Activate your premium subscription today
മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീണ്ടും ‘വോട്ട് ജിഹാദ്’ പരാമർശവുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. ബംഗ്ലദേശിൽനിന്ന് നുഴഞ്ഞുകയറി നിയമവിരുദ്ധമായി ജനന സർട്ടിഫിക്കറ്റും രേഖകളും സംഘടിപ്പിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള ബംഗ്ലദേശി പൗരന്മാരുടെ ശ്രമം ‘വോട്ട് ജിഹാദ് പാർട്ട് 2’ ആണെന്നാണ് ആരോപണം. ഷിർഡിയിൽ ബിജെപി സംസ്ഥാന കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ∙ ശിവസേനാ (ഉദ്ധവ് വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെ തങ്ങളുടെ ശത്രുവല്ലെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമർശം പുതിയ ചർച്ചകളിലേക്ക് വഴിതുറക്കുന്നു. പഞ്ചായത്ത്, കോർപറേഷൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറയാനുള്ള സാധ്യത കൂടിയാണു പരാമർശത്തിലൂടെ ബിജെപി നേതാവ്
മുംബൈ ∙ ദലിത് യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. പർഭണി റെയിൽവേ സ്റ്റേഷനു സമീപം ഭരണഘടനാ സ്തൂപം തകർത്തതിനെ തുടർന്ന് അംബേദ്കറിന്റെ അനുയായികൾ നടത്തിയ സമരത്തിലെ അക്രമത്തിന്റെ പേരിൽ മുന്നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുൾപ്പെട്ട സോമനാഥ് സൂര്യവംശി എന്ന യുവാവാണ് കസ്റ്റഡിയിൽ മരിച്ചത്. സോമനാഥിന്റെ കുടുംബാംഗങ്ങളെ രാഹുൽ സന്ദർശിച്ചു. ബീഡ് ജില്ലയിൽ കൊല്ലപ്പെട്ട ഗ്രാമ മുഖ്യന്റെ കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദർശിച്ചു.
മുംബൈ ∙ എൻസിപി നേതാവ് അജിത് പവാറും ഒരു ദിവസം മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ഇന്നലെ നിയമസഭയിൽ പറഞ്ഞു. ‘ഞാനും ഉപമുഖ്യമന്ത്രിമാരും 24 മണിക്കൂർ ഷിഫ്റ്റിലാണ് ജോലി ചെയ്യുന്നത്. അജിത് പവാർ അതിരാവിലെ എഴുന്നേൽക്കുന്ന ആളായതിനാൽ രാവിലെ കൂടുതൽ ജോലി ചെയ്യും. ഉച്ചയ്ക്ക് 12 മുതൽ അർധരാത്രി വരെ ഞാൻ ജോലി ചെയ്യും. രാത്രി മുഴുവൻ ഏക്നാഥ് ഷിൻഡെ ജോലി ചെയ്യും’– ഫഡ്നാവിസ് പറഞ്ഞു. തുടർന്ന് അജിത് പവാറിനെ നോക്കി– ‘നിങ്ങളെ സ്ഥിരം ഉപമുഖ്യമന്ത്രിയെന്നാണു വിളിക്കുന്നത്.
മുംബൈ ∙ അമിതവേഗത്തിൽ നിയന്ത്രണംവിട്ടുവന്ന നാവികസേനാ സ്പീഡ് ബോട്ട് ഇടിച്ചതിനു പിന്നാലെ യാത്രാബോട്ട് ആടിയുലഞ്ഞപ്പോൾ യാത്രക്കാർ കടലിലേക്ക് എടുത്തുചാടിയതാണു മുംബൈ അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നു വിവരം. മുംബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ എലഫന്റാ ഗുഹകളിലേക്കു പോകുകയായിരുന്നു നീൽകമൽ എന്ന ബോട്ട്. ബോട്ടിൽ നൂറിലേറെ യാത്രക്കാർ ഉണ്ടായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കു മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നാവികസേന സംഭവം കൃത്യമായി അന്വേഷിക്കുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
നാഗ്പുർ ∙ ഞായറാഴ്ച മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പുരിൽ നടത്തിയ റോഡ് ഷോയ്ക്കിടെ വിളയാടിയ മോഷ്ടാക്കളിൽ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 26 ലക്ഷം രൂപയുടെ വസ്തുക്കളാണ് റാലിക്കിടെ മോഷ്ടിക്കപ്പെട്ടത്.
മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നാഗ്പൂരിലെ വിധാൻ ഭവനിൽ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചയിൽ ഉദ്ധവിനൊപ്പം മകനും വർളി എംഎൽഎയുമായ ആദിത്യ താക്കറെയും എംഎൽഎമാരായ അനിൽ പരബ്, വരുൺ സർദേശായി എന്നിവരും ഉണ്ടായിരുന്നു.
മുംബൈ∙ തിരഞ്ഞെടുപ്പ് വിജയത്തിനു മൂന്നാഴ്ചയ്ക്കു ശേഷം മഹാരാഷ്ട്രയിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാഗ്പുരിലെ നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ 39 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. 19 പേർ ബിജെപിയിൽ നിന്നും 11 പേർ ശിവസേന ഷിൻഡെ വിഭാഗത്തിൽ നിന്നും 9 പേർ എൻസിപി വിഭാഗത്തിൽ നിന്നുമുള്ളവരാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
മുംബൈ ∙ തിരഞ്ഞെടുപ്പു ഫലം വന്ന് 20 ദിവസങ്ങൾ പിന്നിട്ടിട്ടും മന്ത്രിമാരെ നിശ്ചയിക്കാനോ വകുപ്പുകൾ വീതം വയ്ക്കാനോ മഹായുതിക്കു കഴിയാത്തതു സർക്കാരിനു നാണക്കേടാകുന്നു. മന്ത്രിസഭാ വികസനം നാളെ ഉണ്ടായേക്കുമെന്നാണു സൂചന. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളെ സന്ദർശിച്ചു.
മുംബൈ ∙ മന്ത്രിസഭാ വികസന ചർച്ചകൾക്കായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലെത്തി ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ആഭ്യന്തര വകുപ്പ് വേണമെന്ന ഷിൻഡെയുടെ ആവശ്യം അംഗീകരിക്കാനോ റവന്യു വകുപ്പ് വിട്ടുനൽകാനോ ബിജെപി തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 14ന് അന്തിമ തീരുമാനം ഉണ്ടായേക്കും.
Results 1-10 of 190