Activate your premium subscription today
ഭുവനേശ്വർ ∙ യുഎഇയിൽ ബിസിനസുകാരനായ കൊല്ലം സ്വദേശി രാമകൃഷ്ണൻ ശിവസ്വാമി അയ്യർ അടക്കം 25 പേർക്കും 2 സംഘടനകൾക്കും പ്രവാസി ഭാരതീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു.
ന്യൂഡൽഹി ∙ ഒഡീഷയിലെ ഭുവനേശ്വറിൽ ഇന്ന് ആരംഭിക്കുന്ന 18–ാം പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. 50 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കും. 1915 ൽ മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ ഓർമ നിലനിർത്തിയാണ് ജനുവരി 9 പ്രവാസി ഭാരതീയ ദിവസമായി ആഘോഷിക്കുന്നത്.
ന്യൂഡൽഹി∙ പുതുവത്സര ആശംസകളുമായി രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 2025 എല്ലാവർക്കും പുതിയ അവസരങ്ങളും വിജയവും അനന്തമായ സന്തോഷവും നൽകുമെന്ന് ആശംസിക്കുന്നതായി മോദി എക്സിൽ കുറിച്ചു. എല്ലാവർക്കും സന്തോഷം, ഐക്യം, സമൃദ്ധി എന്നിവയോടെ 2025 ആശംസിച്ച രാഷ്ട്രപതി, ഇന്ത്യയ്ക്കും ലോകത്തിനും ശോഭനവും കൂടുതൽ സുസ്ഥിരവുമായ ഭാവി സൃഷ്ടിക്കാൻ ആഹ്വാനം ചെയ്തു.
കൊച്ചി ∙ നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലെത്തി നില്ക്കെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ച് അതിജീവിത. മെമ്മറി കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടിയില്ലെന്നും നടപടി വേണമെന്നുമാണ് ആവശ്യം.
ന്യൂഡൽഹി ∙ ഭിന്നശേഷിക്കാരോടു സഹതാപം കാണിക്കുന്നതിനു പകരം അവരെ എല്ലാ മേഖലകളിലും ഉൾപ്പെടുത്തി തുല്യത ഉറപ്പാക്കുകയാണു വേണ്ടതെന്നു രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. രാജ്യാന്തര ഭിന്നശേഷി ദിനത്തിൽ വിവിധ മേഖലകളിൽ മികവു തെളിയിച്ച ഭിന്നശേഷിക്കാരായ പ്രതിഭകൾക്കുള്ള പുരസ്കാരം സമ്മാനിച്ചു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. തിരുവനന്തപുരം സ്വദേശിയും ഗായികയുമായ അനന്യ ബിജേഷിന് ‘സർവശ്രേഷ്ഠ ദിവ്യാംഗൻ’ പുരസ്കാരം ലഭിച്ചു. ഓട്ടിസം ബാധിച്ച അനന്യയ്ക്കു സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. റിസർവ് ബാങ്കിൽ ഉദ്യോഗസ്ഥനായ ബിജേഷിന്റെയും അനുപമയുടെയും മകളാണ്.
ന്യൂഡൽഹി∙ ഭരണഘടനാ ദിനത്തിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ രാഹുൽ ഗാന്ധി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിവാദ്യം ചെയ്യാതെ പരിഹസിച്ചുവെന്ന ആക്ഷേപവുമായി ബിജെപി. ഭരണഘടനാ വാർഷികാഘോഷ ചടങ്ങിൽ രാഷ്ട്രപതിയുടെ അഭിവാദ്യം സ്വീകരിക്കാതെ രാഹുൽ ഗാന്ധി തിരിഞ്ഞു നടന്നുവെന്നാണ് ആരോപണം.
ന്യൂഡൽഹി∙ ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണായ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75–ാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം. ഭരണഘടന രൂപം കൊണ്ട പഴയ പാർലമെന്റ് മന്ദിരത്തിലെ കോൺസ്റ്റിറ്റ്യുവന്റ് ഹാളിൽ (സെൻട്രൽ ഹാൾ) രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിച്ചു. സമ്മേളനത്തിനിടെ ഭരണഘടനയുടെ ആമുഖം രാഷ്ട്രപതി പാർലമെന്റംഗങ്ങൾക്ക് വായിച്ചു കൊടുത്തു. പാർലമെന്റംഗങ്ങൾ വാചകങ്ങൾ ഏറ്റുചൊല്ലി.
സ്വന്തം പ്രതിഭയാൽ രാജ്യത്തിന്റെ ആത്മാവിനെ പ്രകാശിപ്പിച്ച വീരസന്തതികൾക്ക് എല്ലാ കാലഘട്ടങ്ങളിലും ഇന്ത്യ ജന്മം നൽകിയിട്ടുണ്ട്. അവരിൽ ചിലർ ആകാശത്തു തെളിഞ്ഞുകാണുന്ന സപ്തർഷി മണ്ഡലത്തിലെ നക്ഷത്രരാശികൾപോലെ ഇന്നും നമുക്കു വഴികാട്ടുന്നു. ആ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമേറിയ താരങ്ങളിലൊന്നാണ് ഭഗവാൻ ബിർസ മുണ്ട. ആധുനിക ഇന്ത്യാചരിത്രത്തിലെ ഇതിഹാസമായ ബിർസ മുണ്ടയുടെ 150–ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒരു വർഷത്തെ ആഘോഷങ്ങൾക്കു രാജ്യം ഇന്നു തുടക്കം കുറിക്കുമ്പോൾ, അദ്ദേഹത്തിന്റെ ധന്യസ്മൃതികളെ ഞാൻ നന്ദിപൂർവം വണങ്ങുന്നു. കുട്ടിക്കാലത്ത്, ബിർസ മുണ്ടയുടെ വീരകഥകൾ കേട്ടുകേട്ട് ഞാനും കൂട്ടുകാരും ഞങ്ങളുടെ പാരമ്പര്യത്തിൽ അഭിമാനം കൊണ്ടിരുന്നത് ഓർക്കുന്നു. ഇന്നു ജാർഖണ്ഡിന്റെ ഭാഗമായ ഉളിഹാതു എന്ന ഗ്രാമത്തിൽ ജനിച്ച്, 25 വയസ്സു വരെ മാത്രം ജീവിച്ചൊരാളാണ് വിദേശാധിപത്യത്തിന്റെ ചൂഷണങ്ങൾക്കെതിരായ ജനകീയ പോരാട്ടത്തിന്റെ ധീരനായകനായി മാറിയത്. ബ്രിട്ടിഷ് ഭരണാധികാരികളും തദ്ദേശീയ ജന്മിമാരും ഭൂമി തട്ടിയെടുത്തും അതിക്രമങ്ങൾക്കിരയാക്കിയും ആദിവാസി ജനതയെ ചൂഷണം ചെയ്തപ്പോൾ, ആ അനീതികളെ ചെറുത്തുനിൽക്കാനും അവകാശ സംരക്ഷണത്തിനു വേണ്ടി പടപൊരുതാനും ജനങ്ങളെ നയിച്ചതു ധർത്തി ആബാ (ഭൂമിയുടെ പിതാവ്) എന്നു വിളിക്കപ്പെട്ട ബിർസ മുണ്ടയായിരുന്നു.1890കളുടെ അവസാനം, ബ്രിട്ടിഷുകാരുടെ അടിച്ചമർത്തലുകൾക്കെതിരെ ഉൽഗുലൻ എന്നറിയപ്പെട്ട മുണ്ട കലാപം
ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ സമൂഹമാധ്യമത്തിലൂടെ അനുസ്മരിക്കുന്ന പതിവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കുറി ഒഴിവാക്കി. രാഷ്ട്രപതി ദ്രൗപദി മുർമുവും ഇന്ദിരയുടെ 40–ാം രക്തസാക്ഷിത്വദിനത്തെക്കുറിച്ചു പരാമർശിച്ചില്ല.
അൽജിയേഴ്സ് ∙ ത്രിരാഷ്ട്ര ആഫ്രിക്കൻ സന്ദർശനത്തിനായി പുറപ്പെട്ട രാഷ്ട്രപതി ദ്രൗപദി മുർമു അൽജീരിയയിൽ എത്തി. അവിടത്തെ പ്രസിഡന്റ് അബ്ദുൽ മജീദ് ടബൂണുമായി കൂടിക്കാഴ്ച നടത്തി. മൗറിത്താനിയ, മലാവി എന്നീ രാജ്യങ്ങളും രാഷ്ട്രപതി സന്ദർശിക്കും.
Results 1-10 of 316