Activate your premium subscription today
ഒട്ടാവ ∙ ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിനില്ലെന്ന് ഇന്ത്യന്‍വംശജയും കാനഡയുടെ ഗതാഗത മന്ത്രിയുമായ അനിത ആനന്ദ്. പാര്‍ലമെന്റിലേക്ക് ഇനി മത്സരിക്കാനില്ലെന്നും അനിത പറഞ്ഞു. ലിബറല്‍ പാര്‍ട്ടി തലവനായിരുന്ന ജസ്റ്റിന് ട്രൂഡോ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെ ഈ രണ്ട്
ഓട്ടവ ∙ കാനഡയിലെ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനവും പ്രധാനമന്ത്രി സ്ഥാനാർഥിത്വവും ലക്ഷ്യമിട്ട് ഇന്ത്യൻ വംശജനായ എംപി ചന്ദ്ര ആര്യ. കർണാടകയിൽ ജനിച്ച ചന്ദ്ര സമൂഹമാധ്യമത്തിലാണു ആഗ്രഹം അറിയിച്ചത്.
ഒട്ടാവ ∙ ഇന്ത്യൻ വംശജനും കനേഡിയൻ എംപിയും ജസ്റ്റിൻ ട്രൂഡോയുടെ ദീർഘകാല വിശ്വസ്തനുമായ ചന്ദ്ര ആര്യ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കും. കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ പങ്കെടുക്കുമെന്ന് ചന്ദ്ര ആര്യ പ്രഖ്യാപിച്ചു. രാഷ്ട്രത്തെ പുനർനിർമിക്കാൻ കാര്യക്ഷമമായ സർക്കാരിനെ നയിക്കുമെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഒൻപതുവർഷത്തെ ഭരണത്തിനുശേഷം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവയ്ക്കുകയാണ്. ലിബറൽ പാർട്ടി പകരമൊരു നേതാവിനെ തിരഞ്ഞെടുത്താലുടൻ സ്ഥാനമൊഴിയുമെന്നാണ് ട്രൂഡോയുടെ പ്രഖ്യാപനം. കാനഡയിലെ സിഖുകാർക്കുവേണ്ടി ഇന്ത്യയോടു പിണങ്ങിയ ട്രൂഡോയെ ഒരു കനേഡിയൻ സിഖുകാരൻ തന്നെയാണ് ആദ്യം കാലുവാരിയത്. അതിനുശേഷം, അദ്ദേഹത്തിന്റെ വിശ്വസ്തയെന്നു കരുതിയിരുന്ന ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡും. 338 സീറ്റുള്ള പാർലമെന്റിൽ 154 സീറ്റ് മാത്രമുള്ള ട്രൂഡോയുടെ ലിബറൽ പാർട്ടി കഴിഞ്ഞ മൂന്നു വർഷമായി കാനഡ ഭരിച്ചുകൊണ്ടിരുന്നത് ജഗ്മിത് സിങ് എന്ന സിഖുകാരൻ നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി(എൻഡിപി)യുടെ 24 എംപിമാരുടെ പിന്തുണയോടെയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ എൻഡിപി പിന്തുണ പിൻവലിച്ചതോടെ ട്രൂഡോയുടേതു ന്യൂനപക്ഷ സർക്കാരായി. നാലുമാസമായി പ്രതിപക്ഷകാരുണ്യത്തിലാണ് ട്രൂഡോ അധികാരത്തിൽ തുടർന്നത്. ഏതെങ്കിലും പ്രതിപക്ഷ പാർട്ടി അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നെങ്കിൽ സർക്കാർ വീഴുമായിരുന്നു. തൽക്കാലം തിരഞ്ഞെടുപ്പിനെ നേരിടാൻ താൽപര്യമില്ലാത്തതിനാലാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരാതിരുന്നതെന്നാണ് കരുതുന്നത്. ഇക്കൊല്ലം ഒക്ടോബർ വരെയാണ് നിലവിലുള്ള സഭയുടെ കാലാവധി. രണ്ടാഴ്ചമുൻപു ധനമന്ത്രി ഫ്രീലാൻഡ് രാജിവച്ചതോടെ ട്രൂഡോ പാർട്ടിനേതൃത്വം ഒഴിയണമെന്ന ആവശ്യം ശക്തമായിരുന്നു. ട്രൂഡോയുടെ നേതൃത്വത്തിൽ ഒക്ടോബറിൽ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ തോൽവി നിശ്ചയമാണെന്നാണ്
വാഷിങ്ടൻ ∙ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി വച്ച അവസരം മുതലെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആ പഴയ ‘ഓഫർ’ ആവർത്തിച്ചു: കാനഡയെ യുഎസിന്റെ 51–ാമത് സംസ്ഥാനമാക്കാം.
‘‘ഞാനൊരു പോരാളിയാണ്. പക്ഷേ അകമേ അനേകം യുദ്ധങ്ങള്‍ നടക്കുമ്പോള്‍, തിരഞ്ഞെടുപ്പില്‍ ഞാന്‍ അനുയോജ്യനായ സ്ഥാനാര്‍ഥിയായിരിക്കില്ലെന്ന് മനസ്സിലാക്കുന്നു.’’– കാനഡയുടെ പ്രധാനമന്ത്രിസ്ഥാനത്തുനിന്നുള്ള ജസ്റ്റിന് ട്രൂഡോയുടെ രാജിപ്രഖ്യാപനത്തെ ഈ വാക്കുകളിലേക്ക് സംഗ്രഹിച്ചാല്‍ ഒൻപതു വര്‍ഷത്തെ ഭരണം അദ്ദേഹത്തെ എത്തിച്ച പ്രതിസന്ധിയുടെ ആഴം തെളിയും. സകല ആയുധങ്ങളും നിര്‍വീര്യമാക്കപ്പെട്ട പോരാളിയുടെ അനിവാര്യമായ പിന്മാറ്റം.
ഒട്ടാവ∙ കാനഡ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനുപിന്നാലെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജ അനിത ആനന്ദും. അനിത ഉൾപ്പെടെ അഞ്ചുപേരുടെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്കു പറഞ്ഞുകേൾക്കുന്നത്. കാനഡ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിതയാണ് തമിഴ്നാട് സ്വദേശിയായ അനിത ആനന്ദ് (57). നിലവിൽ ഗതാഗതം, ആഭ്യന്തര വ്യാപരം വകുപ്പുകളുടെ മന്ത്രിയാണ്.
വാഷിങ്ടൻ∙ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനു പിന്നാലെ കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കാമെന്ന വാഗ്ദാനവുമായി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജനപ്രിയത കുറയുകയും ലിബറൽ പാർട്ടിയിൽനിന്നുയർന്ന സമ്മർദ്ദവും മൂലമാണു ട്രൂഡോ രാജിവച്ചത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുംവരെ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്തു തുടരും.
ജസ്റ്റിൻ ട്രൂഡോയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങൾക്കാണ് രാജി പ്രഖ്യാപനത്തോടെ വിരാമമായത്. പാർട്ടിക്കുള്ളിലും പുറത്തും ട്രൂഡോയുടെ അനഭിമതനായി മാറിയ ട്രൂഡോയുടെ ജനപ്രീതിയിൽ കഴിഞ്ഞ 2 വർഷത്തിനിടെ വൻ ഇടിവാണുണ്ടായത്. രാജ്യത്തെ വെറും 22 % പേർക്കു മാത്രമാണ് ട്രൂഡോയുടെ നേതൃത്വത്തിൽ വിശ്വാസമുള്ളതെന്ന് ഡിസംബറിലെ ഹിത പരിശോധനയിൽ വ്യക്തമാകുന്നു. 2015ൽ വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം ട്രൂഡോയുടെ ജനപ്രീതിയിലുണ്ടായ കനത്ത ഇടിവായിരുന്നു ഇത്.
രണ്ടാം പിണറായി സർക്കാരിന് 2021ൽ തുടർഭരണത്തിന് വഴിയൊരുക്കിയത് കോവിഡ് കാലത്തെ കിറ്റാണെന്ന് പറയുന്നവരുണ്ട്. എന്നാൽ ഈ ബുദ്ധി ഇതേവർഷം കാനഡയിൽ പ്രയോഗിച്ച നേതാവാണ് ജസ്റ്റിൻ ട്രൂഡോ. പക്ഷേ സംഗതി ഫലിച്ചില്ല. കാലാവധി തികയും മുൻപേ രാജിവയ്ക്കേണ്ടി വന്നു. 2019ലെ തിരഞ്ഞെടുപ്പിൽ മതിയായ ഭൂരിപക്ഷം ലഭിക്കാതിരുന്ന സ്വന്തം സർക്കാരിനെ കോവിഡ് കാലത്തെ ‘കരുതലിന്റെ’ കരുത്ത് സഹായിക്കുമെന്ന് കരുതിയാണ് ജസ്റ്റിൻ ട്രൂഡോ 2021ൽ ഇടക്കാല തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. സർക്കാരിന് രണ്ടു വര്‍ഷം കാലാവധി ബാക്കി നിൽക്കുന്ന വേളയിലായിരുന്നു ഇത്. എന്നിട്ടും ട്രൂഡോ വിചാരിച്ചതു പോലെ സംഭവം ‘കളറായില്ല’. കോവിഡ് കാലത്തെ സഹായങ്ങളുടെ കരുത്തിൽ കരകയറിയില്ലെങ്കിൽ പിന്നെന്തു ചെയ്യും എന്ന ആലോചനയായിരിക്കാം ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിനെ ലക്ഷ്യംവയ്ക്കാൻ ട്രൂഡോയെ പ്രേരിപ്പിച്ചത്. കാനഡയിലെ എട്ടുലക്ഷത്തോളം വരുന്ന സിഖ് വംശജരുടെ പ്രീതി സമ്പാദിക്കാൻ കൈവിട്ട കളിക്കിറങ്ങിയ ട്രൂഡോ ഒടുവിൽ നടുവൊടിഞ്ഞ് വീണിരിക്കുകയാണ്. ഇന്ത്യയെ പിന്നിൽനിന്നു കുത്തിതുടങ്ങിയ ട്രൂഡോ പാതിവഴിയെത്തിയപ്പോഴേക്കും അപകടം മണത്തിരുന്നു. ഒരു വേള ‘യു ടേൺ’ അടിക്കാനും അദ്ദേഹം ശ്രമിച്ചു. എന്നാല്‍ യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപ് ജയിച്ചതോടെ ട്രൂഡോയുടെ നില പരുങ്ങലിലായി. പ്രതിപക്ഷത്തും, സഖ്യകക്ഷിയിലും എന്തിന് സ്വന്തം കൂടാരത്തിൽ പോലും ഒറ്റപ്പെട്ടതോടെ തലതാഴ്ത്തി പടിയിറങ്ങുകയാണ് ട്രൂഡോ. ലിബറൽ പാർട്ടി നേതൃസ്ഥാനവും ഒഴിയേണ്ടി വന്നു. 9 വർഷമായി കാനഡയുടെ പ്രധാനമന്ത്രിയാണ് ട്രൂഡോ. എങ്ങനെയാണ് ട്രൂഡോ കാനഡയിൽ 3 വട്ടം പ്രധാനമന്ത്രിയായത്? ഹാട്രിക് ജയവുമായി അധികാരം തുടർന്ന ജസ്റ്റിൻ ട്രൂഡോ ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയത് എങ്ങനെയാണ്? കാനഡയിൽ ട്രൂഡോ ഭരണത്തിന് അന്ത്യം സംഭവിക്കുമ്പോൾ ഇന്ത്യ– കാനഡ ബന്ധത്തിൽ എന്തെല്ലാം മാറ്റങ്ങളാകും ഉണ്ടാവുക? കുടിയേറ്റത്തിൽ ഉൾപ്പെടെ ഇത് ശുഭപ്രതീക്ഷ പകരുമോ? വിശദമായി പരിശോധിക്കാം.
Results 1-10 of 113