Activate your premium subscription today
ചെന്നൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം അംഗീകരിച്ച അണ്ണാഡിഎംകെ നിർവാഹക സമിതി, പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തീരുമാനിച്ചു.
ചെന്നൈ ∙ ബിജെപി– അണ്ണാഡിഎംകെ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ മാത്രമുള്ളതാണെന്ന് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമി. തിരഞ്ഞെടുപ്പിൽ സഖ്യം വിജയിച്ചാലും ബിജെപിയുമായി ചേർന്നു സർക്കാര് രൂപീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടിൽ നിറഞ്ഞുനിന്ന അണ്ണാമലൈയെ മാറ്റാനും നൈനാർ നാഗേന്ദ്രനെ പകരം നിയമിക്കാനും ബിജെപി തീരുമാനിച്ചത് രാഷ്ട്രീയ പരമായ പല കാരണങ്ങൾ കൊണ്ടാണ്. ഏതെങ്കിലും ദ്രാവിഡ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് നിന്നാൽ തമിഴ്നാട്ടിൽ താമര വളരില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞതാണ്. അണ്ണാഡിഎംകെയെ തിരികെ എത്തിച്ച് ബിജെപി അതിനു തുടക്കമിട്ടു കഴിഞ്ഞു. താൻ മാറുമെന്ന സൂചന അണ്ണാമലൈയ്ക്ക് കുറച്ചു നാൾ മുൻപു തന്നെ ലഭിച്ചു. തമിഴ്നാട് ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വ്യത്യസ്ത മുന്നണിയായി മത്സരിച്ച അണ്ണാഡിഎംകെയും ബിജെപിയും ഒരുമിക്കുന്നതോടെ തമിഴകത്ത് നിർണായക ശക്തിയായി മാറുമെന്നാണ് വിലയിരുത്തൽ. തെക്കൻ തമിഴ്നാട്ടിലെയും കൊങ്കുനാട്ടിലെയും ജാതിസമവാക്യങ്ങൾ പൊളിച്ചെഴുതുന്നതായിരിക്കും തമിഴ്നാട്ടിലെ പുതിയ എൻഡിഎ.
ചെന്നൈ ∙ ഒ.പനീർസെൽവത്തെ പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്ന് ആവർത്തിച്ച് ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി. പാർട്ടിയുടെ ആസ്ഥാനം ആക്രമിച്ചതും പാർട്ടിയെ ശത്രുക്കളുടെ മുന്നിൽ പണയം വച്ചതും പനീർസെൽവമാണെന്നും പുറത്താക്കിയ തീരുമാനത്തിൽ മാറ്റമില്ലെന്നും എടപ്പാടി വ്യക്തമാക്കി. അതേസമയം, എടപ്പാടി വഴിവിട്ട
ചെന്നൈ∙ ബിജെപിയോടുള്ള നിലപാട് മയപ്പെടുത്തിയതിനു പിന്നാലെ, തമിഴ്നാട് പ്രതിപക്ഷ നേതാവും അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസാമി ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
ചെന്നൈ ∙ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി ബിജെപിയുടെ ശബ്ദം ഡബ്ബ് ചെയ്യുകയാണെന്നും അണ്ണാഡിഎംകെയും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നു തെളിഞ്ഞതായും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.
ചെന്നൈ ∙ അണ്ണാഡിഎംകെയെ നടൻ വിജയ് വിമർശിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹത്തെ പരസ്യമായി വിമർശിക്കരുതെന്ന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി പ്രവർത്തകർക്കു നിർദേശം നൽകി. പല പാർട്ടികളുടെ നയങ്ങൾ കൂട്ടിക്കുഴച്ച് നടൻ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അവതരിപ്പിച്ചെന്നാണ് വിജയ് നടത്തിയ സംസ്ഥാന സമ്മേളനത്തെക്കുറിച്ച് അണ്ണാഡിഎംകെ നേതാക്കൾ പറയുന്നത്.
ചെന്നൈ ∙ മനുഷ്യരാശിയെ കാർന്നു തിന്നുന്ന അപകടകാരി തന്നെയാണ് ലഹരിമരുന്നെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. തമിഴ്നാട്ടിൽ പടർന്നു പിടിക്കുന്ന ലഹരിമാഫിയയെ കുറിച്ച് നിരവധി തവണ മുൻപ് വാർത്തകൾ വന്നിട്ടുണ്ടെങ്കിലും ആ ചർച്ചകൾക്ക് കൂടുതൽ ചൂട് പകരുകയാണ് ദളപതി വിജയ്. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച വിജയം
ചെന്നൈ ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഗൃഹനാഥകൾക്ക് പ്രതിമാസം 3,000 രൂപ ലഭ്യമാക്കുമെന്നും കേരളവുമായുള്ള മുല്ലപ്പെരിയാർ തർക്കം പരിഹരിക്കുമെന്നുമുള്ള വാഗ്ദാനങ്ങളുമായി അണ്ണാഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി. നിലവിൽ നൽകുന്ന 1,000 രൂപ കേന്ദ്രത്തിൽ സമ്മർദം ചെലുത്തി മൂന്നിരട്ടിയായി
ലോക്സഭാ തിരഞ്ഞെടുപ്പിനു നിലമൊരുക്കുന്നതിന്റെ തിരക്കിലാണു തമിഴകം. ഏറെ രാഷ്ട്രീയക്കാർക്കും ‘കർഷക’ മനസ്സുള്ളതിനാൽ ‘വിളവെടുപ്പ്’ സാധ്യത കണക്കിലെടുത്തേ വിത്തെറിയൂ എന്നു നിർബന്ധമുണ്ട്. കുഴഞ്ഞു മറിഞ്ഞ മണ്ണിൽ ചുവടുറച്ചു നിൽക്കാനുള്ള പല പാർട്ടികളുടെയും തത്രപ്പാടിനിടെ തനി തമിഴ്പടം തോറ്റു പോകുന്ന ട്വിസ്റ്റും ടേണും അടിപിടിയുമൊക്കെ പുരോഗമിക്കുന്നു. കെട്ടിപ്പിടിച്ചിരുന്ന അണ്ണാഡിഎംകെയുടെ അണ്ണൻ എടപ്പാടി
Results 1-10 of 83