Activate your premium subscription today
സിറിയയുടെ വടക്കുകിഴക്കൻ മേഖല അറിയപ്പെടുന്നതു റോജാവ എന്നാണ്. ഇതു രണ്ടാം തവണയാണു മാധ്യമ പ്രവർത്തക എന്ന നിലയിൽ ഈ നാടു ഞാൻ സന്ദർശിക്കുന്നത്. കഴിഞ്ഞ 5 വർഷത്തിൽ, 2019 നു ശേഷം റോജാവയുടെ തലസ്ഥാനമായ ഖാമിഷ്ലോ വല്ലാതെ മാറിയിരിക്കുന്നു. പുതിയ കെട്ടിടങ്ങൾ തലയുയർത്തിയിട്ടുണ്ട്. മുൻപ് ഐഎസിന്റെ നിയന്ത്രത്തിലായിരുന്ന അൽ ഹാസക്കായിലേക്കുള്ള എം7 ഹൈവേ അടക്കം റോഡുകൾ സ്വതന്ത്രമാക്കപ്പെട്ടു. ജനങ്ങൾ ഇപ്പോഴും ഭീതിയുടെ പിടിയിലാണ്. നാളെയെന്ത് എന്ന അനിശ്ചിതത്വം. ബഷാർ അൽ അസദ് ഭരണകൂടം വീണെങ്കിലും തുർക്കി അതിർത്തിയോടു ചേർന്ന സിറിയയിലെ കുർദുമേഖലയായ റോജാവയ്ക്കു സ്വാതന്ത്ര്യം ഇനിയും അകലെ. ഐഎസിനെതിരായ യുദ്ധകാലത്തു നേടിയെടുത്ത റോജാവ ഓട്ടണമസ് അഡ്മിനിസ്ട്രേഷൻ എന്ന പേരിലുള്ള പരിമിത സ്വയംഭരണമടക്കം നഷ്ടമാകുമോ എന്ന ഭീതി കുർദുകൾക്കുണ്ട്. നാലുചുറ്റും ശത്രുക്കളോടു പൊരുതുകയാണു കുർദുകൾ – തുർക്കിയുടെ പിന്തുണയുള്ള ഫ്രീ സിറിയൻ ആർമി എന്ന എസ്എൻഎ ഒരു വശത്ത്. ഐഎസ് പോലെയുള്ള ഭീകരസംഘടനകൾ മറ്റൊരു വശത്ത്.
സിറിയയിലെ അഹമ്മദ് അൽ-ഷറയുമായി മറ്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി ജര്‍മന്‍ വിദേശകാര്യമന്ത്രി അന്നലീന ബെയര്‍ബോക്കും ഫ്രഞ്ച് നയതന്ത്രജ്ഞനും.
മോസ്കോ∙ വിമതനീക്കത്തെത്തുടർന്ന് ഭരണം നഷ്ടപ്പെട്ട് റഷ്യയിൽ അഭയം തേടിയ സിറിയൻ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ കൊലപ്പെടുത്താൻ ശ്രമം നടന്നെന്ന് റിപ്പോർട്ട്. അസദിനെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമം നടന്നതായി റഷ്യയുടെ മുൻ ചാരന്റെ എക്സ് അക്കൗണ്ടായ ജനറൽ എസ്വിആർ ആരോപിച്ചു. ഞായറാഴ്ച അസദിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്നും കടുത്ത ചുമയെയും ശ്വാസംമുട്ടലിനെയും തുടർന്ന് അദ്ദേഹം ചികിത്സ തേടിയെന്നും അക്കൗണ്ടിൽ പറയുന്നു.
സിറിയയിലെ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് (59) സ്ഥാനഭ്രഷ്ടനാവുകയും റഷ്യയില്‍ അഭയം പ്രാപിക്കുകയും ചെയ്തശേഷം രണ്ടാഴ്ച കഴിഞ്ഞു. സിറിയയെപ്പോലുളള രാജ്യങ്ങളില്‍ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ പോലും നീണ്ടുനില്‍ക്കുന്ന ചോരച്ചൊരിച്ചല്‍ ഉണ്ടാവാന്‍ വേറെ കാരണമൊന്നും സാധാരണ ഗതിയില്‍ ആവശ്യമായി വരാറില്ല. പക്ഷേ,
ന്യൂഡൽഹി∙ പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷിച്ചുവെന്ന് റിപ്പോർട്ട്. സിറിയൻ മാതാപിതാക്കളുടെ മകളായി യുകെയിൽ ജനിച്ചുവളർന്ന അസ്മ അൽ അസദ് തിരിച്ച് യുകെയിലേക്കു തന്നെ മടങ്ങിപ്പോകണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് തുർക്കി, അറബ് മാധ്യമങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമതർ എത്തുന്നതിനു മുൻപ് സിറിയയിൽനിന്നു രക്ഷപ്പെട്ട അസദ് കുടുംബം നിലവിൽ റഷ്യയിലാണ് ഉള്ളത്.
2018 ഏപ്രിൽ 7, വൈകിട്ട് 7 മണി. സിറിയയിലെ ഡമാസ്കസിൽ കിഴക്കൻ ഗൗട്ടയിലെ തെരുവിലൂടെ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനം മരണവെപ്രാളത്താൽ അലറിക്കരഞ്ഞ് ചിതറിയോടുകയാണ്. ഓട്ടത്തിനിടെ ചിലർ റോഡിൽ മരിച്ചുവീഴുന്നു. നിമിഷ നേരത്തിനുള്ളിൽ ആ തെരുവുകൾ നുരയും പതയുമൊഴുകുന്ന മൃതദേഹങ്ങൾ കൊണ്ടു നിറഞ്ഞു. ചലനമറ്റ് കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ കണ്ട് ലോകം ഞെട്ടി. അതെ, ബഷാർ അൽ അസദിന്റെ സൈന്യം രാസായുധം പ്രയോഗിച്ചതായിരുന്നു അത്. ആ രാത്രി കണ്ടതെല്ലാം കൊടുംക്രൂരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. സിറിയൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രണ്ടു കെട്ടിട സമുച്ചയങ്ങളുടെ മുകളിലേക്കാണ് ‘മരണത്തിന്റെ സിലിണ്ടറുകൾ’ വർഷിച്ചത്. വീണ ഉടൻ അവ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ബഷാറിന്റെ ക്രൂരതയുടെ ഏറ്റവും വികൃത മുഖമായിരുന്നു അന്ന് ലോകം കണ്ടത്. ശ്വാസം കിട്ടാതെ, കണ്ണുതള്ളി മരണം മുന്നിൽക്കണ്ട് ജനം നാലുപാടും ഓടുകയായിരുന്നു. വായിൽ നിന്നും നുരയും പതയും വന്നു തളർന്നിരുന്നു പലരും. ഒരിറ്റുവെള്ളം നൽകാൻ പോലും ആരും അവിടെ ഉണ്ടായിരുന്നില്ല. പലരുടെയും വായിൽനിന്ന് മഞ്ഞപ്പുകയായിരുന്നു പുറത്തേക്കു വന്നത്. സ്വന്തം ജനങ്ങള്‍ക്കു നേരെ അസാദ് നടത്തിയ ദയാരഹിതമായ രാസായുധ ആക്രമണം... സിറിയൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രണ്ട് കെട്ടിട സമുച്ചയങ്ങളുടെ മുകളിലേക്കാണ് ‘മരണത്തിന്റെ സിലിണ്ടറുകൾ’ വർഷിച്ചത്. വീണ ഉടനെ സിലിണ്ടറുകളെല്ലാം വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പിന്നീട് സംഭവിച്ചതെല്ലാം ദയനീയ കാഴ്ചകളായിരുന്നു. ബഷാറിന്റെ ക്രൂരതയുടെ ഏറ്റവും വികൃത മുഖമായിരുന്നു അന്ന് ലോകം കണ്ടത്. ശ്വാസം കിട്ടാതെ, കണ്ണുതള്ളി മരണം മുന്നിൽകണ്ട് ജനം നാലുപാടും ഓടുകയായിരുന്നു. മിക്കവരുടെ വായിൽ നിന്നും നുരയും പതയും വന്നു,
ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടു യുദ്ധങ്ങളിലും തിരഞ്ഞെടുപ്പ് ജയത്തിന് ശേഷമുള്ള ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളിലും കേന്ദ്രീകരിച്ച ഈ സമയത്ത് തികച്ചും അപ്രതീക്ഷിതമായി എല്ലാ നിരീക്ഷകരെയും ഞെട്ടിച്ചുകൊണ്ട് പതിമൂന്നു വര്‍ഷം നീണ്ടു നിന്ന സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് പരിസമാപ്തിയായി. തന്നെ എതിര്‍ക്കുന്ന കക്ഷികളുടെ പെട്ടെന്നുള്ള നീക്കത്തില്‍ പരിപൂര്‍ണമായി സ്തബ്ദരായിപ്പോയ ബഷാര്‍ അല്‍ അസദിന്റെ ഭരണകൂടം ഞൊടിയിടക്കുള്ളില്‍ നിലം പതിച്ചു. രാജ്യത്തിലെ പ്രധാന പട്ടണങ്ങളായ ഡമാസ്കസും ആലപ്പോയും കീഴടക്കിയ വിമത സേനയ്ക്ക് മുന്പില് പിടിച്ചു നില്ക്കാന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബഷാര്‍ അല്‍ അസദ് തന്റെ കുടുംബത്തോടൊപ്പം വിദേശത്തേക്ക് പലായനം ചെയ്യുകയായിരുന്നു. സുഗമമായ ഭരണമാറ്റം ഉറപ്പാക്കുമെന്നും പുതിയ ഭരണകൂടത്തിന് ആവശ്യമായ സഹകരണം നല്‍കുമെന്നും അസദ് ഭരണത്തിലെ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് അല്‍ ജലാലി പ്രഖ്യാപിച്ചതിനു പിന്നാലെത്തന്നെ, മുഹമ്മദ് അല്‍ ബഷീര്‍ താല്‍ക്കാലിക പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നു വിജയശ്രീലാളിതരായ വിമത സേന അറിയിച്ചു. അങ്ങനെ അന്‍പതിലേറെ വര്‍ഷങ്ങള്‍ സിറിയയെ അടക്കിവാണ അസദ് കുടുംബത്തിന്റെ ഭരണവും നിലംപൊത്തുന്ന കാഴ്ച 2024 അവസാനിക്കുന്നതിനു മുന്‍പ് ലോകത്തിനു കാണേണ്ടി വന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും പ്രാചീനമായ സംസ്കാരങ്ങളിലൊന്നിന്റെ ഭാഗമാണെന്ന പാരമ്പര്യവും പെരുമയും പേറുന്ന രാജ്യമാണ് സിറിയ. ക്രിസ്തു ജനിക്കുന്നതിനു 3500 വര്‍ഷങ്ങള്‍ മുന്‍പ് ഇവിടെ
മോസ്കോ∙ സിറിയയിലെ അട്ടിമറിക്ക് ശേഷം ആദ്യ പ്രതികരണവുമായി ബഷാർ അൽ അസദ്. സിറിയയിൽ നടന്നത് തീവ്രവാദ പ്രവർത്തനമാണെന്ന് അസദ് പറഞ്ഞു. സിറിയ വിടാൻ നേരത്തേ തീരുമാനിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയൻ പ്രസിഡൻസിയുടെ ടെലഗ്രാം ചാനലിലൂടെ പ്രസിഡന്റ് ബഷാർ അൽ അസദ് എന്ന പേരിലാണ് പ്രസ്താവന നടത്തിയത്.
ഡിസംബർ 8, ഞായറാഴ്ച. അസദ് ഭരണകൂടം തകർന്നു വീണ വാർത്ത അറിഞ്ഞതോടെ ഒരുകൂട്ടം ജനം സിറിയയിലെ കുപ്രസിദ്ധ ജയിലിലേക്ക് ഒഴുകിയെത്തി. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ‘മനുഷ്യ അറവുശാല’ എന്നറിയപ്പെടുന്ന ജയിലിൽ വര്‍ഷങ്ങളായി നരകിച്ച് കഴിയുന്ന ഉറ്റവരെ കാണാനുള്ള ഓട്ടമായിരുന്നു അത്. വരും ദിവസങ്ങളിൽ വധശിക്ഷയ്ക്ക് വരെ വിധിച്ചവരുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള പതിനായിരക്കണക്കിന് തടവുകാരാണ് ഭൂഗർഭ ജയിലുകളിൽ കഴിഞ്ഞിരുന്നത്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നറിയാതിരുന്ന ഉറ്റവരെയും ബന്ധുക്കളെയും തേടി ജനം അവിടേക്ക് ഇരച്ചെത്തുകയായിരുന്നു. എന്തായിരുന്നു ആ ജയിലിന്റെ പ്രത്യേകത? സിറിയയിലെ ഏറ്റവും രഹസ്യ സ്വഭാവമുള്ളതും കുപ്രസിദ്ധവുമായ ജയിലായിരുന്നു അത്. കൊടിയ പീഡനത്തിനും മനുഷ്യക്കുരുതിക്കും കുപ്രസിദ്ധി നേടിയ സിറിയൻ തടവറകളിൽ നിന്ന് ആയിരക്കണക്കിനു പേരെയാണ് ഭരണം പിടിച്ചെടുത്ത വിമത സായുധ സംഘം തുറന്നുവിട്ടത്. ഇതിൽ അസദിന്റെ രാഷ്ട്രീയ എതിരാളികൾ മുതൽ കൊടും കുറ്റവാളികൾ വരെയുണ്ട്. ‘കശാപ്പുശാല’ എന്നറിയപ്പെട്ട സെയ്ദാനിയ ജയിലിൽ നിന്നു വനിതാ തടവുകാർ കുഞ്ഞുങ്ങളുമായി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണ് സെയ്ദാനിയ തടവറയുടെ ചരിത്രം? എന്താണ് അവിടുത്തെ ക്രൂരമായ ശിക്ഷകൾ? ആരൊക്കെയാണ് ഈ തടവറയിൽ കഴിഞ്ഞിരുന്നത്? ഞെട്ടിക്കുന്നതാണ് ആ കഥ.
കയ്റോ ∙ സിറിയയിലെ പുതിയ ഭരണകൂടം നിലവിലുള്ള പാർലമെന്റും ഭരണഘടനയും സസ്പെൻഡ് ചെയ്യും. ഭരണഘടനാ ഭേദഗതിക്ക് വിദഗ്ധ സമിതിയെയും നിയോഗിക്കും. അസദ് ഭരണകാലത്തെ സുരക്ഷാസേനകളെ പിരിച്ചുവിടുമെന്ന് ഭരണം നയിക്കുന്ന ഹയാത്ത് തഹ്രീർ അൽ ശാം (എച്ച്ടിഎസ്) മേധാവി അബു മുഹമ്മദ് അൽ ജുലാനി (അഹമ്മദ് അശ്ശറാ) പ്രഖ്യാപിച്ചു. പുതിയ പൊലീസ് സേനയിൽ ചേരാനായി അപേക്ഷ ക്ഷണിച്ചു.
Results 1-10 of 41