Activate your premium subscription today
വാഷിങ്ടൻ∙ ഗാസയിൽ ഹമാസിന്റെ തടവിൽ കഴിയുന്ന കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നതിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പറഞ്ഞു.
ബുഡാപെസ്റ്റ് ∙ രാജ്യാന്തര ക്രിമിനൽ കോടതിയിലെ (ഐസിസി) അംഗത്വം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ഹംഗറി പ്രഖ്യാപിച്ചു. ഐസിസിയുടെ അറസ്റ്റ് വാറന്റുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്നലെ ഹംഗറിയിലെത്തിയതിനു പിന്നാലെയാണു പ്രഖ്യാപനം. തീവ്ര വലതുപക്ഷ നിലപാടുകാരനായ ഹംഗറിയുടെ പ്രസിഡന്റ് വിക്ടർ ഒർബാന്റെ ക്ഷണം സ്വീകരിച്ചാണു നെതന്യാഹുവിന്റെ സന്ദർശനം. ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ കഴിഞ്ഞ നവംബറിലാണ് ജനീവ ആസ്ഥാനമായ രാജ്യാന്തര കോടതി അറസ്റ്റ് വാറന്റ് നൽകിയത്.
ഗാസ ∙ ആറാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ചൊവ്വാഴ്ച രാത്രി ഇസ്രയേൽ സേന ഗാസയിൽ നടത്തിയ വൻ ബോംബാക്രമണത്തിൽ നാനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ആഴ്ചകളോളം നിലനിന്ന സമാധാനം ഇതോടെ അസ്തമിച്ചു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സാധാരണക്കാരും ഉൾപ്പെടുന്നു. അതിർത്തിയോട് ചേർന്നുള്ള വടക്കൻ, മധ്യ ഗാസയുടെ ചില ഭാഗങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഇസ്രയേൽ ഉത്തരവിട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ഇനിയും കനത്ത ആക്രമണത്തിനു സാധ്യതയുണ്ടെന്നാണ് വിവരം.
ജറുസലം ∙ ഗാസയിൽ നടന്ന വ്യോമാക്രമണങ്ങൾ ഒരു തുടക്കം മാത്രമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹമാസിനെ നശിപ്പിക്കുക, തീവ്രവാദികൾ തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നീ യുദ്ധലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതു വരെ ഇസ്രയേൽ ആക്രമണവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വെടിനിർത്തൽ ചർച്ചകളും ഇതിനിടയിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കുന്നതിനു സൈനിക സമ്മർദം അനിവാര്യമാണെന്ന് മുൻകാലസംഭവങ്ങൾ തെളിയിച്ചതാണെന്നും നെതന്യാഹു പറഞ്ഞു.
ജറുസലം ∙ ജനുവരിയിൽ ഹമാസുമായി ഒപ്പിട്ട വെടിനിർത്തൽ കരാറിൽനിന്നു പുറത്തുകടക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ശ്രമങ്ങളാണു വീണ്ടും ഗാസയെ ആക്രമിക്കുന്നതിലേക്ക് എത്തിയത്. യുദ്ധം ആരംഭിച്ചതു മുതൽ രണ്ടുതരം സമ്മർദങ്ങളാണ് നെതന്യാഹു നേരിട്ടത്.
ജറുസലം ∙ ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയവയുടെ വിതരണം ഇസ്രയേല് നിര്ത്തിവച്ചതിനു പിന്നാലെ ഗാസയില് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. യുദ്ധത്തിനു പിന്നാലെ ഗാസയിലെ ഇരുപതുലക്ഷത്തോളം വരുന്ന ജനങ്ങള് പൂര്ണമായും ആശ്രയിക്കുന്നത് പുറത്തുനിന്നെത്തുന്ന ഭക്ഷണത്തെയും മറ്റ് അവശ്യവസ്തുക്കളെയുമാണ്. വെടിനിര്ത്തല് കരാറിന്റെ ആദ്യഘട്ടത്തില്, എത്തിയ ഭക്ഷണവസ്തുക്കള് മുഴുവന് വിതരണം ചെയ്തതിനാല് ഗാസയില് വലിയതോതില് നീക്കിയിരിപ്പില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ഏജന്സി- വേള്ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു.
ജറുസലം∙ യുഎൻആർഡബ്ല്യുഎ (യുണൈറ്റ്ഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക് ഏജൻസി ഫോർ പലസ്തീൻ) പ്രവർത്തനങ്ങൾ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് നെസെറ്റ് (ഇസ്രയേൽ പാർലമെന്റ്) പാസാക്കിയ നിയമങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഉത്തരവു നടപ്പിലാക്കുന്നതിനു യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കുന്നതല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ജറുസലം ∙ ഞായറാഴ്ചയോടെ എല്ലാ ബന്ദികളെയും ഹമാസ് വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ‘നരകത്തിന്റെ വാതിലുകൾ തുറക്കുമെന്ന്’ ബെന്യാമിൻ നെതന്യാഹു. ‘‘ഞങ്ങൾക്ക് ഒരു പദ്ധതിയുണ്ട്. അതിന്റെ വിശദാംശങ്ങൾ പൊതുജനങ്ങളുമായി ഇപ്പോൾ പങ്കുവയ്ക്കാൻ കഴിയില്ല.
ജറുസലം ∙ ശനിയാഴ്ച ഹമാസ് ബന്ദികളെ വിടുന്നില്ലെങ്കിൽ, ഗാസയിൽ ആക്രമണം പുനരാരംഭിക്കാൻ ഇസ്രയേൽ സൈന്യം ഒരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി റിസർവ് സൈനികരോടു തിരിച്ചെത്താൻ ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാർ പ്രകാരം ശനിയാഴ്ച 3 ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കേണ്ടത്. ഗാസ അതിർത്തിയിൽ പടയൊരുക്കം ആരംഭിക്കാൻ നിർദേശം നൽകിയതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും വ്യക്തമാക്കി. ജനുവരി 19ന് ആരംഭിച്ച വെടിനിർത്തൽ ഇസ്രയേൽ ലംഘിക്കുന്നെന്നാരോപിച്ചാണു ശനിയാഴ്ച ബന്ദികളെ വിടില്ലെന്ന നിലപാട് ഹമാസ് സ്വീകരിച്ചത്. മുഴുവൻ ബന്ദികളെയും വിട്ടില്ലെങ്കിൽ വെടിനിർത്തൽ ഇസ്രയേൽ റദ്ദാക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവശ്യപ്പെട്ടിരുന്നു. വെടിനിർത്തൽ രണ്ടാം ഘട്ട ചർച്ച ഇതോടെ അവതാളത്തിലായി. ഇസ്രയേൽ സംഘം ദോഹയിൽനിന്ന് തിങ്കളാഴ്ച മടങ്ങി. അതിനിടെ, വെടിനിർത്തൽ നിലനിർത്താനുള്ള തീവ്രശ്രമം മധ്യസ്ഥരായ ഖത്തറും ഈജിപ്തും ആരംഭിച്ചിട്ടുണ്ട്.
ജറുസലം ∙ ബന്ദികളെ ശനിയാഴ്ച വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ബന്ദികൈമാറ്റം നീട്ടിവച്ചാൽ വീണ്ടും ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ അത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.
Results 1-10 of 185