Activate your premium subscription today
ന്യൂഡൽഹി ∙ ഐഎസ്ആർഒയുടെ അഭിമാന ദൗത്യമായ സ്പേഡെക്സിന്റെ രണ്ടാം ഡോക്കിങ് വിജയകരമായി പൂർത്തിയായി. രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവച്ചു സംയോജിപ്പിക്കുന്ന പ്രക്രിയയാണ് ഡോക്കിങ്. എസ്ഡിഎക്സ് 01, എസ്ഡിഎക്സ് 02 എന്നീ ഉപഗ്രഹങ്ങള് ഉപയോഗിച്ചാണ് ഐഎസ്ആര്ഒ ബഹിരാകാശത്ത് വച്ച് ഡോക്കിങ് പരീക്ഷണം നടത്തിയത്. കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങാണ് ഐഎസ്ആർഒയുടെ അഭിമാനനേട്ടം എക്സിലൂടെ അറിയിച്ചത്.
നിർമിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ സർക്കാർ വകുപ്പുകൾക്കു വിലക്കൊന്നുമില്ലെന്നു കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ മറുപടി നൽകി. ചാറ്റ് ജിപിടി, ഡീപ്സീക് പോലെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കരുതെന്നു കഴിഞ്ഞ ജനുവരിയിൽ ധനമന്ത്രാലയം ജീവനക്കാർക്കു നിർദേശം നൽകിയിരുന്നു.
ന്യൂഡൽഹി ∙ കേരളത്തിൽ ആണവനിലയം സ്ഥാപിക്കാനുള്ള നിർദേശം നിലവിലില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഹൈബി ഈഡൻ, അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവരുടെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ മറുപടി.
തിരുവനന്തപുരം ∙ രോഗങ്ങളുടെ പ്രാദേശിക വകഭേദങ്ങളെ പ്രതിരോധിക്കാൻ അതനുസരിച്ചു പ്രത്യേകമായി തയാറാക്കുന്ന വൈദ്യശാസ്ത്ര പരിഹാരങ്ങൾ വേണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. തദ്ദേശീയമായി വാക്സീൻ വികസിപ്പിച്ചെടുക്കുന്നതിന്റെ പ്രാധാന്യം നാം മനസ്സിലാക്കിയതാണ്. വാക്സീൻ, ആന്റിബയോട്ടിക്സ്, ജീൻ തെറപ്പി തുടങ്ങിയവ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ജീനോമിക് സീക്വൻസിങ്ങിലും ബയോ മാനുഫാക്ചറിങ്ങിലും ലോകത്തെ നയിക്കുന്ന ശക്തിയായി ഇന്ത്യയെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പുതുതായി നിർമിച്ച പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന ബ്ലോക്കും (പിഎംഎസ്എസ്വൈ ബ്ലോക്ക്) പേവാർഡ്, കണക്ടിങ് ബ്രിജ്, ബഹുനില കാർ പാർക്കിങ് എന്നിവയും ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
ന്യൂഡൽഹി ∙ ബഹിരാകാശ ഗവേഷണ രംഗത്തെ സ്വകാര്യ കമ്പനികളെ നിയന്ത്രണ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പ്രത്യേക നിയമ നിർമാണത്തിനൊരുങ്ങുന്നു. സ്പേസ് ആക്ടിവിറ്റി ബിൽ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സ്വകാര്യ ഉപഗ്രഹങ്ങളുടെ നിർമാണം, വിക്ഷേപണം തുടങ്ങിയവ ബിൽ പരിധിയിൽ വരും.
ശ്രീനഗർ ∙ ബിജെപി എംഎൽഎയും ബിസിനസ് പ്രമുഖനുമായ ദേവേന്ദർ സിങ് റാണ (59)അന്തരിച്ചു. ഹരിയാനയിലെ ഫരീദാബാദിലുള്ള സ്വകാര്യ ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി ആരോഗ്യം മോശമായിരുന്നു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ ഇളയസഹോദരനാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ നഗരോട്ട സീറ്റിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച ദേവേന്ദർ റാണ നിയമസഭാ കക്ഷി നേതാവാകാനിരിക്കെയാണ് മരണം. 2014ൽ നാഷനൽ കോൺഫറൻസ് സീറ്റിലാണ് ആദ്യത്തെ തവണ ജയിച്ചത്. 2021ൽ നാഷനൽ കോൺഫറൻസ് വിട്ടു.
ന്യൂഡൽഹി ∙ അടുത്ത വർഷം ഏപ്രിലിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുമെന്നും 2040 ൽ ഇന്ത്യക്കാരൻ ചന്ദ്രനിൽ കാലുകുത്തുമെന്നും കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പ്രഖ്യാപിച്ചു. പ്രഥമ ദേശീയ ബഹിരാകാശ ദിനാഘോഷ വേളയിലാണ് പ്രഖ്യാപനം. നാസയിൽനിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു (ഐഎസ്എസ്) പോകാനുള്ള ദൗത്യസംഘം പരിശീലനത്തിലാണ്.
ന്യൂഡൽഹി ∙ നടപടിക്കെതിരെ പ്രതിഷേധമുണ്ടാകുമ്പോൾ ന്യായവാദങ്ങൾ ഉയർത്തുക, നടപടി പിൻവലിക്കേണ്ടി വരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സാമൂഹിക നീതിയോടുള്ള പ്രതിബദ്ധതയെക്കുറിച്ചു പറയുക – ഉന്നത തസ്തികകളിലെ ലാറ്ററൽ എൻട്രി നിയമന പദ്ധതിയുടെ കാര്യത്തിൽ അതാണു കേന്ദ്ര സർക്കാർ ചെയ്തത്. ഇനി സംവരണവ്യവസ്ഥ ഉൾപ്പെടുത്തി പദ്ധതി പരിഷ്കരിക്കാനുള്ള സാധ്യതയും സൂചിപ്പിക്കുന്നുണ്ട്.
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രാലയങ്ങളിലെ 45 ഉന്നത തസ്തികകളിൽ സ്വകാര്യമേഖലയിലെ വിദഗ്ധരെ നിയമിക്കാനുള്ള വിജ്ഞാപനം യുപിഎസ്സി റദ്ദാക്കി. ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡപ്യൂട്ടി സെക്രട്ടറി പദവികളിൽ സംവരണം പാലിക്കാതെയുള്ള ലാറ്ററൽ എൻട്രി നിയമനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും ബിജെപി സഖ്യകക്ഷിയായ എൽജെപിയുടെ നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും രംഗത്തെത്തിയിരുന്നു.
ന്യൂഡൽഹി ∙ 2035ൽ ഇന്ത്യ സ്വന്തമായി ബഹിരാകാശനിലയം ആരംഭിക്കുമെന്നു കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ഒക്ടോബറിൽ ഗഗൻയാൻ പദ്ധതിയുടെ അവലോകനയോഗത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി 2035 ൽ ബഹിരാകാശനിലയം ആരംഭിക്കാൻ നിർദേശം നൽകിയത്. ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
Results 1-10 of 16