Activate your premium subscription today
തിരുവനന്തപുരം ∙ ആലുവ–മൂന്നാർ പഴയ റോഡ് (രാജപാത) തുറന്നു നൽകണമെന്നാവശ്യപ്പെട്ടു നടത്തിയ ജനമുന്നേറ്റ യാത്രയിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ, ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, കോതമംഗലം എംഎൽഎ ആന്റണി ജോൺ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ വനംവകുപ്പ് റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് മന്ത്രി പി.രാജീവിന്റെ ചേംബറിൽ നടന്ന ഉന്നതതല യോഗം തീരുമാനിച്ചു.
കൊച്ചി ∙ വഖഫ് നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരായ ഹൈബി ഈഡന്റേയും ഡീൻ കുര്യാക്കോസിന്റെയും ഓഫിസിലേക്ക് മാർച്ച് നടത്തി ബിജെപി. കൊച്ചി കലൂരുനിന്ന് ഹൈബി ഈഡന്റെ ഓഫിസിലേക്കായിരുന്നു മാർച്ച്. ഇടുക്കിയിൽ ചെറുതോണിയിലുള്ള ഡീൻ കുര്യാക്കോസിന്റെ ഓഫിസിലേക്കായിരുന്നു മാർച്ച്.
ന്യൂഡൽഹി ∙ പിഎഫ് പെൻഷനിലെ പ്രോ–റേറ്റ വ്യവസ്ഥ സംബന്ധിച്ചു ലോക്സഭയിൽ ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിൽനിന്നു തൊഴിൽ മന്ത്രാലയം ഒഴിഞ്ഞുമാറി. പെൻഷൻ കണക്കാക്കാൻ പ്രോ–റേറ്റ വ്യവസ്ഥ അംഗീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ടോ, രണ്ടു തലത്തിൽ കണക്കാക്കുന്നതു പെൻഷൻ കുറയാൻ ഇടയാക്കുമോ തുടങ്ങിയ ചോദ്യങ്ങളാണു ഡീൻ ഉന്നയിച്ചത്.
ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്താനുള്ള അധികാരം തമിഴ്നാടിനാണെന്നും ഇക്കാര്യത്തിൽ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് ഉത്തരവാദിത്തമില്ലെന്നും കേന്ദ്ര ജലശക്തി മന്ത്രാലയം വ്യക്തമാക്കി.
തിരുവനന്തപുരം∙ കോളജ്, സർവകലാശാലാ അധ്യാപകരുടെ ഏഴാം ശമ്പള പരിഷ്കരണ കുടിശിക നൽകുന്ന പദ്ധതി അവസാനിപ്പിച്ചതായി ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി ഡോ. സുഗാന്ത മജുംദാർ ലോക്സഭയിൽ മറുപടി നൽകി. ഇതോടെ സംസ്ഥാനത്തെ അധ്യാപകർക്ക് ലഭിക്കുമായിരുന്ന 1500 കോടിയോളം രൂപ നഷ്ടമായി.
എന്തു ചോദിച്ചു? ∙ഏലം, ചെറുകിട തേയില കർഷകർക്ക് പ്രത്യേക പാക്കേജ് ∙കഴിഞ്ഞ വേനൽക്കാലത്ത് കൃഷിനാശമുണ്ടായ ഏലം കൃഷിക്കാർക്കും, ചെറുകിട തേയില കർഷകർക്കും ന്യായവില ലഭ്യമാക്കുന്നതിനുമായി പ്രത്യേക പാക്കേജ്. ∙ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് മൂന്നാർ മുതൽ തേക്കടി വരെ ടൂറിസം റെയിൽവേ ∙മൂന്നാറിലും, ഇടുക്കിയിലും
കോട്ടയം∙ പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പൂർണ സംതൃപ്തിയില്ലെന്നു ഡീൻ കുര്യാക്കോസ് എംപി. രണ്ടുപേർ നഷ്ടപ്പെട്ടതിനു പകരമാവില്ല ഒരു വിധിയും. ക്രൂരമായ കൊലപാതകം നടത്തിയവർക്കു വധശിക്ഷ നൽകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം നടന്ന സമയത്ത് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു ഡീൻ.
ന്യൂഡൽഹി ∙ കേരളത്തിലെ ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിനു വഴി തെളിഞ്ഞെന്നും ഇന്നു ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടക്കുന്ന ചർച്ചയിൽ ധാരണയാകുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിനു മറുപടി നൽകി.
ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടച്ചുമതല പൂർണമായി ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന്
പീരുമേട് ∙ മദ്യലഹരിയിൽ ഓടിച്ച കാർ ഡീൻ കുര്യാക്കോസ് എംപി സഞ്ചരിച്ച കാറിലിടിച്ചു. കേടുപാടുകൾ വരുത്തിയ ശേഷം നിർത്താതെ പോയ കാർ പൊലീസ് കൈകാട്ടിയിട്ടും നിർത്താതിരുന്നതിനെത്തുടർന്ന് ഏലപ്പാറയിൽ വഴിതടഞ്ഞു പിടികൂടി. പൊലീസ് സംഘത്തിനു നേരെ തട്ടിക്കയറിയ ഡ്രൈവറെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയപ്പോഴാണ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന്, മദ്യപിച്ചു വാഹനം ഓടിച്ചതിനും പൊലീസ് പരിശോധനയ്ക്കായി വാഹനം നിർത്താതിരുന്നതിനും പാമ്പാടുംപാറ സ്വദേശി സുധീഷിനെതിരെ കേസെടുത്തു. ഇയാളുടെ വാഹനത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗവും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗവുമായ ബേബിച്ചൻ ചിന്താർമണിയുമുണ്ടായിരുന്നു.
Results 1-10 of 75