Activate your premium subscription today
കൊച്ചി: ഇന്ത്യയെ ഒരു ആഗോള ഉൽപ്പാദന കേന്ദ്രമാക്കിയാൽ മാത്രമേ ഒരു വികസിത രാഷ്ട്രമെന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുകയുള്ളുവെന്ന് കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ ഡോ. ശശി തരൂർ അഭിപ്രായപ്പെട്ടു. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഇന്ത്യ ഫോർവേഡ്
എക്കാലത്തും കോൺഗ്രസിനു ബാലികേറാമലയും, സംസ്ഥാനത്തെ ഏറ്റവും വലിയ തദ്ദേശസ്വയം ഭരണ സ്ഥാപനവുമായ തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ വമ്പൻ പദ്ധതികളുമായി കോൺഗ്രസ്. സംസ്ഥാന നേതാക്കളെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ഇന്നലെ ചേർന്ന ജില്ലാ നേതൃയോഗത്തിൽ തീരുമാനമായി.
തിരുവനന്തപുരം∙ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ‘ചരിത്രം താങ്കളോടല്ല ദയ കാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്’ എന്നാണ് ശശി തരൂർ ഫെയ്സ്ബുക്കിൽ കുറിച്ചത്. മൻമോഹൻ ചരിത്രത്തിനു മുൻപേ നടന്നയാളാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്ഫലങ്ങൾ എത്തിക്കുവാൻ കഴിഞ്ഞെന്നും തരൂർ പറഞ്ഞു.
ന്യൂഡൽഹി ∙ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നു (എൻഡിആർഎഫ്) കേരളത്തിനു സഹായം അനുവദിക്കുന്നതിൽ വിവേചനം കാണിച്ചുവെന്നും മുണ്ടക്കൈ–ചൂരൽമല ദുരന്തവിഷയം പരിശോധിക്കാനെത്തിയ കേന്ദ്രമന്ത്രിതല സമിതിയുടെ റിപ്പോർട്ടിൽ മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം എടുത്തിട്ടില്ലെന്നും ശശി തരൂർ ലോക്സഭയിൽ ആരോപിച്ചു. 2005 ലെ ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിന്റെ ചർച്ചയിലാണു തരൂർ രൂക്ഷവിമർശനം ഉയർത്തിയത്.
തിരുവനന്തപുരം ∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറയ്ക്കണമെന്ന് ഡോ. ശശി തരൂർ എംപി ആവശ്യപ്പെട്ടു. മന്ത്രി റാംമോഹൻ നായിഡുവുമായുള്ള കൂടിക്കാഴ്ച സൗഹൃദപരവും ക്രിയാത്മകവുമായിരുന്നുവെന്നും ഉന്നയിച്ച് നാല് പ്രധാന പ്രശ്നങ്ങളിലും അനുകൂല നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും തരൂർ പറഞ്ഞു.
കോഴിക്കോട് ∙ വിദേശത്ത് ജയിലുകളിൽ കഴിയുന്നവരെ ഇന്ത്യയിലെ ജയിലുകളിലേക്കു മാറ്റാൻ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്. വിദേശത്തെ ജയിലിലുള്ളവരെ ഇന്ത്യയിലെ ജയിലിലേക്കു മാറ്റാൻ സമ്മതിച്ചു കൊണ്ട് ഒട്ടേറെ രാജ്യങ്ങളുമായി ഉടമ്പടി ഉണ്ട്.
തിരുവനന്തപുരം∙ രാജ്യത്ത് അതിവേഗം വളരുന്ന സ്റ്റാർട്ടപ് മേഖലയിൽ കേരളത്തിനു സവിശേഷ സ്ഥാനമുണ്ടെന്നു ശശി തരൂർ എംപി. കേരള സ്റ്റാർട്ടപ് മിഷൻ കോൺക്ലേവ് ‘ഹഡിൽ ഗ്ലോബലിന്റെ’ സമാപനദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ടീമിനായി മലയാളി താരം സഞ്ജു സാംസൺ തകർത്തുകളിക്കുന്നതിനിടെ, താരത്തെക്കുറിച്ച് വർഷങ്ങൾക്കു മുൻപ് എക്സ് പ്ലാറ്റ്ഫോമിൽ നടത്തിയ പ്രതികരണം ‘പൊടിതട്ടിയെടുത്ത്’ ശശി തരൂർ എംപി. സഞ്ജുവിനെ എം.എസ്. ധോണിയുമായി താരതമ്യം ചെയ്ത് എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പാണ് തരൂർ വീണ്ടും ഉയർത്തിക്കൊണ്ടുവന്നത്.
ചേലക്കര ∙ ‘‘ഞാൻ പ്രധാനമന്ത്രിയാകുമോ എന്നു ചോദിച്ചാൽ അതിന് എനിക്കു മറുപടിയില്ല. രാജ്യം നന്നാകട്ടെ. അതല്ലേ വേണ്ടത്...’’– ചേലക്കര സൗഹൃദക്കൂട്ടായ്മ സംഘടിപ്പിച്ച ‘മീറ്റ് തരൂർ’ പരിപാടിയിൽ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അംഷാനയുടെ ചോദ്യത്തിന് ശശി തരൂരിന്റെ മറുപടിയായിരുന്നു ഇത്. വിദ്യാർഥികളും
കോഴിക്കോട് ∙ ചില നേതാക്കൾ തന്നെ ബിജെപിയിലേക്കു ക്ഷണിച്ചെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി മലയാള മനോരമ ‘ഹോർത്തൂസ്’ വേദിയിൽ വെളിപ്പെടുത്തി.വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ സ്ഥാനത്തു തന്നെ ഇരുത്താൻ ചിലപ്പോൾ അവർ തയാറായിട്ടുണ്ടാകും. ഒരിക്കലും ബിജെപിക്കാരനാകാൻ സാധിക്കില്ലെന്ന് അവർക്കു മറുപടി നൽകിയെന്നു തരൂർ പറഞ്ഞു. വർഷങ്ങളോളം ഒരു രാഷ്ട്രീയത്തിൽ പ്രവർത്തിക്കുകയും എതിരാളികളെ വിമർശിക്കുകയും ചെയ്തശേഷം അവരുടെ അടുത്തേക്ക് എങ്ങനെ പോകാൻ സാധിക്കുമെന്നതു തനിക്കു മനസ്സിലാകുന്നില്ല.
Results 1-10 of 775