Activate your premium subscription today
ജനീവ ∙ ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി നേരിടാനായി ചെലവു ചുരുക്കാൻ സംഘടന തീരുമാനിച്ചു. ചെലവു ചുരുക്കലിനുള്ള നിർദേശം ലോകാരോഗ്യ സംഘടന മേധാവി ജീവനക്കാർക്ക് നൽകി. ‘യുഎസ് പ്രഖ്യാപനം നമ്മുടെ സാമ്പത്തിക സ്ഥിതി ഗുരുതരമാക്കും’– ഡയറക്ടർ ജനറൽ ടെഡ്രോസ് അഡാനം കത്തിൽ പറഞ്ഞു. സംഘടനയുടെ ആകെ ബജറ്റിന്റെ 18% നൽകുന്നത് യുഎസാണ്.
വാഷിങ്ടൻ / സിയാറ്റിൽ ∙ യുഎസ് പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുടെ വധം ഉൾപ്പെടെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ചരിത്രസംഭവങ്ങളിലെ അവശേഷിക്കുന്ന ഏതാനും രഹസ്യഫയലുകൾകൂടി പുറത്തുവിടാൻ ഡോണൾഡ് ട്രംപിന്റെ നിർദേശം. ജോൺ എഫ്. കെന്നഡി (ജെഎഫ്കെ) വധത്തിന്റെ ഫയലുകൾ മുഴുവൻ പുറത്തുവിടുന്നതു സംബന്ധിച്ച രൂപരേഖ 15 ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ നാഷനൽ ഇന്റലിജൻസ് ഡയറക്ടറോടു നിർദേശിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് വ്യാഴാഴ്ച ഒപ്പിട്ടു.
ലൊസാഞ്ചലസ്∙ വടക്കൻ ലൊസാഞ്ചലസിൽ ബുധനാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കി. 10,176 ഏക്കറിൽ നാശം വരുത്തിയ തീ 4000 അഗ്നിരക്ഷാ ഉദ്യോഗസ്ഥർ 3 ദിവസം ജോലി ചെയ്താണ് കെടുത്തിയത്. വ്യാപക നാശം വരുത്തിയ ഈ മാസം ആദ്യം ഉണ്ടായ 2 തീപിടിത്തങ്ങളെക്കാൾ എളുത്തിൽ അണയ്ക്കാൻ കഴിഞ്ഞത് പ്രദേശവാസികൾക്ക് ആശ്വാസമായി. കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം കാട്ടുതീ നാശം വരുത്തിയ മേഖലകൾക്കായി പുതിയ സഹായധന പാക്കേജും പ്രഖ്യാപിച്ചു.
വാഷിങ്ടൻ ∙ ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെ യുഎസിൽ നടപടി ആരംഭിച്ചു. 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് പറഞ്ഞു. ‘‘ട്രംപ് ഭരണകൂടം 538 നിയമവിരുദ്ധ കുടിയേറ്റക്കാരായ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു. ഇതില്‍ തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നയാളും ക്രിമിനല്‍ ഓര്‍ഗനൈസേഷനായ ട്രെന് ഡി അരഗ്വ ഗ്യാങിലെ 4 അംഗങ്ങളും പ്രായപൂര്‍ത്തിയല്ലാത്തവര്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ നടത്തിയവരും ഉള്‍പ്പെടുന്നു’’ – വൈറ്റ് ഹൗസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
യുഎസിന്റെ ചരിത്രത്തിൽ വെച്ചേറ്റവും വലിയ നാടുകടത്തലാണ് പുരോഗമിക്കുന്നതെന്നും വാഗ്ദാനങ്ങൾ നടപ്പാക്കുകയും പാലിക്കപ്പെടുകയും ചെയ്യുകയാണെന്നുമാണ് ലെവിറ്റ് കുറിച്ചത്. പിടിയിലായവരിൽ തീവ്രവാദികളും
സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെയും വ്യവസായ പ്രമുഖരെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിസംബോധന ചെയ്തു.
മൂന്നു തവണ വിവാഹം കഴിച്ചിട്ടുണ്ട് ഡോണൾഡ് ട്രംപ്. എന്നാൽ വിവാഹങ്ങൾക്കപ്പുറം ചില ഹൈ പ്രൊഫൈൽ പ്രണയങ്ങളും യുഎസ് പ്രസിഡന്റിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്തമാണ് അലിസൻ ജിയാനിനിയുടേത്. രണ്ടാം ഭാര്യയായ മാർല മേപ്പിൾസുമായി വേർപിരിഞ്ഞ ശേഷമാണ് ട്രംപ് അലിസനുമായി പ്രണയത്തിലായത്. 1997ൽ
‘ഗണ്‍ബോട്ട് നയതന്ത്ര’ത്താല്‍ കൊളംബിയയെ ഭയപ്പെടുത്തി വീഴ്ത്തി യുഎസ് മുന്‍ പ്രസിഡന്റ് തിയോഡോര്‍ റൂസ്വെല്‍റ്റാണ് പനാമ കനാലിനുള്ള ആദ്യ ‘വെട്ടു വെട്ടിയത്.’ ദുര്‍ബലരായ അയല്‍രാജ്യങ്ങളെ സൈനികശക്തി കാട്ടി ഭയപ്പെടുത്തി വിദേശനയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന തന്ത്രമാണ് ഗണ്‍ബോട്ട് ഡിപ്ലൊമസി അഥവാ പടക്കപ്പല്‍ നയതന്ത്രം. അതിര്‍ത്തിയില്‍ പടക്കപ്പലുകള്‍ തയാറാക്കി നിര്‍ത്തിയ ശേഷം മറുപക്ഷത്തോടു ചര്‍ച്ച തുടങ്ങുകയും അംഗീകരിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്ന രീതി. കൊളംബിയയില്‍നിന്നു സ്വതന്ത്രമാകാനുള്ള പാനമയുടെ പോരാട്ടത്തില്‍ യുഎസ് പങ്കാളിയായത് ഈ രീതി പയറ്റിയാണ്. അതാണു പിന്നീട് പാനമ കനാലിന്റെ നിര്‍മാണത്തിനു വഴി തെളിച്ചതും. ഇതേ കനാലിനായി പാനമയോടു കലഹിക്കുകയാണ് യുഎസ് ഇപ്പോള്‍. കനാൽ പാനമയ്ക്കു വിട്ടുകൊടുത്തത് മണ്ടത്തരമായെന്നും അതു തിരിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘‘പാനമ കനാല്‍ പാനമയ്ക്ക് നല്‍കുകയെന്ന മണ്ടത്തരം യുഎസ് ചെയ്തു. യുഎസിന്റെ ചരിത്രത്തില്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അത്രയും തുക ചെലവിട്ടായിരുന്നു പാനമ കനാലിന്റെ നിര്‍മാണം. കനാല്‍ വിട്ടുകൊടുക്കുകയെന്ന ഒരിക്കലും ചെയ്യരുതായിരുന്ന ആ മണ്ടത്തരം കാരണം നമ്മളിപ്പോള്‍ വളരെ മോശമായി പരിഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. നമുക്കു നൽകിയ വാക്ക് പാനമ ലംഘിച്ചു. കരാറിന്റെ ലക്ഷ്യവും ആത്മാവും പൂര്‍ണമായി ലംഘിക്കപ്പെട്ടിരിക്കുന്നു. നാവികസേനയുടേതുള്‍പ്പെടെ അമേരിക്കന്‍ കപ്പലുകള്‍ക്കു വലിയ നിരക്കാണ് ചുമത്തുന്നത്. അതിനേക്കാളുപരി, പാനമ കനാല്‍ നിയന്ത്രിക്കുന്നത് ചൈനയാണ്. നാമതു കൊടുത്തത് ചൈനയ്ക്കല്ല, പാനമയ്ക്കാണ്. അതുകൊണ്ട് നമ്മളത് തിരിച്ചെടുക്കുന്നു’’- യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ട്രംപ് നടത്തിയ പ്രസംഗത്തില്‍നിന്ന്.
ബോക്സ് ഓഫിസിൽ 219 മില്യൻ ഡോളറിലധികം കളക്ട് ചെയ്ത 2004 ലെ ഹോളിവുഡ് ചിത്രം, 'ദി ടെർമിനൽ' ജീവിതത്തിൽ ആവർത്തിക്കുകയാണോ?
ജന്മവകാശ പൗരത്വം നിർത്തലാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ.
Results 1-10 of 1571