Activate your premium subscription today
ലഹോർ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് അഴിമതിക്കേസിൽ 14 വർഷം തടവുശിക്ഷ. ഇമ്രാന്റെ ഭാര്യ ബുഷ്റ ബീബിക്ക് ഏഴു വർഷം തടവും അഴിമതി വിരുദ്ധ കോടതി വിധിച്ചിട്ടുണ്ട്. ഇമ്രാൻ 10 ലക്ഷം പാക്കിസ്ഥാൻ രൂപയും ബുഷ്റ 5 ലക്ഷം രൂപയും പിഴയും ഒടുക്കണം.
ലഹോർ ∙ രാജ്യം വിട്ടു മറ്റെവിടെയെങ്കിലും 3 വർഷം കഴിയാൻ അവസരം ലഭിച്ചിരുന്നെന്നും എന്നാൽ താനതു സ്വീകരിച്ചില്ലെന്നും ജയിലിൽ കഴിയുന്ന പാക്ക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ (72) 14 ദിവസത്തേക്കു കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) ഈയിടെ നടത്തിയ പ്രതിഷേധങ്ങളെത്തുടർന്നുള്ള കേസുകളിലാണ് ഇത്. മാസങ്ങളായി റാവൽപിണ്ടിയിലെ ജയിലിൽ കഴിയുകയാണ് ഇമ്രാൻ
ഇസ്ലാമാബാദ് ∙ അവസാന പന്ത് വരെ പോരാടാനും പിന്നോട്ടു പോകരുതെന്നും അണികൾക്കു നിർദേശം നൽകി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ‘‘എന്റെ ടീമിന് എന്റെ സന്ദേശം വ്യക്തമാണ്. അവസാന പന്ത് വരെ പോരാടൂ. നമ്മുടെ ആവശ്യങ്ങൾ പൂർണമായി നിറവേറ്റുന്നതു വരെ നമ്മൾ പിന്നോട്ടു പോകില്ല.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അനുയായികൾ നടത്തിയ അക്രമാസക്ത സമരത്തിൽ 4 അർധ സൈനികരും 2 പൊലീസുകാരും കൊല്ലപ്പെട്ടു. നൂറിലേറെ സുരക്ഷാ സൈനികർക്ക് പരുക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് ഇസ്ലാമാബാദിൽ സൈന്യത്തെ വിന്യസിക്കുകയും അക്രമം നടത്തുന്നവരെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. ആവശ്യമെങ്കിൽ കർഫ്യൂ പ്രഖ്യാപിക്കാനും സൈന്യത്തിന് അനുമതി നൽകി.
ഇസ്ലാമാബാദ്∙ പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലിൽ 6 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരുക്കേറ്റു. 4 അർധ സൈനികരും 2 പൊലീസുകാരുമാണ് മരിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ
ഇസ്ലാമാബാദ് ∙ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. തോഷഖാന കേസിൽ വ്യാഴാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു ശേഷമാണ് ഭീകരതയുമായി ബന്ധപ്പെട്ട് റാവൽപിണ്ടി ന്യൂടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്തത്.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടി ഡി–ചൗക്കിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെതിരെ പുതിയ കേസ്. കൊലപാതകശ്രമത്തിനുള്ളതു കൂടാതെ ഭീകരവിരുദ്ധ വകുപ്പുകളും ചുമത്തിയുള്ള കേസിൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ മുഖ്യമന്ത്രി അലി അമിൻ ഗണ്ഡപുരും പ്രതിയാണ്. ഒരു വർഷത്തിലേറെയായി ഇമ്രാൻ അഡിയാല ജയിലിലാണ്.
ഇസ്ലാമാബാദ് ∙ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിറന്നാൾ ദിനത്തിൽ അനുയായികൾ നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 80 പൊലീസുകാർക്കു പരുക്കേറ്റു.
ഇസ്ലാമാബാദ് ∙ ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക വിദേശസന്ദർശനത്തിനിടെ ലഭിച്ച ആഭരണം മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് പുതിയ അഴിമതിക്കേസ്. ഏഴരക്കോടി പാക്കിസ്ഥാൻ രൂപ വില വരുന്ന ആഭരണം സർക്കാർ പാരിതോഷിക ശേഖരം സൂക്ഷിക്കുന്ന ‘തോഷഖാന’യിൽനിന്ന് വാങ്ങിയ ശേഷം ഇമ്രാനും ഭാര്യ ബുഷ്റയും ചേർന്നു മറിച്ചുവിറ്റെന്നാണ് ആരോപണം.
Results 1-10 of 336