Activate your premium subscription today
2004 മുതല്‍ നീണ്ട പത്തു വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഡോ. മന്മോഹന് സിങ്ങിന്റെ നിര്യാണം അദ്ദേഹത്തിന്റെ വ്യക്തിവൈഭവത്തെക്കുറിച്ചും പ്രവര്‍ത്തന മികവിനെപ്പറ്റിയുമുള്ള ധാരാളം ചര്‍ച്ചകള്‍ക്കു വഴിവച്ചു. 1991 ല്‍ അദ്ദേഹം ധനമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങി വച്ച പരിഷ്കാരങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ദാരിദ്ര്യം; പട്ടിണി, തൊഴിലില്ലായ്മ എന്നിവ ഒരു വലിയ പരിധി വരെയെങ്കിലും നിയന്ത്രണാധീനമാക്കാനും സഹായിച്ചതെന്ന് കക്ഷിരാഷ്ട്രീയ ഭേദമെന്യ എല്ലാ നിരീക്ഷകരും അംഗീകരിക്കുന്നതാണ്. അദ്ദേഹത്തിന്റെ അപാരമായ ധിഷണാശക്തി, അഗാധമായ പാണ്ഡിത്യം, തികഞ്ഞ ലാളിത്യം, സത്യസന്ധത തുടങ്ങിയ വിശിഷ്ട ഗുണങ്ങള്ക്ക്ു മുന്നില്‍ രാഷ്ട്രീയ എതിരാളികള്‍ പോലും നമിക്കും. എന്നാല്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഭരണത്തിന്റെ അവസാന നാളുകളില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മുന്നണി നേടിയ വന്‍ വിജയം രണ്ടാം മന്മോഹന് സര്‍ക്കാരിനെതിരെയുള്ള ജനവിധിയുടെ പ്രതിഫലനമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. പ്രധാനമന്ത്രിപദവിയില്നിന്നു പടിയിറങ്ങുന്നതിനു മുൻപ് ഒരവസരത്തില്‍, ‘‘ചരിത്രം എന്നോടു കൂടുതല്‍ നീതി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞതില്‍നിന്ന്, വിമര്‍ശനശരങ്ങള്‍ എത്രത്തോളം ആ മനസ്സിനെ വേദനിപ്പിച്ചുവെന്നു മനസ്സിലാക്കാം.
മിൽവോക്കി (യുഎസ്) ∙ സ്ഥാനാർഥിത്വം സ്വീകരിച്ച് ഒരു മണിക്കൂർ 32 മിനിറ്റ് പ്രസംഗിച്ച് സ്വന്തം റെക്കോർഡ് തിരുത്തി ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിൽ നടത്തിയ ഈ പ്രസംഗം അദ്ദേഹം വധശ്രമത്തെ അതിജീവിച്ചശേഷം നടത്തിയ ആദ്യ പ്രധാന പ്രസംഗമാണ്. മൂന്നാം തവണയും തന്നെ സ്ഥാനാർഥിയാക്കിയതിന് പാർട്ടിക്ക് അദ്ദേഹം നന്ദി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നാല് വർഷത്തെ ഭരണം അവസാനിക്കുമ്പോൾ ബൈഡൻ തന്നെ തുടരണമെന്നും മാറിനിൽകണമെന്നും മുറവിളികൾ ഉയരുകയാണ്. നാല് വർഷത്തെ ആദ്യ ഊഴം കഴിയുമ്പോൾ മറ്റൊരാളെ പരീക്ഷിക്കുവാൻ അമേരിക്കൻ ജനത തയ്യാറാവാറുണ്ട്.
ന്യൂയോർക്ക് ∙ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ തകർന്നതിന്റെ മൂന്നാം ദിവസം സ്ഥലം സന്ദർശിച്ച യുഎസ് പ്രസിഡന്റ് ജോർജ് ബുഷിനൊപ്പം ഫോട്ടോയിൽ പ്രത്യക്ഷപ്പെടുക വഴി പ്രശസ്തനായ അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ ബോബ് ബെക്വിത് (91) അന്തരിച്ചു. 2001 സെപ്റ്റംബർ 11ന് നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏറെ പ്രചരിച്ചതാണ് ബുഷും ബെക്വിതും ഒരുമിച്ചു നിൽക്കുന്ന ചിത്രം.
വാഷിങ്ടൻ ∙ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ അപലപിച്ച യുഎസ് മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് പറഞ്ഞപ്പോൾ പക്ഷേ ഇറാഖ് എന്നായിപ്പോയത് ചിരിക്കും ചിന്തയ്ക്കും വഴി തെളിച്ചു. ബുഷ് പ്രസിഡന്റായിരിക്കുമ്പോൾ 2003ൽ യുഎസ് നടത്തിയ ഇറാഖ് അധിനിവേശത്തെക്കുറിച്ചാണ് | George W Bush | Manorama News
മൂന്നാമത്തെ വിമാനം പെന്റഗണിൽ ഇടിച്ചിറങ്ങിയതോടെ നാലാമത്തെ വിമാനത്തിന്റെ ലക്ഷ്യം വൈറ്റ് ഹൗസ് ആയിരിക്കുമെന്നതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. വൈറ്റ് ഹൗസിലേക്ക് ഇരച്ചെത്തിയ ഉദ്യോഗസ്ഥർക്ക് ഒറ്റക്കാര്യമേ രാജ്യത്തെ പരമാധികാര കാര്യാലയത്തിലെ ഉദ്യോഗസ്ഥരോട് പറയാനുണ്ടായിരുന്നുള്ളു- കഴിയുന്നത്ര വേഗത്തിൽ ഇറങ്ങി ഓടുക! Manorama News
ബർലിൻ ∙ അഫ്ഗാനിസ്ഥാനിൽനിന്നു നാറ്റോ സൈന്യത്തെ പിൻവലിച്ചതിനെ വിമർശിച്ച് മുൻ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു.ബുഷ്. അഫ്ഗാനിലെ സാധാരണ ജനങ്ങളെ ‘കശാപ്പ്’ ചെയ്യാൻ താലിബാനെ അനുവദിക്കുകയാണെന്നും ബുഷ് കുറ്റപ്പെടുത്തി. | Afghanistan Troop Pullout | George W Bush | US | NATO | Manorama News
Results 1-7