Activate your premium subscription today
ന്യൂഡൽഹി ∙ മുനമ്പത്തെച്ചൊല്ലി ഹൈബി ഈഡനും കേന്ദ്രമന്ത്രി ജോർജ് കുര്യനും തമ്മിൽ വാക്പോര്. സിബിസിഐ, കെസിബിസി പോലെയുള്ള ക്രൈസ്തവ സംഘടനകളോട് ഇപ്പോൾ വലിയ സ്നേഹം കാണിക്കുന്ന ബിജെപി, മണിപ്പൂരിൽ ദേവാലയങ്ങൾ തകർത്ത വിഷയത്തിലടക്കം ഈ സംഘടനകളെ കേട്ടില്ലെന്ന് ഹൈബി ഈഡൻ പറഞ്ഞു.
കൊച്ചി ∙ വഖഫ് നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരായ ഹൈബി ഈഡന്റേയും ഡീൻ കുര്യാക്കോസിന്റെയും ഓഫിസിലേക്ക് മാർച്ച് നടത്തി ബിജെപി. കൊച്ചി കലൂരുനിന്ന് ഹൈബി ഈഡന്റെ ഓഫിസിലേക്കായിരുന്നു മാർച്ച്. ഇടുക്കിയിൽ ചെറുതോണിയിലുള്ള ഡീൻ കുര്യാക്കോസിന്റെ ഓഫിസിലേക്കായിരുന്നു മാർച്ച്.
ന്യൂഡൽഹി∙ സ്വിഗ്ഗി, സൊമാറ്റോ, ഊബർ, ഓല, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ജോലിയെടുക്കുന്ന ഗിഗ്തൊഴിലാളികളെ പരിരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ഹൈബി ഈഡൻ എംപി. ലോക്സഭയിലെ ശൂന്യ വേളയിലാണ് ഹൈബി ഈഡൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കൊച്ചി ∙ ഹൈവേ വികസനത്തിന്റെ അവകാശ വാദത്തിനു വേണ്ടി സംസ്ഥാന സർക്കാർ ജനകീയ സമരങ്ങൾക്കു നേരെ കണ്ണടയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടഞ്ഞ കണ്ണ് തുറപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകും. ചേരാനല്ലൂർ ഹൈവേ വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് ഹൈബി ഈഡൻ എംപിയും ടി.ജെ.വിനോദ് എംഎൽഎയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി വിമാന സർവീസുകൾ മാർച്ച് 30 മുതൽ നിർത്തലാക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈബി ഈഡൻ എംപി. തീരുമാനം പുനഃപരിശോധിക്കണമെന്നും സർവീസ് തുടരണമെന്നും എയർ ഇന്ത്യയോട് ആവശ്യപ്പെട്ട് എംപി.
പതിനാല് വർഷങ്ങൾ, നാല് തിരഞ്ഞെടുപ്പുകൾ, നാലു ലക്ഷത്തോളം കിലോമീറ്ററുകൾ...ഓടിതളർന്നിട്ടില്ല ഹൈബി ഈഡന്റെ ഇന്നോവ എങ്കിലും കണ്ണെത്തും ദൂരത്തേക്ക് ഒരു പറിച്ചു നടലിന്റെ സമയമെത്തിയിരിക്കുന്നു. വിശ്വസിച്ച് ഏൽപിക്കാൻ ഒരു 'കൈ' എത്തിയപ്പോൾ, ഒരിക്കലും വിറ്റുകളയുകയില്ലെന്ന ഉറപ്പിന്മേൽ ഒരു വാക്കുറപ്പിക്കൽ. പതിനാലു
കൊച്ചി∙ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് വേണ്ടി ഹൈബി ഈഡൻ എംപി സംഘടിപ്പിക്കുന്ന ‘ഏയ് ഓട്ടോ’ വെൽനെസ് ക്യാംപിന്റെ ആദ്യ ക്യാംപിൽ 824 പേർ പങ്കെടുത്തു. എറണാകുളം ടൗൺ ഹാളിൽ വച്ച് സംഘടിപ്പിച്ച ക്യാംപിൽ എറണാകുളം നഗരം, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി, ചിറ്റൂർ, ചേരാനല്ലൂർ പ്രദേശങ്ങളിലെ ഓട്ടോ തൊഴിലാളികളാണ് പങ്കെടുത്തത്. ബിപിസിഎൽ കൊച്ചിയുടെ സിഎസ്ആർ പിന്തുണയോടെ ഇടപ്പള്ളി ഫ്യൂച്ചറേസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
നായരമ്പലം∙ ഉദ്ഘാടകനായി വന്ന് കബഡി കളിച്ച് ഹൈബി ഈഡൻ എം.പി. സംസ്ഥാന ജൂനിയർ കബഡി ചാംപ്യൻഷിപ് ഉദ്ഘാടനം ചെയ്യാൻ ലൊബേലിയ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയതായിരുന്നു എംപി. 15 വർഷത്തിനു ശേഷമാണ് എറണാകുളം ജില്ല ചാംപ്യൻഷിപ്പിന് വേദിയാകുന്നത്. 14 ജില്ലകളിൽ നിന്നുള്ള 28 ടീമുകൾ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന
കൊച്ചി ∙ സമൂഹത്തില്‍ പോസിറ്റീവ് മാറ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 'ഹി ആന്‍ഡ് ഫ്രണ്ട്സ്' (ഹൈബിയും സുഹൃത്തുക്കളും) കൂട്ടായ്മയിലെ അംഗങ്ങള്‍ ലണ്ടനില്‍ ഒത്തുകൂടി. എറണാകുളം എം.പി ഹൈബി ഈഡനും അദ്ദേഹത്തിന്റെ ലണ്ടനിലെ അറുപതോളം സുഹൃത്തുക്കളുമാണ് യോഗത്തില്‍ പങ്കെടുത്തത്.
വൈപ്പിൻ∙പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് സ്കൂളിനു നൽകിയ ബസ് ഫ്ലാഗ് ഓഫ് ചെയ്തതിനു ശേഷം കന്നിയാത്രയിൽ സാരഥിയുടെ റോളും ഏറ്റെടുത്ത് ഹൈബി ഈഡൻ എംപി. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമാണ് എംപി ഓടിച്ച സ്കൂൾ ബസിൽ യാത്രയ്ക്ക് അവസരമൊരുങ്ങിയത്. ഉദ്ഘാടനം ചെയ്താൽ
Results 1-10 of 154