Activate your premium subscription today
വാഷിങ്ടൻ ∙ വീണ്ടും താൻ മത്സരിച്ചിരുന്നെങ്കിൽ ഡോണൾഡ് ട്രംപ് തോൽക്കുമായിരുന്നെന്ന് ജോ ബൈഡന് ഇപ്പോഴും ആത്മവിശ്വാസം. വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ തൊഴിൽറിപ്പോർട്ട് അവതരണത്തിനു ശേഷം മാധ്യമസംഘത്തോട് സംസാരിക്കുകയായിരുന്നു ബൈഡൻ. വൈറ്റ്ഹൗസിൽനിന്നുള്ള വിടപറയൽ പ്രസംഗം ബുധനാഴ്ചയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുനിന്ന് അവസാനനിമിഷം പിൻമാറിയതിൽ ഇപ്പോൾ ഖേദിക്കുന്നുണ്ടോയെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിലൊന്ന്. ‘ട്രംപിനെ എനിക്കു തോൽപിക്കാമായിരുന്നു; ഞാനും കമലയും ചേർന്ന് ട്രംപിനെ തോൽപിച്ചേനെ’– ബൈഡൻ വ്യക്തമാക്കി.
ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ജനുവരി 16 ന് ബഹ്റൈനിലെത്തുമെന്ന് കിരീടാവകാശിയുടെ ഓഫീസ് അറിയിച്ചു.
നാലു വർഷം മുൻപ് പാർലമെന്റ് മന്ദിരം കയ്യേറിയതിന്റെ പഴി കേട്ട് തല താഴ്ത്തി നിന്ന അതേ ഡോണൾഡ് ട്രംപ് ഇന്ന് അതേ മന്ദിരത്തിൽ തല ഉയർത്തി നിൽക്കും. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ എതിരാളിയായിരുന്ന കമല ഹാരിസ് തന്നെ തന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന്റെ ‘തലപ്പൊക്കവും’ ട്രംപിനുണ്ടാകും. തന്റെ എതിരാളിയായി മത്സരിച്ച് യുഎസ് പ്രസിഡന്റ് പദവിയിൽ എത്തുന്ന ആളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട ‘ദുര്യോഗം’ ലഭിക്കുന്ന നാലാമത്തെ യുഎസ് വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. യുഎസ് വൈസ് പ്രസിഡന്റ് തന്നെയാണ് സെനറ്റ് അധ്യക്ഷൻ എന്നതിനാലാണ് ഈ നിയോഗം കമലയെ തേടിയെത്തുന്നത്. ജനപ്രതിനിധി സഭ, സെനറ്റ് എന്നിവ ചേർന്നുള്ള യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തിന് അധ്യക്ഷം വഹിക്കുന്ന വൈസ് പ്രസിഡന്റ് തന്നെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയെ ഔദ്യോഗിക വിജയ പ്രഖ്യാപനം നടത്തുന്നത്. കമലയ്ക്കു മുൻപ്
വാഷിങ്ടൻ ∙ നാലു കൊല്ലം മുൻപ് ഇതേ ദിവസം ഡോണൾഡ് ട്രംപിന്റെ അനുയായികൾ പാർലമെന്റ് മന്ദിരം കയ്യേറിയതിന്റെ നടുക്കുന്ന ഓർമകളുമായാണ് യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനം ഇന്ന് നടക്കുന്നത്.
ലോകം മുഴുവന്‍ യുഎസിലേക്കു കണ്ണും കാതും തിരിച്ച വര്‍ഷം, യുഎസിന്റെ 47ാം പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയ വര്‍ഷം. ഒരു വനിതയെ നേതാവായി സ്വീകരിക്കാന്‍ ആ രാജ്യം ഇനിയും പാകപ്പെട്ടില്ലെന്നു വീണ്ടും തെളിയിക്കപ്പെട്ട വര്‍ഷം, തിരഞ്ഞെടുപ്പു രാഷ്ട്രീയം ഇനി വേണ്ടെന്ന് ജോ ബൈഡന് പാതിവഴിയില്‍
‘റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോൽക്കും. കയ്യിലുള്ള ടെസ്ല, സ്പേസ് എക്സ് ഓഹരികളെല്ലാം വേഗം വിറ്റൊഴിവാക്കിക്കോളൂ...’ ആമസോൺ തലവൻ ജെഫ് ബസോസ് തന്റെ അടുപ്പക്കാരോട് പറഞ്ഞതാണത്രേ ഇക്കാര്യം. എന്നാലിത് ജെഫ് ബസോസ് വെളിപ്പെടുത്തിയതല്ല, ശതകോടീശ്വരപ്പട്ടികയിലേക്കുള്ള മത്സരത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ഇലോണ്‍ മസ്കാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഭരണകൂടത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനുള്ള പുതിയ വകുപ്പിന്റെ തലപ്പത്തേക്കു കൂടി മസ്ക് വരുന്ന സാഹചര്യത്തിലായിരുന്നു ഈ പ്രസ്താവന. ട്രംപ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ അമേരിക്കക്കാർ രാജ്യം വിടുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് മറ്റൊരു വാർത്ത. വാക്സീൻ വിരുദ്ധനായ വ്യക്തിയെ ആരോഗ്യ സെക്രട്ടറിയാക്കുന്നതു പോലുള്ള നടപടികളിലേക്ക് ട്രംപും കടന്നിരിക്കുന്നു. മുൻപത്തേതിൽനിന്നു മാറി കോലാഹലങ്ങളും അടിപിടികളുമൊന്നും ഇല്ലാതെയായിരുന്നു ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. സമാധാനപരമായി തിരഞ്ഞെടുപ്പു കഴിഞ്ഞാലും യുഎസിൽ അതിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ലെന്നാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നത്. നാലു വർഷം മുൻപ് ട്രംപ് ജോ ബൈഡനോട് പരാജയപ്പെട്ടപ്പോൾ
ഡോണൾഡ് ട്രംപിന്റെ ചരിത്ര വിജയം ന്യൂയോർക്കിലെ മലയാളി സമൂഹം ആഘോഷിച്ചു.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് ഉജ്ജ്വല രാഷ്ട്രീയ തിരിച്ചുവരവാണ് നടത്തിയത്. ആകെയുള്ള 538 ഇലക്ടറൽ വോട്ടിൽ 312 എണ്ണവും നേടിയാണ് ആദ്ദേഹം മിന്നും വിജയം ഉറപ്പിച്ചത്. 2016 ലെ തിരഞ്ഞെടുപ്പിന് സമാനമായി എല്ലാ പ്രമുഖ സർവ്വേ ഏജൻസികളുടെയും പ്രവചനങ്ങൾ
വാഷിങ്ടൻ ∙ എതിരാളിയായ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയെന്ന വിഷമത്തിൽനിന്ന് കമല ഹാരിസിനെ ഒഴിവാക്കാനുള്ള ഉപായം മുൻ സ്റ്റാഫംഗം പ്രസിഡന്റ് ജോ ബൈഡനു മുന്നിൽവച്ചു.
വാഷിങ്ടൻ ∙ മെക്സിക്കോയോടു ചേർന്നുള്ള തെക്കൻ അതിർത്തിവഴിയുൾപ്പെടെ നടക്കുന്ന അനധികൃത കുടിയേറ്റത്തിന് അവസാനം കാണാൻ ഡോണൾഡ് ട്രംപിന്റെ വലംകയ്യായി ടോം ഹോമെൻ തിരിച്ചെത്തുന്നു.
Results 1-10 of 324