Activate your premium subscription today
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഒപ്പം ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്തതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കർണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.െക.ശിവകുമാർ. താൻ ഹിന്ദുവായാണ് ജനിച്ചതെന്നും ഹിന്ദുവായി തന്നെ മരിക്കുമെന്നുമായിരുന്നു ശിവകുമാറിന്റെ മറുപടി. സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷൻ സംഘടിപ്പിച്ച മഹാശിവരാത്രി ആഘോഷത്തിലാണ് അമിത്ഷാ മുഖ്യാതിഥിയായി പങ്കെടുത്തത്. സദ്ഗുരുവിന്റെ ക്ഷണം സ്വീകരിച്ച് ഇതേ പരിപാടിയിൽ പങ്കെടുത്തതിനെ എഐസിസി സെക്രട്ടറി പി.വി.മോഹൻ വിമർശിച്ചതിനെ തുടർന്നാണ് ശിവകുമാറിന്റെ മറുപടി.
ബെംഗളൂരു ∙ ബെംഗളൂരുവിലെ ട്രാഫിക് പ്രശ്നങ്ങളും അടിസ്ഥാന സൗകര്യ പ്രശ്നങ്ങളും പെട്ടെന്ന് പരിഹരിക്കാൻ ദൈവത്തിനു പോലും കഴിയില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. റോഡ് നിർമാണത്തെ കുറിച്ചുള്ള ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടോ മൂന്നോ വർഷം കൊണ്ട് ബെംഗളൂരുവിനെ മാറ്റാൻ കഴിയില്ല. ദൈവത്തിനു പോലും അത് ചെയ്യാൻ കഴിയില്ല. കൃത്യമായ ആസൂത്രണം നടത്തിയാൽ മാത്രമേ നടപ്പിലാക്കാൻ കഴിയൂവെന്നും ശിവകുമാർ പറഞ്ഞു.
എരമംഗലം ∙ പാണക്കാട് തങ്ങൾ കുടുംബം രാജ്യത്തിന്റെ മതനിരപേക്ഷ മുഖമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് രാജ്യത്തു പ്രതിസന്ധിയുണ്ടായപ്പോൾ സാമുദായിക സൗഹാർദത്തിനു മുൻകയ്യെടുത്തു കേരളത്തിന്റെ അഭിമാനമായ ആ കുടുംബം ഇന്നും സമാന പ്രവർത്തനങ്ങളുമായി സമൂഹത്തെ നയിക്കുന്നു.
എരമംഗലം ∙ കോൺഗ്രസ് നേതാവായിരുന്ന പി.ടി.മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിനും പുരസ്കാര സമർപ്പണത്തിനും എത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് എരമംഗലത്ത് വൻ സ്വീകരണം. കർണാടക കോൺഗ്രസിന്റെ അമരക്കാരനായ ഡി.കെ.ശിവകുമാറിനെ കാണാൻ താഴത്തേൽ തറവാട്ടിലും സമ്മേളന വേദിയിലും നൂറുകണക്കിനു പ്രവർത്തകരാണ്
വണ്ടൂർ∙ പ്രിയങ്ക ഗാന്ധി ലോക്സഭയിൽ എത്തുന്നതോടെ രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന നാളുകൾക്കു കളമൊരുങ്ങുമെന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. വരുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്രവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക
മുംബൈ ∙ വാഗ്ദാനങ്ങൾ നടപ്പാക്കിയ ചരിത്രം കോൺഗ്രസിന് ഇല്ലെന്നും തെലങ്കാനയും ഹിമാചൽ പ്രദേശും കർണാടകയും ഉദാഹരണമാണെന്നും മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് മുഖ്യമന്ത്രിമാർ നേരിട്ടെത്തി.
ബെംഗളൂരു∙ അനധികൃത സ്വത്ത് കേസിൽ സിബിഐ അന്വേഷണത്തിനുള്ള അനുമതി റദ്ദാക്കിയത് ചോദ്യം ചെയ്യുന്ന ഹർജിയിൽ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും കർണാടക സർക്കാരിനും സുപ്രീം കോടതി നോട്ടിസ് അയച്ചു.
ബെംഗളൂരു∙ അനധികൃത സ്വത്ത് കേസിൽ സിബിഐ അന്വേഷണം തടഞ്ഞ ഹൈക്കോടതി ഉത്തരവിന് എതിരെയുള്ള ഹർജിയിൽ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും കർണാടക സർക്കാരിനും സുപ്രീം കോടതി നോട്ടിസ് അയച്ചു. ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നൽ ആണു സുപ്രീം കോടതിയെ സമീപിച്ചത്. മുൻ സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിയായിരിക്കെ ബെനാമി ഇടപാടുകളിലൂടെ 74.93 കോടി രൂപ സമ്പാദിച്ചെന്നാണു കേസ്.
ബെംഗളൂരു∙ അനധികൃത സ്വത്തു കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് ആശ്വാസമായി ഹൈക്കോടതി വിധി. അന്വേഷണ അനുമതി റദ്ദാക്കിയ കോൺഗ്രസ് സർക്കാർ നടപടിക്കെതിരെ സിബിഐ നൽകിയ ഹർജി തള്ളി. മുൻ ബിജെപി സർക്കാരാണ് അന്വേഷണത്തിന് അനുമതി നൽകിയിരുന്നത്.
ബെംഗളൂരു∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ ഡ്രജർ എത്തിക്കുമെന്ന് ഉറപ്പു നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗോവയിൽനിന്ന് ഡ്രജർ കൊണ്ടു വരാനുള്ള ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്നും തിരച്ചിൽ തുടരുമെന്നും അദ്ദേഹം അർജുന്റെ കുടുംബത്തിന് ഉറപ്പു നൽകി. അർജുന്റെ സഹോദരീഭർത്താവ് ജിതിൻ, എം.കെ.രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫ്, കാർവാർ എംഎൽഎ സതീഷ് സെയ്ൽ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
Results 1-10 of 141