Activate your premium subscription today
തിരുവനന്തപുരം∙ റോഡ് കയ്യേറി സ്റ്റേജ് കെട്ടിയതിനെതിരെയുള്ള കോടതിയലക്ഷ്യക്കേസിൽ കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന ഹൈക്കോടതി നിർദേശം അനുസരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോടതി നിർദേശത്തെ നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
തിരുവനന്തപുരം ∙ സിപിഐക്കാർക്കു മദ്യപിക്കണമെങ്കിൽ വീട്ടിൽ വച്ചായിക്കോളാൻ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. റോഡിലിറങ്ങി ബഹളമുണ്ടാക്കി പാർട്ടിക്കു നാണക്കേട് ഉണ്ടാക്കരുത്. സിപിഐയുടെ പുതുക്കിയ പെരുമാറ്റച്ചട്ടത്തിൽ മദ്യപാനശീലം സംബന്ധിച്ച ഭാഗം പല വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിലാണ് പാർട്ടി സെക്രട്ടറിയുടെ വിശദീകരണം.
തിരുവനന്തപുരം∙ അന്തരിച്ച മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്മരണകള്‍ നിറഞ്ഞുനിന്ന ചടങ്ങില്‍, നവീകരിച്ച സിപിഐ ആസ്ഥാന മന്ദിരമായ എംഎന്‍ സ്മാരകം ഉദ്ഘാടനം ചെയ്തു. പൊതു ചടങ്ങുകള്‍ ഇല്ലാതെ വെള്ളിയാഴ്ച രാവിലെ പാര്‍ട്ടി പതാക ഉയര്‍ത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
തിരുവനന്തപുരം ∙ ഡല്‍ഹിയില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് (സിബിസിഐ) ആസ്ഥാനത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതു രാഷ്ട്രീയ കാപട്യത്തിന്റെ നാടകമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഡല്‍ഹിയില്‍ പ്രധാനമന്ത്രി കര്‍ദിനാള്‍മാരോടും ബിഷപ്പുമാരോടും ക്രിസ്തുവിനെ കുറിച്ചും സ്നേഹത്തെ കുറിച്ചും പ്രഘോഷിക്കുമ്പോള്‍ കേരളത്തിലെ നല്ലേപ്പിള്ളിയില്‍ അദ്ദേഹത്തിന്റെ സംഘബന്ധുക്കള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ താറുമാറാക്കുകയും ക്രിസ്തുനിന്ദ നടത്തുകയുമായിരുന്നെന്നു ബിനോയ് വിശ്വം പറഞ്ഞു.
തിരുവനന്തപുരം∙ എം.ആർ.അജിത്കുമാറിന് ഡിജിപി പദവി നൽകാനുള്ള തീരുമാനം രാഷ്ട്രീയമായി ശരിയല്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘ബിനോയ് വിശ്വം പറയുന്നതിനോട് യോജിക്കണമെന്നു നിർബന്ധിക്കുന്നതെന്തിനാണ്? ഞങ്ങൾ ഒരു മുന്നണിയിൽ സഹകരിച്ചു പ്രവർത്തിക്കുന്ന രണ്ടു പാർട്ടികളാണ്. വ്യത്യസ്ത അഭിപ്രായമുണ്ടാകാം. ഡിജിപി പദവി വിഷയം പാർട്ടി ചർച്ച ചെയ്തിട്ടില്ല.’– ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം∙ എഡിജിപി എം.ആര്.അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിയ സിപിഐയ്ക്കുള്ളില്‍ വിഷയത്തില്‍ അഭിപ്രായഭിന്നത. അജിത്കുമാറിനെ ഡിജിപി ആക്കിയതിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എതിരഭിപ്രായം പറഞ്ഞപ്പോള്‍ സ്വാഭാവിക തീരുമാനമെന്ന് മന്ത്രി ജി.ആര്. അനില്‍ പ്രതികരിച്ചു.
തിരുവനന്തപുരം∙ കേരളത്തിന്റെ നവോത്ഥാന ചരിത്രം തിരുത്തിയെഴുതിയ പ്രസ്ഥാനമാണ് കെപിഎസിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പെരുമ്പടവം ശ്രീധരന് തോപ്പിൽ ഭാസി പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. പുതിയ കാലത്ത് നാടക രൂപം പുതിയ രംഗഭാഷയാണ് തേടുന്നത്. ആ നിലയിൽ കെപിഎസി സർഗാത്മക
ഇടതുപക്ഷം വലതുപക്ഷ വ്യതിയാനങ്ങളെ അതിജീവിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഇടതുമുന്നണിയിൽ കാനത്തിന്റെ സ്വരം താഴുമ്പോഴെല്ലാം കേട്ടിരുന്ന വിമർശനമായിരുന്നു മകന്റെ പേരു പറഞ്ഞ് സിപിഎം അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നത്. തന്നെ ഈ എഴുപതാം വയസ്സിൽ ആര് ഭീഷണിപ്പെടുത്താനാണ് എന്നായിരുന്നു കാനം അന്ന് പറഞ്ഞത്. കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ താനുമായി ബന്ധപ്പെട്ട് ഒരുകാലത്ത് ഉയർന്ന ആരോപണങ്ങളിൽ മറുപടി പറയുകയാണ് മകൻ സന്ദീപ് രാജേന്ദ്രൻ. കുടുംബവുമായി ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉന്നയിച്ച് തളർത്താൻ നോക്കിയപ്പോഴും കാനം രാജേന്ദ്രൻ പതറിയിട്ടില്ലെന്ന് മകൻ ഓർക്കുന്നു. 2016ൽ എൽഡിഎഫ് മന്ത്രിസഭ വന്നപ്പോൾ, ‘‘ഒരു മന്ത്രി ഓഫിസുകളിലും സെക്രട്ടേറിയറ്റിലും പോകരുത്, ആരെയും ഒരു ആവശ്യങ്ങൾക്കുമായി വിളിക്കരുത് എന്നെല്ലാം അച്ഛൻ എന്നോട് പറഞ്ഞിരുന്നു. എന്തുണ്ടെങ്കിലും താൻ ചെയ്തു തരും, അല്ലാത്ത ഒരു കാര്യങ്ങളും വേണ്ടെന്നാണ് അച്ഛൻ പറഞ്ഞിരുന്നത്.’’ കാനം ഇല്ലാത്ത ഒരു വർഷത്തിനുശേഷം മകന് സന്ദീപ് രാജേന്ദ്രൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു.
റിയാദ് ∙ കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ പൂർണ്ണ തൃപ്തിയില്ലെന്നും സർക്കാർ ഇനിയും പ്രവർത്തനം മെച്ചപ്പെടുത്താനുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിയാദിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പിണറായി ഭരണത്തില്‍ പൂര്‍ണ സംതൃപ്തി
Results 1-10 of 169