Activate your premium subscription today
ന്യൂഡൽഹി ∙ ഒറ്റരാത്രികൊണ്ട് സമരപ്പന്തലുകൾ ഒഴിപ്പിച്ചു. പ്രധാന നേതാക്കളെയും മുന്നൂറിലേറെ കർഷകരെയും അറസ്റ്റ് ചെയ്തു. സമരത്തെ പിന്തുണച്ചിരുന്ന പഞ്ചാബ് സർക്കാർ നിലപാടു മാറ്റിയതോടെ പഞ്ചാബ്–ഹരിയാന അതിർത്തികളിലെ കർഷകസമരത്തിന്റെ ഭാവി തുലാസിലായി. ‘ആം ആദ്മി പാർട്ടി പിന്നിൽനിന്നു കുത്തി. കേന്ദ്രവുമായി കൈകോർത്ത് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ കർഷകർക്കെതിരെ തിരിഞ്ഞു’– കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (കെഎംഎസ്സി) നേതാവ് സത്നാം സിങ് പന്നു പറഞ്ഞു. എഎപിയുടെ നടപടിയെ കോൺഗ്രസും ബിജെപിയും വിമർശിച്ചു.
ന്യൂഡല്‍ഹി ∙ അനധികൃത കുടിയേറ്റക്കാരെന്ന് യുഎസ് കണ്ടെത്തിയ 116 ഇന്ത്യക്കാരുമായി യുഎസ് സൈനിക വിമാനം അമൃത്സറിൽ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു എന്നിവർ ഇവരെ സ്വീകരിക്കാൻ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. വിമാനമിറക്കാൻ അമൃത്സർ തിരഞ്ഞെടുത്തതിലെ വിവാദങ്ങൾക്കിടെയാണ് ഇരുനേതാക്കളും വിമാനത്താവളത്തിൽ എത്തിയത്. രാത്രി 11.35നാണ് വിമാനം ലാൻഡ് ചെയ്തത്. ആദ്യ സംഘം എത്തിയതുപോലെ കൈകാലുകൾ ബന്ദിക്കപ്പെട്ടാണോ ഈ സംഘവും എത്തിയതെന്ന് വ്യക്തമല്ല. ആദ്യം 119 പേരെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. എന്നാൽ വിമാനമിറങ്ങിയപ്പോൾ ലഭിച്ച പട്ടികയിൽ 116 പേരുടെ വിവരങ്ങളെ ഉള്ളൂ.
അമൃത്സർ ∙ അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി യുഎസ് നാടുകടത്തിയ ഇന്ത്യക്കാരുടെ രണ്ടാം സംഘത്തെ സ്വീകരിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അമൃത്സറിലെ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലെത്തി. വിമാനത്തിൽ 119 പേരുണ്ടെന്നാണു റിപ്പോർട്ട്. ഫെബ്രുവരി 5ന് 104 പേരടങ്ങുന്ന ഇന്ത്യക്കാരുടെ ആദ്യസംഘം എത്തിയതും പഞ്ചാബിലാണ്. അന്നു കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച് ഇന്ത്യക്കാരെ നാടുകടത്തിയതു വിവാദമായിരുന്നു.
ഛണ്ഡിഗഡ് ∙ യുഎസിൽ നിന്നും അനധികൃത കുടിയേറ്റക്കാരുമായി എത്തുന്ന വിമാനം പഞ്ചാബിൽ ഇറക്കുന്നതിനെതിരെ കേന്ദ്ര സർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ. വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനാണ് അദ്ദേഹം കത്തയച്ചത്.
ന്യൂഡല്‍ഹി ∙ യുഎസിൽ അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയ 119 ഇന്ത്യക്കാരുമായി എത്തുന്ന വിമാനം അമൃത്സര്‍ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത്. അമൃത്സര്‍ വിമാനത്താവളം മാത്രം തിരഞ്ഞെടുക്കുന്നതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യമാണെന്നാണ് ആരോപണം. യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാരുമായുള്ള വിമാനം ഫെബ്രുവരി അഞ്ചിന് ഇന്ത്യയിലെത്തിയതും അമൃത്സറിലായിരുന്നു.
ന്യൂഡൽഹി ∙ പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കുള്ളിൽ വിള്ളലുണ്ടെന്ന വാർത്തകൾ മുഖ്യമന്ത്രി ഭഗവന്ത് മാൻ നിഷേധിച്ചു. എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ വിളിച്ചുചേർത്ത പഞ്ചാബിൽ നിന്നുള്ള എംഎൽഎമാരുടെയും മന്ത്രിമാരുടെയും യോഗത്തിനു പിന്നാലെയാണു പാർട്ടിക്കുള്ളിൽ വിമതശബ്ദം ഉയരുന്നുവെന്ന വാർത്തകൾ മാൻ തള്ളിയത്. 30 എഎപി എംഎൽഎമാർ പാർട്ടി വിടാൻ തയാറെടുത്തു നിൽക്കുകയാണെന്നു പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബാജ്വയാണു പറഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ തോറ്റടിഞ്ഞതിനു പിന്നാലെ പഞ്ചാബിലെ എഎപിയിൽ വിമതപ്പടയെന്നു റിപ്പോർട്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനോട് എതിർപ്പുള്ള എംഎൽഎമാരെ കളം മാറ്റിക്കാനുള്ള നീക്കത്തിലാണു കോൺഗ്രസ്. പാർട്ടിക്കു ഭരണമുള്ള ഏക സംസ്ഥാനമായ പഞ്ചാബിൽ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനുള്ള തത്രപ്പാടിലാണ് എഎപി.
ന്യൂഡൽഹി∙ ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന് ആംആദ്മി പാർട്ടി. ഹരിയാനയിലെ 90 സീറ്റുകളിലും എഎപി ഇത്തവണ കോൺഗ്രസിനേയും നേരിടുമെന്ന് നേതാക്കൾ വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, എഎപി എംപി സഞ്ചയ് സിങ്, ഡോ.സന്ദീപ് പഠക് എന്നിവർ ചേർന്നു ചണ്ഡിഗഡിൽ
ന്യൂഡൽഹി ∙ അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിനെതിരെ ആംആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ സംഘർഷം. ഡൽഹി ഷഹീദി പാർക്കിൽ നിന്ന് ഐടിഒയിലെ പാർട്ടി ഓഫിസിലേക്കു മാർച്ച് ചെയ്ത പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറികടന്നു മുന്നേറാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി കയ്യാങ്കളിയായി.
ന്യൂഡൽഹി ∙ കേന്ദ്രസർക്കാരുമായുള്ള ചർച്ച അലസിപ്പിരിഞ്ഞതോടെ പ്രക്ഷോഭം ശക്തമാക്കാൻ കർഷകസംഘടനകൾ തീരുമാനിച്ചു. കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പീയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരുടെ സംഘമാണു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ സാന്നിധ്യത്തിൽ സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) തുടങ്ങി 17 സംഘടനകളുടെ നേതാക്കളുമായി ഇന്നലെ മൂന്നാം വട്ടവും ചർച്ച നടത്തിയത്. ഞായറാഴ്ച വീണ്ടും ചർച്ച നടത്തും.
Results 1-10 of 96