Activate your premium subscription today
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
നാസി ഭരണകൂടത്തിന് പ്രത്യയശാസ്ത്ര അടിത്തറ പാകിയ അഡോൾഫ് ഹിറ്റ്ലറുടെ ആത്മകഥാപരമായ മാനിഫെസ്റ്റോയാണ് മെയിൻ കാംഫ്. 1924ൽ തടവിലായിരുന്ന സമയത്താണ് ഹിറ്റ്ലർ ഈ കൃതി എഴുതിയത്. 1925ൽ പ്രസിദ്ധീകരിച്ച പുസ്തകം 100 വർഷങ്ങൾക്കുശേഷവും, തീവ്ര പ്രത്യയശാസ്ത്രങ്ങളുടെ
ക്രൂരതകളുടെ ഒരധ്യായം ലോകത്ത് രചിച്ച നാത്സി ഭരണകൂടത്തിൽ ക്രൂരതയുടെ പര്യായങ്ങളായി മാറിയ അനേകം പുരുഷൻമാരുണ്ട്. ഹിറ്റ്ലറും ഹിംലറുമൊക്കെ ഇതിനുദാഹരണം.എന്നാൽ നാത്സി വനിതകളിൽ ഏറ്റവും ക്രൂരയാരെന്നു ചോദിച്ചാൽ പല ചരിത്രകാരൻമാരും ഒരു പേരാകും പറയുക...ഇർമ ഗ്രെസ് ആൽഫ്രഡ്–ബെർത്ത ദമ്പതികളുടെ മകളായി 1923ൽ ആണ് ഇർമ
‘സംരക്ഷിച്ചു പരിപാലിച്ച കൈകൊണ്ട് ജീവനെടുക്കുക’ എന്ന് കേട്ടിട്ടില്ലേ? സ്വന്തം മനഃസാക്ഷിയെ എതിർത്തുകൊണ്ട് അത്തരത്തിൽ ഒരു ‘ഉത്തരവാദിത്തം’ നിറവേറ്റിയതിന്റെ അസമാധാനവും പേറിയാണ് ശാലോം നഗറെന്ന മുൻ ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ അടുത്തകാലത്ത് മരണത്തിന് കീഴടങ്ങിയത്. ശാലോം ആദ്യം സംരക്ഷണം ഒരുക്കുകയും പിന്നീട് തൂക്കുകയർ കഴുത്തിൽ മുറുക്കുകയും ചെയ്തതോ, ഒരു കാലത്ത് ലോകം മുഴുവൻ ഭയത്തോടെ മാത്രം നോക്കിക്കണ്ടിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ വലംകയ്യായിരുന്ന അഡോൾഫ് ഐക്മാനെയും. ജൂതരെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി ഹിറ്റ്ലർ തുടങ്ങിവച്ച അരുംകൊലകളുടെ ‘മുഖ്യ ഉപജ്ഞാതാവും കൂട്ടക്കുരുതിയുടെ സംഘാടകനുമായിരുന്ന’ ഐക്മാനും ജയിൽ ജീവനക്കാരനായിരുന്ന ശാലോമും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് വളരെ നാടകീയമായാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജർമനിയിൽ മറ്റൊരു പേരിലാണ് ഐക്മാൻ ജീവിച്ചിരുന്നത്. 1950ൽ അവിടെ നിന്ന് അർജന്റീനയിലേക്ക് പലായനം ചെയ്യുകയും അവിടെ ഒളിവിൽ കഴിയുകയും ചെയ്യുന്നതിനിടെ ഇസ്രയേൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി ജയിലിൽ എത്തിക്കുകയായിരുന്നു. അന്നുമുതലാണ് ഐക്മാനും ശാലോം നഗറും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്.
ജറുസലം ∙ അഡോൾഫ് ഹിറ്റ്ലറുടെ വലംകൈ അഡോൾഫ് ഐക്മാനെ തൂക്കിലേറ്റാൻ ‘നറുക്കെടുപ്പിലൂടെ വിധിക്കപ്പെട്ട’ ആരാച്ചാർ ശാലോം നഗാർ (88) അന്തരിച്ചു. 1962 ജൂൺ ഒന്നിനു പുലർച്ചെ ഇസ്രയേലിലെ റംലേ ജയിലിൽ വധശിക്ഷ നടപ്പാക്കുമ്പോൾ 26 വയസ്സായിരുന്നു നഗാറിന്റെ പ്രായം.
മനസിൽ തിരതല്ലിയ ആഹ്ളാദവും സന്തോഷവും പുറത്തു കാണിക്കാതെ ബെർഗും ഹെഫ്തനും അതിവേഗം അവിടെ നിന്ന് പുറത്തു കടക്കാൻ ശ്രമിച്ചു. വഴി മദ്ധ്യേ രണ്ടു സുരക്ഷാ കവാടങ്ങളും ഇവർക്ക് മുന്നിൽ തടസമായി നിന്നെങ്കിലും ബർഗിന്റെ കാർക്കശ്യ നിലപാടിൽ ഗാർഡുകൾ ഗെയ്റ്റുകൾ തുറക്കാൻ നിർബന്ധിരായി. സമീപത്തെ റാസ്റ്റൻബെർഗ് എയർ
അന്നൊരു വ്യാഴാഴ്ചയായിരുന്നു. ടെലിഫോൺ ശബ്ദിക്കുന്നത് കേട്ടുകൊണ്ടാണ് പാതിമയക്കത്തിലായിരുന്നു ല്യൂഡിഗ് ബെക്ക് രാവിലെ ഉണർന്നത്. ജർമൻ സൈന്യത്തിൽ നിന്ന് വിരമിച്ചിട്ടു കുറച്ചു വർഷങ്ങളായെങ്കിലും വലിയൊരു ചരിത്ര ദൗത്യത്തിൽ മുഴുകിയിരുന്ന ബെക്കിന് കഴിഞ്ഞ കുറച്ചു നാളുകളായിട്ട് ഉറക്കം തീരെയില്ല. റിസീവർ
1936ലെ ഒളിംപിക്സിന്റെ ചരിത്രം ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. നാത്സി ജർമനിയുടെ തലസ്ഥാനമായ ബെർലിനിലായിരുന്നു അന്നത്തെ ഒളിംപിക്സ്. ബെർലിൻ നഗരം അതിന്റെ എല്ലാ പ്രൗഢിയിലും അണിഞ്ഞൊരുങ്ങിനിന്നു. അന്നത്തെ ഒളിംപിക്സ് വേദിയിലേക്ക് അഡോൾഫ് ഹിറ്റ്ലറുടെ ആഗമനമുണ്ടായി. പല രാജ്യങ്ങളിൽ നിന്നു വന്ന
അഡോൾഫ് ഹിറ്റ്ലറിന്റെ നിയന്ത്രണത്തിൽ നിന്ന് പടിഞ്ഞാറൻ യൂറോപ്പിനെ മോചിപ്പിച്ച നോർമൻഡി ലാൻഡിങ് ദൗത്യത്തിന്റെ എൺപതാം വാർഷികമാണ് കടന്നുപോകുന്നത്. ബ്രിട്ടിഷ്– യുഎസ് സൈനികരാണ് നോർമൻഡി ദൗത്യത്തിൽ പങ്കെടുത്തത്.ലോകത്തെ മുഴുവൻ വിറപ്പിച്ച കിരാത ഭരണമായിരുന്നു അഡോൾഫ് ഹിറ്റ്ലറിനു കീഴിലെ നാത്സി വാഴ്ച. രണ്ട്
എലിസബത്തൻ കാലഘട്ടത്തിലെ ശ്രദ്ധേയനായി കവി സർ ഫിലിപ്പ് സിഡ്നി (1554 -1586) സൈനികനുമായിരുന്നു. 1586ൽ സ്പെയിൻകാരുമായി നടന്ന സുട്ഫെൻ യുദ്ധത്തിൽ തുടയെല്ലിനു വെടിയേറ്റ് അവശനായി, ഒരു തുള്ളി വെള്ളത്തിനു വേണ്ടി ദാഹിച്ച് കിടക്കുകയായിരുന്നു കുലീനനായ ആ ക്യാപ്റ്റൻ. ഒരു കപ്പു വെള്ളവുമായി ഒരു ഭടൻ ഓടിയെത്തി. കപ്പു ചുണ്ടോടുചേർത്ത നിമിഷം. മരണത്തോടു മല്ലടിച്ച് അടുത്തു കിടക്കുന്നൊരു ഭടന്റെ ദയനീയനോട്ടം ഫിലിപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു. ‘വെള്ളം അയാൾക്കു കൊടുക്കൂ’ എന്ന് ഉടൻ നിർദ്ദേശിച്ചിട്ട്, അയാളെ നോക്കിപ്പറഞ്ഞു, ‘എനിക്കുള്ളതിനെക്കാൾ വലിയ ആവശ്യം തനിക്കാണ്’. കാരുണ്യം നിറഞ്ഞുപതയുന്ന ഹൃദയസ്പർശിയായ സംഭവം. 26 ദിവസത്തിനുശേഷം 31–ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അക്കഥ നാമോർക്കുന്നു!
Results 1-10 of 50