Activate your premium subscription today
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇറ്റലിയിലേക്കുള്ള യാത്ര റദ്ദാക്കി. കലിഫോർണിയയിൽ വ്യാപകമായി പടരുന്ന കാട്ടുതീയുടെ അടിയന്തര സാഹചര്യം നേരിടാൻ രാജ്യത്ത് തുടരേണ്ടതിനാലാണ് യാത്ര റദ്ദാക്കിയത്.
റോം∙ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്ലോറിഡയിൽ കൂടിക്കാഴ്ച നടത്തി. മെലോണിയെ ‘അതിശയപ്പിക്കുന്ന സ്ത്രീ’ എന്ന് ട്രംപ് വിശേഷിപ്പിച്ചു. നവംബറിലെ യുഎസ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം ഇറ്റാലിയൻ പ്രധാനമന്ത്രി ട്രംപിനെ കാണുന്നത് രണ്ടാം തവണയാണ്. ഡിസംബർ ആദ്യം
വാഷിങ്ടൻ ∙ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മാർ എലാഗോയിലെ വസതിയിൽ അനൗദ്യോഗിക സന്ദർശനം നടത്തി. രണ്ടാമതും പ്രസിഡന്റായി അധികാരമേറ്റെടുക്കാൻ തയാറെടുക്കുന്ന യുഎസ് പ്രസിഡന്റിന്റെ ആതിഥേയത്വം വഹിച്ച ആദ്യത്തെ വിദേശ നേതാവായി ജോർജിയ മെലോണി.
റോം ∙ യുഎസ് രാഷ്ട്രീയ പത്രമായ ‘പൊളിറ്റിക്കോ’യുടെ 2025 ലെ ക്ലാസ് റാങ്കിംഗിൽ ഇറ്റലിയുടെ വലതുപക്ഷ പ്രധാനമന്ത്രി ജോർജിയ മെലോണി യൂറോപ്പിലെ ഏറ്റവും ശക്തനായ വ്യക്തി’യായി തിരഞ്ഞെടുക്കപ്പെട്ടു.
ന്യൂഡൽഹി∙ ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും ചേർന്ന് സെൽഫി എടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ഉച്ചകോടിക്കിടെ മെലോനി ചിത്രം ഫോണിൽ പകർത്തിയത്. കഴിഞ്ഞ വർഷം ദുബായിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരു
ഭരണാധികാരികൾ അധികാരമേറ്റ ശേഷം നടത്തുന്ന ആദ്യ വിദേശ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്. അയൽപക്ക രാജ്യങ്ങളുമായി മികച്ച ബന്ധമാണ് തന്റെ ലക്ഷ്യമെന്ന് 2014ൽ പ്രധാനമന്ത്രിപദത്തിലെത്തിയപ്പോൾ തന്നെ നരേന്ദ്ര മോദി പറഞ്ഞിരുന്നു. ‘അയൽക്കാർ ആദ്യം’ എന്ന നയപ്രകാരം അന്ന് സൗഹൃദ രാജ്യമായ ഭൂട്ടാനിലേക്കാണ് മോദി ആദ്യ വിദേശ സന്ദർശനം നടത്തിയത്. മറ്റൊരു അയൽരാജ്യമായ മാലദ്വീപിലേക്കായിരുന്നു രണ്ടാം വട്ടം പ്രധാനമന്ത്രിയായ 2019ൽ മോദിയുടെ ആദ്യസന്ദർശനം. എന്നാൽ ഇക്കുറി മോദി ആ പതിവ് തെറ്റിച്ചു. അയൽക്കാർ പോയിട്ട് ഏഷ്യയിൽ പോലുമല്ല മൂന്നാം വട്ടം പ്രധാനമന്ത്രിയായ ശേഷം മോദിയുടെ സന്ദർശനം. യൂറോപ്യൻ രാജ്യമായ ഇറ്റലിയിലേക്കാണ് മോദി ഇക്കുറി പുറപ്പെട്ടത്. ആകാശ പാതയിലൂടെ 6452 കിലോമീറ്റർ അകലെയുള്ള ഇറ്റലിയിലേക്ക് മോദി എത്തുന്നത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ്. ആദ്യ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ മോദിയുടെ ‘ചായക്കടക്കാരൻ’ ഇമേജ് അമിതമായി ബിജെപി ഉപയോഗിച്ചപ്പോൾ മറ്റു രാജ്യങ്ങളുമായി ഇന്ത്യയുടെ വിദേശ ബന്ധങ്ങൾ എങ്ങനെ മുന്നോട്ടു പോകും എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആശങ്ക. എന്നാൽ താമസിയാതെ ഈ ആക്ഷേപം ഉന്നയിച്ചവരുടെ അടുത്ത പരാതി മോദിയുടെ വിദേശ യാത്രകളുടെ എണ്ണത്തിലുള്ള വർധനവിനെ ചൊല്ലിയായി. ഈ ആക്ഷേപത്തിനുള്ള ശരിയായ ഉത്തരമാണ് ഇപ്പോഴത്തെ മോദിയുടെ ഇറ്റലി സന്ദർശനം. അധികാരത്തിലും സമ്പന്നതയിലും ലോകം ഭരിക്കുന്ന ‘പ്രീമിയം’ രാജ്യങ്ങളുടെ കൂട്ടായ്മ ജി7ലേക്ക് തുടർച്ചയായി ഇന്ത്യയ്ക്ക് ക്ഷണം ലഭിക്കുന്നതും ഇന്ത്യ - ഇറ്റലി എന്നീ രാജ്യങ്ങളെ ശത്രുതയുടെ പടുകുഴിയിൽ നിന്നും സൗഹൃദത്തിന്റെ ‘മെലഡി’യിലേക്ക് കൂട്ടിക്കൊണ്ടുവന്ന രണ്ട് നേതാക്കളുടെ മാനസിക ഐക്യത്തിന്റെ തെളിവുമാണ് മോദിയുടെ ഈ യാത്ര. അറിയാം യൂറോപ്പിൽ ഇറ്റലിയെ സൗഹൃദതീരമാക്കിയ മോദി സർക്കാരിന്റെ നയതന്ത്ര ചാരുത; ഒപ്പം ജി7നിൽ വർധിക്കുന്ന ഇന്ത്യൻ പങ്കാളിത്തവും.
ദുബായ്∙ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയുമായുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോർജ മെലോനി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ചിത്രമാണ് മോദി ഷെയർ ചെയ്തത്. ‘നല്ല സുഹൃത്തുക്കൾ കോപ് 28ൽ’ എന്ന കുറിപ്പോടെ മെലോഡി (Melodi) എന്ന ഹാഷ്ടാഗോടെയാണ് മെലോനി ചിത്രം പങ്കുവച്ചത്. സുഹൃത്തുക്കളെ കാണുന്നത് എപ്പോഴും ആഹ്ലാദം നൽകുന്നുവെന്ന കുറിപ്പോടെ മോദിയും ഈ ചിത്രം പങ്കുവച്ചു.
റോം∙ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തി വിവാദത്തിൽ ചാടിയ ജീവിത പങ്കാളിയുമായുള്ള ബന്ധം വേർപ്പെടുത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി. ടിവി അവതാരകൻ കൂടിയായ മാധ്യമപ്രവർത്തകൻ ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള 10 വർഷത്തെ സഹവാസമാണ് മെലോനി അവസാനിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശരിവച്ച്,
ദുബായ്∙ അനധികൃത കുടിയേറ്റ പ്രശ്നം നേരിടുന്ന രാജ്യങ്ങളെ സഹായിക്കാൻ യുഎഇ 10 കോടി ഡോളർ നൽകുമെന്നു പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ........
ന്യൂഡൽഹി ∙ ഇന്ത്യയും ഇറ്റലിയും തമ്മിൽ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാനുള്ള ‘സ്റ്റാർട്ടപ്പ് ബ്രിജി’നു രൂപം നൽകി. ഇന്ത്യ സന്ദർശിക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയുമായുള്ള ചർച്ചകൾക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രതിരോധ– നാവിക സഹകരണം, വ്യാപാരം എന്നിവ ഇരു പ്രധാനമന്ത്രിമാരും ചർച്ച ചെയ്തു.
Results 1-10 of 13