Activate your premium subscription today
കൊച്ചി ∙ സിപിഎം നേതാവ് ഇ.പി.ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട കേസിൽ ഡിസി ബുക്സ് പബ്ലിക്കേഷൻ മുൻ മേധാവി എ.വി.ശ്രീകുമാറിന് മുൻകൂർ ജാമ്യം. അതേസമയം, ശ്രീകുമാർ രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ നിർദേശിച്ചു.
വിവാദങ്ങളുടെ വർഷമായിരുന്നു ഇ.പി.ജയരാജന് 2024. പക്ഷേ ഒരു കമ്യൂണിസ്റ്റിനു വ്യക്തിപരമായ ദുഃഖങ്ങളോ സന്തോഷങ്ങളോ ഇല്ലെന്നതാണ് ജയരാജന്റെ നയം. സമൂഹത്തിന്റെ ദുഃഖങ്ങളും ആശങ്കകളുമൊക്കെയാണ് കമ്യൂണിസ്റ്റുകാരന്റെയും ദുഃഖവും ആശങ്കകളും. അതുകൊണ്ടുതന്നെ, ‘വ്യക്തിപരമായി 2024 എങ്ങനെയായിരുന്നു?’, ‘2025 ന്റെ പ്രതീക്ഷകൾ
തിരുവനന്തപുരം ∙ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ ആത്മകഥ ചോർന്ന സംഭവം വഞ്ചനക്കുറ്റത്തിനു കേസെടുത്ത് പൊലീസ് അന്വേഷിക്കും. പ്രസാധക സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവിയാണ് ആത്മകഥ ചോർത്തിയതെന്ന കോട്ടയം എസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ എഡിജിപി: മനോജ് ഏബ്രഹാം നിർദേശിച്ചത്.
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ ഇ.പി. ജയരാജനെതിരെ വിമർശനം. രാഷ്ട്രീയ നേതാക്കൾ എന്ന നിലയിൽ ജാവഡേക്കറിനെ കണ്ടതു മനസിലാക്കാം. എന്നാൽ ദല്ലാൾ നന്ദകുമാറിനെ ഇ.പി കണ്ടതിനു എന്ത് ന്യായീകരണം ആണു നേതൃത്വത്തിന് പറയാനുള്ളതെന്നു മല്ലപ്പള്ളിയിൽ നിന്നുള്ള പ്രതിനിധി വിമർശിച്ചു. തുടർച്ചയായ പിരിവുകൾ കാരണം ബ്രാഞ്ച് സെക്രട്ടറിമാർ സാമ്പത്തിക ബാധ്യതയിലാണ്.
കോട്ടയം ∙ തന്നെയും പാർട്ടിയേയും തകർക്കാൻ ചിലർ പ്ലാൻ ചെയ്തു പുറപ്പെട്ടിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഇതിനായി ഒരു ആലോചന നടന്ന കാര്യം അറിയാമെന്നും അതുകൊണ്ടൊന്നും തകർന്നുപോകില്ലെന്നും ജയരാജൻ മനോരമ ഓൺലൈനോട് പറഞ്ഞു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തനിക്കെതിരെ സംസാരിച്ചെന്ന തരത്തിൽ പുറത്തുവന്ന വാർത്തയും അദ്ദേഹം നിഷേധിച്ചു.
തിരുവനന്തപുരം∙ ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇപിയുടെ പ്രവർത്തനത്തിൽ നേരത്തെ പോരായ്മയുണ്ടായിരുന്നു. പോരായ്മ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമം പാർട്ടി നടത്തി. എന്നാൽ അതിനു ശേഷവും തിരഞ്ഞെടുപ്പ് സമയത്ത് വിവാദങ്ങൾ ഉണ്ടാക്കി.
കൊല്ലം ∙ തൊഴിലാളി വർഗ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ജാഥ നടത്തിയപ്പോൾ പാവപ്പെട്ട തൊഴിലാളിയായ മൈക്ക് ഓപ്പറേറ്ററുടെ മെക്കിട്ടു കയറിയതു ശരിയാണോയെന്നു സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ ചോദ്യം. സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ജില്ലാ സെക്രട്ടറി എസ്.സുദേവൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ
കണ്ണൂർ∙ ആത്മകഥ പാർട്ടി അനുമതിയോടെ ഈ മാസം അവസാനം പ്രസിദ്ധീകരിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ. ഡിസംബർ വരെയുള്ള സംഭവങ്ങൾ ഉൾപ്പെടുത്തും. ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പേരിലായിരിക്കില്ല അത്; പക്ഷേ, പുതിയ പേര് തീരുമാനിച്ചിട്ടില്ല. നേരത്തേ പുറത്തുവന്ന പിഡിഎഫിൽ പറയുന്ന കാര്യങ്ങൾ തന്റെ ആത്മകഥയല്ലെന്ന് ഇ.പി ആവർത്തിച്ചു. ആർക്കു പ്രസിദ്ധീകരണത്തിനു നൽകണമെന്നു തീരുമാനിച്ചിട്ടില്ല. തെറ്റായ നിലപാട് സ്വീകരിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
കണ്ണപുരം (കണ്ണൂർ) ∙ സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽനിന്നു പോസ്റ്റ് മോഡേൺ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകി ഇന്ത്യയിലേക്ക് ആളെ അയയ്ക്കുന്നതായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ. രാജ്യത്തിന്റെ പല മേഖലകളിലായി അവരുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി ഇവിടെ വലതുപക്ഷ
കണ്ണപുരം (കണ്ണൂർ) ∙ സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽനിന്നു പോസ്റ്റ് മോഡേൺ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകി ഇന്ത്യയിലേക്ക് ആളെ അയയ്ക്കുന്നതായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ.
Results 1-10 of 770