Activate your premium subscription today
വാഷിംഗ്ടൺ ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ നടന്ന ഒരു നീക്കത്തിൽ, വിരമിച്ച ആർമി ജനറലും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ മുൻ ചെയർമാനുമായ മാർക്ക് മില്ലിയുടെ ഛായാചിത്രം തിങ്കളാഴ്ച പെന്റഗൺ നീക്കം ചെയ്തു.
യുഎസ് പ്രസിഡന്റ് എന്ന നിലയിലുള്ള അവസാന തീരുമാനത്തിൽ ജോ ബൈഡൻ ഡോ. ആന്റണി ഫൗസി, ജനറൽ മാർക്ക് മില്ലി എന്നിവർക്കും ജനുവരി 6 ലെ ക്യാപ്പിറ്റൾ കലാപം അന്വേഷിച്ച കോൺഗ്രസ് അംഗങ്ങൾക്കും മാപ്പ് നൽകി.
വാഷിങ്ടൻ ഡി.സി∙ സ്ഥാനമൊഴിഞ്ഞ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച വൈറ്റ് ഹൗസിലെ തന്റെ അവസാന സെൽഫി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഭാര്യ ജിൽ ബൈഡനുമൊത്താണ് മുൻ യുഎസ് പ്രസിഡന്റ് സെൽഫി എടുത്തത്. യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയുന്നതിന് മുൻപാണ് ഈ സെൽഫി എടുത്തത്. വൈറ്റ് ഹൗസിന് മുന്നിൽ
വാഷിങ്ടൻ ∙ നാലു വർഷം മുൻപ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ ആക്രമിച്ച ക്യാപ്പിറ്റൾ മന്ദിരത്തിനകത്താണ് ട്രംപ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രണ്ടാം വരവിന്റെ ആദ്യദിവസം തന്നെ ട്രംപ് ഒപ്പിടുമെന്നു പ്രതീക്ഷിക്കുന്നവയിൽ ക്യാപ്പിറ്റൾ ആക്രമണക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കുന്ന ഉത്തരവുമുണ്ടാകും.
വാഷിങ്ടൻ∙ അധികാരമൊഴിയുന്നതിനു തൊട്ടുമുൻപ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശകർക്കും 2021ലെ ക്യാപിറ്റൾ മന്ദിരം ആക്രമണം അന്വേഷിച്ച സമിതിയിലെ അംഗങ്ങൾക്കും ജീവനക്കാർക്കും മുൻകൂർ മാപ്പ് (Pre-emptive pardon) അനുവദിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അസാധാരണ നീക്കം. ബൈഡന്റെ മുൻ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗച്ചി, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് മുൻ ചെയർമാൻ മാർക് മില്ലി, 2021 ജനുവരി 6ന് നടന്ന ക്യാപിറ്റൾ ആക്രമണം അന്വേഷിച്ച സമിതി അംഗങ്ങൾ എന്നിവർക്കാണ് മുൻകൂർ മാപ്പ് നൽകിയത്.
വാഷിങ്ടൻ∙ യുഎസിൽ ഇനി ട്രംപ് യുഗം. യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ നടന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ മാതാവിന്റെയും ബൈബിളുകൾ കയ്യിലേന്തിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് പദവിയിൽ ജോ ബൈഡന്റെ അവസാന മണിക്കൂറുകൾ; തണുത്തുറഞ്ഞ നട്ടുച്ചയ്ക്ക് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം. യുഎസ് തലസ്ഥാനമായ വാഷിങ്ടൻ ഡിസി ഇന്നു പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന്റെയും ലോകമെമ്പാടുനിന്നുമുള്ള വിവിഐപികളുടെ സാന്നിധ്യത്തിന്റെയും ആഘോഷപൂർണമായ തിരക്കിലമരും.യുഎസിന്റെ 47–ാം പ്രസിഡന്റായി അടുത്ത 4 വർഷം ഭരിക്കാൻ പോകുന്ന ട്രംപും അദ്ദേഹത്തിനൊപ്പം വൈസ് പ്രസിഡന്റാകുന്ന ജെ.ഡി.വാൻസും വാഷിങ്ടന് ഡിസിയിൽ ഇന്ന് ഉച്ചയ്ക്ക് 12ന് ആണ് അധികാരമേൽക്കുന്നത്.
വാഷിങ്ടൻ ∙ യുഎസിന്റെ 47–ാം പ്രസിഡന്റായുള്ള ഡോണൾഡ് ട്രംപിന്റെ (78) സ്ഥാനാരോഹണം നാളെ ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കും. വാഷിങ്ടനിൽ ട്രംപിന്റെ രണ്ടാം ഇന്നിങ്സാണ് ഇതോടെ തുടങ്ങുന്നത്. മൈനസ് 6 സെൽഷ്യസിലേക്ക് താപനില താഴ്ന്നതിനാൽ ചടങ്ങുകളൊന്നും പുറത്തു നടത്തില്ല, എല്ലാം അകത്തെ വേദികളിലാണ്. യുഎസ് ക്യാപ്പിറ്റൾ മന്ദിരത്തിലെ റോട്ടൻഡ ഹാളാകും വേദി. 1985 ൽ റൊണാൾഡ് റെയ്ഗന്റെ സ്ഥാനാരോഹണമാണ് അകത്തെ വേദിയിൽ ഇതിനു മുൻപ് നടത്തിയിട്ടുള്ളത്.
ന്യൂഡൽഹി ∙ ജോ ബൈഡനോ, ഡോണൾഡ് ട്രംപിനോ – ആർക്കാണ് ഗാസ വെടിനിർത്തലിന്റെ പേരിൽ ക്രെഡിറ്റ് അവകാശപ്പെടാവുന്നത്? കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ ഇതെക്കുറിച്ചു ചോദ്യമുയർന്നപ്പോൾ, ‘ഇതൊരു തമാശയാണോ?’ എന്നായിരുന്നു തിങ്കളാഴ്ച അധികാരമൊഴിയാനിരിക്കുന്ന ബൈഡന്റെ പ്രതികരണം.
കലിഫോർണിയ ∙ കലിഫോർണിയയിലെ കാട്ടുതീ ദുരിതബാധിതർക്ക് ഫെഡറൽ പിന്തുണ നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രസിഡന്റ് ജോ ബൈഡൻ 770 ഡോളർ ഒറ്റത്തവണ ധനസഹായം പ്രഖ്യാപിച്ചു.
Results 1-10 of 1050