുമായി ബന്ധപ്പെട്ട് നാഗ്പൂരിലേക്ക് പോയ ക്രൈംബ്രാഞ്ച് സംഘം പനജ് സ്വദേശി സുമിത് ദിനകർ വാഗിനെ (26) അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ മുംബൈയിലേക്ക് ഉടൻ എത്തിക്കും.
മുംബൈ∙ ‘‘കുടുംബത്തെ സഹായിക്കാൻ എനിക്ക് പണം വേണമായിരുന്നു. അതിനാണ് കൊലപാതകം നടത്തിയത്’’ എൻസിപി (അജിത് പവാർ) നേതാവ് ബാബാ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതിയും ആക്രി വ്യാപാരിയുമായ ശിവ കുമാർ ഗൗതം പൊലീസിനോട് വെളിപ്പെടുത്തിയതിങ്ങനെ.
മുംബൈ∙ എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകികൾക്ക് 25 ലക്ഷം രൂപയും കാറും ഫ്ലാറ്റും ദുബായിലേക്കുള്ള യാത്രയും വാഗ്ദാനം ചെയ്തിരുന്നതായി വിവരം. അറസ്റ്റിലായ 18 പേരിൽ നാലു പ്രതികൾക്കളാണ് വാഗ്ദാനം ലഭിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളിൽ നിന്ന് വിവരം ലഭിച്ചത്. ഒക്ടോബറിൽ
Results 1-6 of 26