Activate your premium subscription today
മുംബൈ∙ മഹായുതി സർക്കാരിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിൽ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. കഴിഞ്ഞ സർക്കാരിലെ മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ നഗരവികസനം, ഭവനം, പൊതുമരാമത്ത് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. അദ്ദേഹം താൽപര്യം പ്രകടിപ്പിച്ച
മുംബൈ ∙ എൻസിപി നേതാവ് അജിത് പവാറും ഒരു ദിവസം മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ഇന്നലെ നിയമസഭയിൽ പറഞ്ഞു. ‘ഞാനും ഉപമുഖ്യമന്ത്രിമാരും 24 മണിക്കൂർ ഷിഫ്റ്റിലാണ് ജോലി ചെയ്യുന്നത്. അജിത് പവാർ അതിരാവിലെ എഴുന്നേൽക്കുന്ന ആളായതിനാൽ രാവിലെ കൂടുതൽ ജോലി ചെയ്യും. ഉച്ചയ്ക്ക് 12 മുതൽ അർധരാത്രി വരെ ഞാൻ ജോലി ചെയ്യും. രാത്രി മുഴുവൻ ഏക്നാഥ് ഷിൻഡെ ജോലി ചെയ്യും’– ഫഡ്നാവിസ് പറഞ്ഞു. തുടർന്ന് അജിത് പവാറിനെ നോക്കി– ‘നിങ്ങളെ സ്ഥിരം ഉപമുഖ്യമന്ത്രിയെന്നാണു വിളിക്കുന്നത്.
മുംബൈ∙ തിരഞ്ഞെടുപ്പ് വിജയത്തിനു മൂന്നാഴ്ചയ്ക്കു ശേഷം മഹാരാഷ്ട്രയിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാഗ്പുരിലെ നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ 39 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. 19 പേർ ബിജെപിയിൽ നിന്നും 11 പേർ ശിവസേന ഷിൻഡെ വിഭാഗത്തിൽ നിന്നും 9 പേർ എൻസിപി വിഭാഗത്തിൽ നിന്നുമുള്ളവരാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
മുംബൈ ∙ മൂന്നാഴ്ചത്തെ കാത്തിരിപ്പിനു ശേഷം മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം നാളെ നടക്കും. നാഗ്പുരിലെ നിയമസഭാ മന്ദിരത്തിലാണ് സത്യപ്രതിജ്ഞ. തുടർന്ന്, 16ന് നാഗ്പുരിൽ നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കും. മന്ത്രിസഭയിൽ പരമാവധി 43 അംഗങ്ങൾ ആകാമെങ്കിലും 30 പേരായിരിക്കും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുക.
മുംബൈ ∙ മന്ത്രിസഭാ വികസന ചർച്ചകൾക്കായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലെത്തി ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ആഭ്യന്തര വകുപ്പ് വേണമെന്ന ഷിൻഡെയുടെ ആവശ്യം അംഗീകരിക്കാനോ റവന്യു വകുപ്പ് വിട്ടുനൽകാനോ ബിജെപി തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 14ന് അന്തിമ തീരുമാനം ഉണ്ടായേക്കും.
മുംബൈ ∙ സത്യപ്രതിജ്ഞ കഴിഞ്ഞ് 3 ദിവസം പിന്നിടുമ്പോഴും മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിൽ പ്രധാന വകുപ്പുകളുമായി ബന്ധപ്പെട്ട തർക്കം തുടരുന്നു. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആഭ്യന്തരവകുപ്പിനായി സമ്മർദം ശക്തമാക്കിയതും പ്രധാന വകുപ്പുകൾ ആവശ്യപ്പെടുന്നതുമാണ് തീരുമാനം വൈകാൻ കാരണം. ആഭ്യന്തരവകുപ്പ് വിട്ടുനൽകാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ബിജെപിയും തയാറുമല്ല.
മുംബൈ∙ മഹാരാഷ്ട്രയിൽ നേടിയ വൻവിജയത്തിന്റെ കരുത്തിൽ മഹായുതി സഖ്യം അധികാരമേറ്റു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാം തവണയാണ് ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ, എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
മുംബൈ ∙മുന്നണിയിലെ അധികാരത്തർക്കത്തെ തുടർന്ന് 11 ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന് (54) മൂന്നാമൂഴം. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്ന ഏക്നാഥ് ഷിൻഡെ (ശിവസേന – ഷിൻഡെ)യോട് ഉപമുഖ്യമന്ത്രി പദവി ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് കാത്തിരിക്കൂ എന്നു മറുപടി പറഞ്ഞത് അഭ്യൂഹങ്ങൾ പരത്തിയെങ്കിലും പാർട്ടി നേതാക്കൾ അനുനയിപ്പിച്ചതോടെ അദ്ദേഹം സമ്മതം മൂളിയതായി പാർട്ടി നേതാക്കൾ അറിയിച്ചു. അതേസമയം, ആഭ്യന്തര വകുപ്പിനായി സമ്മർദം തുടരുകയാണ്. അജിത് പവാർ (എൻസിപി – അജിത്) ഉപമുഖ്യമന്ത്രി പദവിയിൽ തുടരും.
മുംബൈ∙ മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് 5.30ന് സത്യപ്രതിജ്ഞ നടക്കുമെന്ന് ഫഡ്നാവിസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് മഹായുതി നേതാക്കൾ മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണനെ കണ്ടിരുന്നു. പിന്നാലെയാണു ഫഡ്നാവിസിനെ സർക്കാർ രൂപീകരിക്കാനായി ഗവർണർ ക്ഷണിച്ചത്.
മുംബൈ∙ബിജെപിയുമായുള്ള ചർച്ചകളിൽ നിന്നു വിട്ടുനിന്ന് സമ്മർദം ചെലുത്തിയ കാവൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഔദ്യോഗിക വസതിയിൽ തിരിച്ചെത്തിയതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന ദേവേന്ദ്ര ഫഡ്നാവിസ് നേരിട്ടു കണ്ട് ചർച്ച നടത്തി. ആഭ്യന്തരത്തിനൊപ്പം ഉപമുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കിൽ പദവികൾ ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു ഷിൻഡെ. ബിജെപി ആവശ്യങ്ങൾ അവഗണിച്ചതോടെയാണ് സത്താറയിലെ ജൻമഗ്രാമത്തിലേക്കു പോയത്. ഞായറാഴ്ച മടങ്ങിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വസതിയിൽ വിശ്രമത്തിലായിരുന്നു.
Results 1-10 of 274