Activate your premium subscription today
ആലപ്പുഴ ∙ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആലപ്പുഴയിൽ സംഘടിപ്പിച്ച സെമിനാറിൽ നിന്ന് അവസാന നിമിഷം മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ പിന്മാറി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സെമിനാറിൽ നിന്നുള്ള പിന്മാറ്റം. ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ നടത്തുന്ന സെമിനാറിൽ ജി. സുധാകരനെയാണ് സിപിഎം പ്രതിനിധിയായി നിശ്ചയിച്ചിരുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്.
ആലപ്പുഴ ∙ ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻമന്ത്രി ജി.സുധാകരൻ. ബോബി ചെമ്മണൂർ വെറും പ്രാകൃതനും കാടനുമാണെന്നും പരമനാറിയും പണത്തിന്റെ അഹങ്കാരവുമാണെന്നും സുധാകരൻ പറഞ്ഞു. കായംകുളം എംഎസ്എം കോളജിൽ പുസ്തകപ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ ഇ.പി. ജയരാജനെതിരെ വിമർശനം. രാഷ്ട്രീയ നേതാക്കൾ എന്ന നിലയിൽ ജാവഡേക്കറിനെ കണ്ടതു മനസിലാക്കാം. എന്നാൽ ദല്ലാൾ നന്ദകുമാറിനെ ഇ.പി കണ്ടതിനു എന്ത് ന്യായീകരണം ആണു നേതൃത്വത്തിന് പറയാനുള്ളതെന്നു മല്ലപ്പള്ളിയിൽ നിന്നുള്ള പ്രതിനിധി വിമർശിച്ചു. തുടർച്ചയായ പിരിവുകൾ കാരണം ബ്രാഞ്ച് സെക്രട്ടറിമാർ സാമ്പത്തിക ബാധ്യതയിലാണ്.
ആണ്ടിലൊരിക്കൽ ജനങ്ങളെ കാണാനെത്തുന്ന മഹാബലിയെ മലയാളക്കരയ്ക്കറിയാം. ആണ്ടിലൊരിക്കൽ ക്രിസ്മസ് സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസ് ആകട്ടെ ആഗോള സങ്കൽപമാണ്. രണ്ടുപേരും ഉന്നതമായ ചില ആശയങ്ങൾ കൂടി പേറുന്നവരാണ്. അതു മനസ്സിലാകാത്തവരാണ് മഹാബലിയെ കുടവയറൊക്കെയുള്ള കോമാളി രൂപം പോലെ ചിത്രീകരിച്ചത്. എങ്കിലും,
അമ്പലപ്പുഴ∙ ഇന്നത്തെ സിനിമകളൊന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ലെന്ന് മുൻമന്ത്രി ജി. സുധാകരൻ. സിനിമാ താരങ്ങളുടെ ഓവർ നാട്യവും അവരെച്ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമാണ്. മൂല്യമുള്ള സിനിമകൾ ഇറങ്ങുന്നില്ല. സിനിമകൾ മദ്യപാനത്തെ ആഘോഷമാക്കുകയാണെന്നും ജി.സുധാകരൻ പറഞ്ഞു. തകഴി അയ്യപ്പക്കുറുപ്പിന്റെ ഏഴാമത് ചരമ വാർഷിക ചടങ്ങും തകഴി അയ്യപ്പക്കുറുപ്പ് സ്മാരക ചെറുകഥാ പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ പാർട്ടിയിൽ അവഗണന നേരിടുന്നു എന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മുസ്ലിം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിൽ നിന്നും ജി.സുധാകരൻ പിൻമാറിയതും വാർത്തയായിരുന്നു. ഇതിനിടെ കണ്ണൂരിലെ കമ്യൂണിസ്റ്റുകാരെ
ആലപ്പുഴ∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ, മുൻമന്ത്രി ജി.സുധാകരനെ ആലപ്പുഴ പറവൂരിലെ വീട്ടിലെത്തി സന്ദർശിച്ചു. ജി.സുധാകരന്റെ സഹോദരനും എസ്എഫ്ഐ നേതാവുമായിരുന്ന ജി.ഭുവനേശ്വരന്റെ രക്തസാക്ഷിത്വ അനുസ്മരണ ദിനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജയരാജൻ. സുധാകരനു പുസ്തകങ്ങളും സമ്മാനിച്ചു.
തൃശൂർ∙ ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റും താനും ചേർന്നാണ് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ വീട്ടിൽ പോയി കണ്ടതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന് ബി. ഗോപാലകൃഷ്ണന്. സുധാകരൻ കാണിച്ച സ്നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണ്. വിശിഷ്ട വ്യക്തികളെ കണ്ട് ആദരിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് പോയത്. സത്യസന്ധനായ കമ്യൂണിസ്റ്റും പൊതുപ്രവർത്തകനുമാണ് ജി.സുധാകരൻ. ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം സുധാകരനു സമ്മാനിച്ചെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
തളിപ്പറമ്പ്∙ സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരനും ഭാര്യയും മനസ്സുകൊണ്ട് ബിജെപി അംഗത്വം സ്വീകരിച്ചവരാണെന്നും അവരെ താൻ വീട്ടിൽ പോയി കണ്ട് കാര്യങ്ങൾ സംസാരിച്ച് ഷാൾ അണിയിച്ചിരുന്നുവെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ. ഏതാനും ദിവസം മുൻപ് ആലപ്പുഴയിലെ വീട്ടിൽ പോയാണ് സുധാകരനെ നേരിൽ കണ്ടതെന്നും വീടിന്റെ ഗേറ്റിലേക്ക് വന്നാണ് സുധാകരൻ സ്വീകരിച്ചതെന്നും അത് ബിജെപിക്കുള്ള സ്വീകരണമായിട്ടാണ് കാണുന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
ആലപ്പുഴ∙ സിപിഎം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരനെ സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ആലപ്പുഴ പറവൂരിലെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച സൗഹാർദപരം മാത്രമാണെന്നും രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടില്ലെന്നും ഇരു നേതാക്കളും പ്രതികരിച്ചു. അമ്പലപ്പുഴയിലെ ഏരിയാ സമ്മേളനത്തിൽനിന്ന് ജി.സുധാകരനെ മാറ്റി നിർത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച എന്നതു ശ്രദ്ധേയമാണ്.
Results 1-10 of 217